വാർത്ത:നിരഞ്ജൻ അഭി.
മുംബൈ : സയ്യിദ് മുഷ്ത്താഖ് അലി ട്രോഫി 20/20 മത്സരത്തിൽ ശക്തരായ മുംബൈയെ അവരുടെ തട്ടകത്തിൽ 8വിക്കറ്റിന് തകർത്തു കേരളത്തിന് ഉജ്ജല ജയം.മുംബൈ നേരത്തെ നേടിയ 196 റൺസിനെതിരെ
20ഓവറിൽ 197വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ കേരളം 15.5 ഓവറിൽ 201റൺസ് എടുത്തു വിജയത്തിലെത്തി..
കേരളത്തിന്റെ മുഹമ്മദ് അസ്സറുദ്ധീന്റെ വെടിക്കെട്ട് ബാറ്റിംഗാണ് കേരളത്തിന്റെ വിജയം അനായാസമാക്കിയത്.വെറും 54 പന്തിലായിരുന്നു അസ്സറുദീന്റെ 137 റൺസ് പിറന്നത്. ഇതോടെ കേരളം കളിച്ച രണ്ടു മത്സരങ്ങളും ജയിച്ചു
കഴിഞ്ഞ ദിവസം കേരളം പോണ്ടിച്ചേരിയെയും തോൽപ്പിച്ചിരുന്നു.
നിരഞ്ജൻ അഭി.