മൊട്ടേര ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 10 വിക്കറ്റ് വിജയം. ജയത്തോടെ ഐ സി സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിസ്റ്റ് സ്ഥാനവും ഇന്ത്യ ഏറെക്കുറെ ഉറപ്പിച്ചു.
49 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്കായി ശുഭ്മാൻ ഗില്ലും രോഹിത് ശർമ്മയും അനായാസം ലക്ഷ്യം കാണുകയായിരുന്നു. നേരത്തേ 33 റൺസ് കടവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 81 ന് പുറത്താവുകയായിരുന്നു. ഇന്ത്യയ്ക്കായി അക്സർ പട്ടേൽ അഞ്ചും അശ്വിൻ നാലു വിക്കറ്റുകളും വീഴ്ത്തി. അക്സർ പട്ടേൽ മത്സരത്തിലാകെ 11 വിക്കറ്റുകളാണ് നേടിയത്. അക്സർ തന്നെയാണ് മാൻ ഓഫ് ദി മാച്ചും. പരമ്പരയിലെ അടുത്ത മത്സരം മാർച്ച് നാലിന് ആരംഭിക്കും.