വാർത്ത: നിരഞ്ജൻ അഭി.
മുംബൈ: സയ്യിദ് മുഷ്ത്താഖ് അലി ട്രോഫി 20/20 ടൂർണമെന്റിൽ കരുത്തരായ ഡൽഹിയെ 6വിക്കറ്റിന് തകർത്ത് കേരളത്തിന്റെ അപരാജിത കുതിപ്പ്. വാങ്കടെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റോബിൻ ഉത്തപ്പയുടെയും (95), വിഷ്ണു വിനോദിന്റെയും(71) തകർപ്പൻ ബാറ്റിങ്ങിലൂടെ 19ഓവറിൽ ഡൽഹിയുടെ മികച്ച സ്കോറായ 213 റൺസ് മറികടക്കുകയായിരുന്നു.
കഴിഞ്ഞ തവണ സെഞ്ച്വറി നേടിയ അസറുദ്ധീൻ ഇത്തവണ ആദ്യം റൺസ് എടുക്കാത്ത മടങ്ങിയെങ്കിലും നാലാം വിക്കറ്റിൽ റോബിൻ ഉത്തപ്പയും വിഷ്ണു വിനോദും ചേർന്ന സഖ്യത്തിന്റെ തകർപ്പൻ അടികളിലൂടെ മത്സരം കേരളത്തിന്റെ വരുതിയിൽ ആക്കുകയായിരുന്നു.
വെറും 54 പന്തുകളിൽ ആയിരുന്നു റോബിൻ ഉത്തപ്പയുടെ 95 റൺസ്. അർഹിച്ച സെഞ്ച്വറി നഷ്ടമായെങ്കിലും കേരളത്തിനെ വിജയത്തിന്റെ തൊട്ടടുത്തു എത്തിച്ച ശേഷമാണു ഉത്തപ്പ മടങ്ങിയത്.ഇതോടെ ഈ സീസണിൽ കളിച്ച മൂന്ന് മത്സരങ്ങളും കേരളം വിജയിച്ചു.
അതിൽ രണ്ടു മത്സരങ്ങൾ ശക്തരായ മുംബൈയെയും ഡൽഹിയെയും ആണെന്നതു എടുത്തു പറയേണ്ടതാണ്.. നേരത്തെ ഡൽഹി ഇന്നിങ്സിനു കരുത്തു പകർന്നത് ഇന്ത്യൻ താരം ശിഖർ ധവാന്റെ ഉജ്ജല ഇന്നിങ്സ് ആയിരുന്നു.. കേരളത്തിന് വേണ്ടി ശ്രീശാന്ത് രണ്ടു വിക്കെറ്റ് വീഴ്ത്തി..
