17.1 C
New York
Saturday, January 22, 2022
Home Sports സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിൽ മലപ്പുറം സെവൻസ്

സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിൽ മലപ്പുറം സെവൻസ്

കോട്ടയ്ക്കൽ: മലപ്പുറത്തിന്റെ ഏഴുതാരങ്ങളാണ് ഇത്തവണ കേരള സന്തോഷ് ട്രോഫി ടീമിൽ ഉൾപ്പെട്ടത്. ഇതാദ്യമായാണ് മലപ്പുറത്ത് നിന്നു ഇത്രമാത്രം താരങ്ങളുടെ പങ്കാളിത്തം. അഞ്ചുതാരങ്ങളെ വരെ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും അതു ഏഴിലേക്കു നീണ്ടത് ജില്ലയിലെ ഫുട്ബോൾ ആരാധകര്‍ക്കു ആഹ്ലാദത്തിനു വക നല്‍കുന്നു. ഡിസംബര്‍ ഒന്നിനാണ് കേരളത്തിന്റെ ആദ്യമത്സരം. ആന്‍ഡമാന്‍, പോണ്ടിച്ചേരി, ലക്ഷദ്വീപ് ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് കേരളം. കൊച്ചി നെഹ്‌റു സ്റ്റേഡിയത്തിലാണ് യോഗ്യതാ മത്സരം. കേരളത്തിന്റെ ടീം മാനേജരും മലപ്പുറത്തുകാരനാണ്. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറിയായിരുന്ന എം. മുഹമ്മദ് സലീം.

കളിക്കാർ:


അര്‍ജുന്‍ ജയരാജ്

മധ്യനിരയില്‍ മഞ്ചേരി തൃക്കലങ്ങോട്ടുകാരൻ അര്‍ജുന്‍ ജയരാജ് അണിനിരക്കും. ഇതാദ്യമായാണ് സന്തോഷ് ട്രോഫിയില്‍ കളിക്കുന്നത്.

മുഹമ്മദ് ആസിഫ്

ഊരകം വെങ്കുളം മരത്തമ്പള്ളി ഹൗസിലെ മുഹമ്മദ് ആസിഫ് കൊല്‍ക്കത്ത ഭവാനിപൂര്‍ എഫ്‌സിയുടെ പ്രതിരോധക്കാരനാണ്. ടീം ഐഎഫ്എ ഷീല്‍ഡ് ചാമ്പ്യന്‍ഷിപ്പ് കളിക്കുമ്പോഴാണ് മുഹമ്മദ് ആസിഫ് അതില്‍ നിന്നു വിട്ടു സന്തോഷ് ട്രോഫി ക്യാമ്പിലെത്തുന്നത്.

ബുജൈർ

മധ്യനിരയിലാണ് ബുജൈറിന്റെ സ്ഥാനം. നിലവില്‍ കേരളാ യൂണൈറ്റഡിന്റെ താരം. കഴിഞ്ഞ വർഷം കാലിക്കട്ട് യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ ടീമംഗമായിരുന്നു. വാഴക്കാട്ടുകാരൻ.

സൽമാൻ

തിരൂര്‍ മാങ്ങാട്ടാരി കള്ളിയത്ത് വീട്ടിലെ സല്‍മാന്‍ മധ്യനിരയില്‍ കളിക്കും. ഇതാദ്യമായാണ് സന്തോഷ് ട്രോഫിയില്‍ ജഴ്‌സിയണിയുന്നത്. കഴിഞ്ഞ സീസണ്‍വരെ ഗോകുലം എഫ്‌സി താരമായിരുന്നു.

ജെസിന്‍

മമ്പാട് എംഎഇസ് കോളജ് താരമായിരുന്ന ജെസിന്‍ സന്തോഷ് ട്രോഫിയില്‍ മുന്‍നിരയില്‍ കളിക്കും. ആദ്യമായാണ് സന്തോഷ് ട്രോഫിയില്‍. നിലമ്പൂര്‍ സ്വദേശി.

മുഹമ്മദ് ഷഫീഫ്

തിരൂര്‍ കൂട്ടായി അരീസിന്റെപുരക്കല്‍ മുഹമ്മദ് ഷഫീഫിനെ പ്രതിരോധനിരയില്‍ കാണാം. സന്തോഷ് ട്രോഫിയില്‍ ഇതാദ്യം. നിലവില്‍ തൃശൂര്‍ പറപ്പൂര്‍ എഫ്‌സിയുടെ താരമാണ്.

ഷിഗിൽ

വളാഞ്ചരി ഇരിമ്പിളിയം നമ്പ്രത്ത് വീട്ടിലെ ഷിഗില്‍ ആണ് മറ്റൊരു താരം. ബംഗളൂരു എഫ്‌സി താരമായ ഷിഗില്‍ മധ്യനിരയിൽ കളിക്കും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു.

നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് കോവിഡ് ബാധിതനായ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. വൈറസ് നമുക്കിടയിൽ തന്നെയുണ്ടെന്ന ഓർമപ്പെടുത്തലാണ് ഇതെന്നും താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ഐസൊലേഷനിൽ പോവണമെന്നും ലക്ഷണങ്ങൾ കണ്ടാൽ ടെസ്റ്റ് ചെയ്യണമെന്നും...

ട്രെയിനിൽ ഉറക്കെ പാട്ടുവെച്ചാലും ശബ്ദമുണ്ടാക്കിയാലും ഇനി പിടിവീഴും.

തീവണ്ടിയ്‌ക്കുള്ളിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. തീവണ്ടി യാത്ര സുഗമമാക്കുക ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. ഉറക്കെ പാട്ടുവയ്‌ക്കുന്നതിനും, ഉച്ചത്തിൽ സംസാരിക്കുന്നതിനുമാണ് നിരോധനം. തീവണ്ടി യാത്രയ്‌ക്കിടെ ഉറക്കെ സംസാരിക്കുന്നതും, പാട്ടുവയ്‌ക്കുന്നതും മറ്റ് യാത്രികർക്ക്...

ഷീജ പിടിപ്പുരക്കൽ രചിച്ച പാതിരാസൂര്യൻ (കവിത ആസ്വാദനം)

കവിത: പാതിരാസൂര്യൻ രചന: ഷീജ പിടിപ്പുരക്കൽആസ്വാദനം: റോബിൻ പള്ളുരുത്തി ശ്രീമതി ഷീജ പടിപ്പുരക്കലിന്റെ "പാതിരാസൂര്യൻ " എന്ന മനോഹരമായ കവിതയുടെ വായനയിൽ നിന്നും മനസ്സിൽ വിരിഞ്ഞ ഒരു ചെറിയ ആസ്വാദനം ഇവിടെ കുറിക്കുകയാണ്. ഒരമ്മയുടെ ഒറ്റപ്പെടൽ, ഒരു...

ഫൊക്കാന നാഷണൽ സ്പെല്ലിംഗ് ബീ മത്സരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. റീജിയണൽ സ്പെല്ലിംഗ് ബീ മത്സരങ്ങൾ ഏപ്രിൽ 2 നകം പൂർത്തിയാക്കണം

ന്യൂജേഴ്‌സി: ഫൊക്കാന കൺവെൻഷനിലെ ഏറ്റവും ആകർഷണീയമായ സ്പെല്ലിംഗ് -ബീ (Spelling -Bee ) മത്സരത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഒർലാണ്ടോയിലെ ഹിൽട്ടൺ ഡബിൾ ട്രീ...
WP2Social Auto Publish Powered By : XYZScripts.com
error: