റിപ്പോർട്ട്: സജി മാധവൻ
ബാഴ്സലോണ: ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ആദ്യപാദത്തിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയ്ക്ക് ഞെട്ടിക്കുന്ന തോൽവി. സ്വന്തം മൈതാനമായ ക്യാമ്പ് നൗവിൽ ഒന്നിനെതിരേ നാലു ഗോളുകൾക്കായിരുന്നു പി. എസ്. ജി.യുടെ ജയം ഹാട്രിക് നേടിയ കിലിയൻ എംബാപ്പെയാണ് ബാഴ്സയെ ഞെട്ടിച്ചത്.
ലയണൽ മെസ്സിയിലൂടെ. 27-ാം മിനിറ്റിൽ ഡിയോങ്ങിനെ പി. എസ്. ജി യുടെ പെനാൽറ്റി ബോക്സിൽ ഫൗൾ ചെയ്തു വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി. പിഴവ് കൂടാതെ വലയിലെത്തിച്ച മെസ്സി ബാഴ്സയ്ക്ക് ലീഡ് നേടി കൊടുത്തു.
എന്നാൽ 32-ാം മിനിറ്റിൽ എംബാപ്പെയുടെ മികവിൽ പി. എസ്. ജിയെ ഒപ്പമെത്തിച്ചു. പിന്നീട് ഹാഫ് ടൈം കഴിഞ്ഞു. 65-ാം മിനിറ്റിൽ വീണ്ടും എംബാപ്പെ പി. എസ്. ജിയെ മുന്നിലെത്തിച്ചു. അതോടെ ബാഴ്സയുടെ കൈകളിൽനിന്ന് കളി വഴുതിപ്പോയി. 70-ാം മിനിറ്റിൽ മോയിസ് കീനും ലക്ഷ്യം കണ്ടതോടെ മെസ്സിയുടെയും ബാഴ്സയുടെയും പോരാട്ട വീര്യം ചോർന്നു. അടുത്ത 85-ാം മിനിറ്റിൽ എംബാപ്പെ ഹാട്രിക്കോടെ പി. എസ്. ജിയുടെ ഗോൾ വേട്ട പൂർത്തിയായി.
ഇനി അടുത്ത മാസം മാർച്ച് 10ന് പാരീസിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ മെസ്സിയും കൂട്ടരും അത്ഭുതങ്ങൾ കാണിച്ചാലേ ബാഴ്സലോണയ്ക്ക് പ്രതീക്ഷിക്കാൻ വകയുള്ളൂ.