Wednesday, September 18, 2024
Homeകായികംകാനറികളുടെ കണ്ണുനീര്‍, ഷൂട്ടൗട്ടില്‍ വീഴ്ത്തി ഉറുഗ്വേ; ബ്രസീല്‍ പുറത്ത്.

കാനറികളുടെ കണ്ണുനീര്‍, ഷൂട്ടൗട്ടില്‍ വീഴ്ത്തി ഉറുഗ്വേ; ബ്രസീല്‍ പുറത്ത്.

കോപ്പാ അമേരിക്കയില്‍ മുത്തമിടാമെന്ന ബ്രസീലിന്റെ മോഹത്തിന് ക്വാര്‍ട്ടര്‍ ഫൈനലില്‍ അവസാനമായിരിക്കുകയാണ്. ഉറുഗ്വേ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ബ്രസീലിനെ തോല്‍പ്പിച്ച് സെമി ടിക്കറ്റെടുക്കുകയായിരുന്നു. നിശ്ചിത സമയത്ത് ഇരു ടീമും ഗോള്‍രഹിത സമനില വഴങ്ങി. ഷൂട്ടൗട്ടില്‍ ബ്രസീല്‍ രണ്ട് കിക്ക് പാഴാക്കിയതോടെ കാനറികളുടെ സെമി മോഹങ്ങള്‍ തകര്‍ന്നുവീഴുകയായിരുന്നു

മത്സരം മുക്കാല്‍ ഭാഗം ആകുമ്പോഴും ഇരു ടീമിനും ഗോള്‍നേടാന്‍ സാധിക്കുന്നില്ല. 68ാം മിനുട്ടില്‍ ബ്രസീലിന്റെ ലൂക്കാ പക്വേറ്റ ബോക്‌സിലേക്ക് ലഭിച്ച പാസിനെ പിടിച്ചെടുത്ത് ഷോട്ട് തൊടുത്തെങ്കിലും ഉറുഗ്വേ പ്രതിരോധം വില്ലനായി മാറി. 74ാം മിനുട്ടില്‍ ഉറുഗ്വേ താരം നഹിതാന്‍ നാന്‍ഡെസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ 10 പേരായി ഉറുഗ്വേ ഒതുങ്ങി. 87ാം മിനുട്ടില്‍ ഉറുഗ്വേയുടെ ഫെഡറിക്കോ വാല്‍വെര്‍ഡോയുടെ ഫ്രീകിക്ക് പ്രതിരോധ നിര തടുത്തു. 94ാം മിനുട്ടില്‍ ഗബ്രിയേല്‍ മാര്‍ട്ടിനസ് ബോക്‌സിലേക്ക് ക്രോസ് നല്‍കിയെങ്കിലും പ്രതിരോധ നിര തടുത്തു. നിശ്ചിത സമയത്ത് ഇരു ടീമും ഗോള്‍രഹിത സമനിലയായതോടെ മത്സരം ഷൂട്ടൗട്ടിലേക്ക്

ഉറുഗ്വേയ്ക്കായി ആദ്യ കിക്കെടുത്ത ഫെഡറിക്കോ വാല്‍വെര്‍ഡേ ലക്ഷ്യം കണ്ടു. ബ്രസീലിനായി കിക്കെടുത്ത ഈഡര്‍ മിലിറ്റാവോയ്ക്ക് ലക്ഷ്യം പിഴച്ചു. ഉറുഗ്വേയ്ക്കായി രണ്ടാം കിക്കെടുത്ത റോഡ്രിഗോ ബെന്റാന്‍കൂര്‍ പന്ത് പോസ്റ്റിലാക്കി. മറുപടിയില്‍ ആന്‍ഡ്രിയാസ് പെരെയ്‌റെ ബ്രസീലിനായി വലകുലുക്കി. മൂന്നാം കിക്കെടുത്ത ഗ്ലോറിഗന്‍ ഡി അരാസ്‌ക്യൂറ്റയും ലക്ഷ്യം കണ്ടതോടെ ഉറുഗ്വേയ്ക്ക് ആത്മവിശ്വാസം. ബ്രസീലിനായി കിക്കെടുത്ത ഡഗ്ലസ് ലൂയിസിനും പിഴച്ചു.

നാലാം കിക്കെടുത്ത ഉറുഗ്വേയുടെ ജോസ് മരിയ ഗിമിനസിന്റെ കിക്ക് ബ്രസീല്‍ ഗോളി അലിസന്‍ സേവ് ചെയ്തു. മറുപടിയില്‍ ബ്രസീലിന്റെ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി പന്ത് പോസ്റ്റിലാക്കി. അഞ്ചാം കിക്കെടുത്ത മാവുവല്‍ ഉഗാര്‍ട്ടയും ഉറുഗ്വേയ്ക്കായി ലക്ഷ്യം കണ്ടതോടെ ബ്രസീലിനെ വീഴ്ത്തി ഉറുഗ്വേ സെമിയില്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments