റിപ്പോർട്ട്: സജി മാധവൻ
മുർഗാവ്: ആശ്വാസവിജയം തേടി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു തോൽവി . ഇതോടെ പ്ലേഓഫ് പ്രതീക്ഷകൾ അസ്തമിച്ചു . രണ്ടാം പകുതിയിലാണ് ഹൈദരാബാദ് നാല് ഗോളുകളും നേടിയത് . ഫ്രാൻസിസ്കോ സൻഡാസ ഹൈദരാബാദിനായി രണ്ടു ഗോളുകൾ ( 58 , 63 – പെനൽറ്റി ) നേടി . അരിൻഡെയ്ൻ സന്ദാന (86) , ജാവോ വിക്ടർ (90) എന്നിവരാണ് മറ്റു ഗോളുകൾ നേടിയത് . സീസണിലെ എട്ടാം തോൽവി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് 16 പോയിൻ്റുമായി 10-ാം സ്ഥാനത്താണ് .