റിപ്പോർട്ട്: നിരഞ്ജൻ അഭി
ബ്രിസ്ബൻ: ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ഒരു ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയയെ 3 വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ ചരിത്രനേട്ടം കുറിച്ചു. പരമ്പരയിലെ അവസാന ടെസ്റ്റിൽ ത്രസിപ്പിക്കുന്ന ജയമാണ് ഇന്ത്യ നേടിയത്.
ഇതോടെ ഓസ്ട്രേലിയക്കെതിരായ പരമ്പരയും ഇന്ത്യ നേടി.
ടെസ്റ്റ് അവസാനിക്കാൻ കുറച്ച് ഓവറുകൾ മാത്രമുള്ളപ്പോൾ അവസാന ഓവറുകളിൽ അഞ്ഞടിച്ച
വാഷിംഗ്ടൻ സുന്ദറിന്റെയും റിഷഭ് പന്തിന്റെയും ഇന്നിങ്സുകളാണ് ഇന്ത്യക്ക് അവിസ്മരണീയ ജയം സമ്മാനിച്ചത്.

328 റൺസ് വിജയലക്ഷ്യവുമായി ടെസ്റ്റിന്റെ അവസാന ദിവസം കളിക്കാൻ ഇറങ്ങിയ ഇന്ത്യ കളി അവസാനിക്കാൻ 19പന്തുകൾ മാത്രം ബാക്കി നിൽക്കെ 7വിക്കെറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു ചരിത്ര നേട്ടം കുറിച്ചു..
നിരഞ്ജൻ അഭി.
