Sunday, December 14, 2025
Homeകായികംഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് രാജ്യാന്തര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് രാജ്യാന്തര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് രാജ്യാന്തര ടി20 ലോകകപ്പ് നടക്കാനിരിക്കേയാണ് താരത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് സ്റ്റാര്‍ക്കിന്റെ തീരുമാനം. ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളാണ് സ്റ്റാര്‍ക്ക്.

ടെസ്റ്റ് ക്രിക്കറ്റിനാണ് കൂടുതല്‍ മുന്‍ഗണന നല്‍കുന്നതെന്നും ടി20 മത്സരങ്ങളിലെ ഓരോ നിമിഷവും താന്‍ ആസ്വദിച്ചിരുന്നതായി സ്റ്റാര്‍ക്ക് പ്രസ്താവനയില്‍ അറിയിച്ചു. 2021 ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായകമായിരുന്നു സ്റ്റാര്‍ക്കിന്റെ പ്രകടനം. ഇന്ത്യയുമായുള്ള പരമ്പര, ആഷസ് ടൂര്‍ണമെന്റ്, 2027 ഏകദിന ലോകകപ്പ് എന്നിവയാണ് മുന്നിലുള്ളതെന്നും അതിനായി തയ്യാറാവുക എന്നതാണ് പ്രധാനമെന്ന് സ്റ്റാര്‍ക്ക് വ്യക്തമാക്കി.

2012 സെപ്റ്റംബറില്‍ പാകിസ്താനെതിരേയാണ് താരം ടി20യില്‍ അരങ്ങേറുന്നത്. പിന്നീടങ്ങോട്ട് ഓസീസ് ബൗളിങ് നിരയുടെ കരുത്തുറ്റ സാന്നിധ്യമായി സ്റ്റാര്‍ക്ക് മാറി. 65 മത്സരങ്ങളില്‍ നിന്ന് 79 വിക്കറ്റുകള്‍ നേടി. കഴിഞ്ഞവര്‍ഷം ഇന്ത്യക്കെതിരേയാണ് അവസാനമായി ടി20 കളിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com