17.1 C
New York
Thursday, August 11, 2022
Home Sports പാരാ പവര്‍ലിഫ്റ്റിംഗിൽ റെക്കോര്‍ഡ് സ്വര്‍ണവുമായി സുധീര്‍.

പാരാ പവര്‍ലിഫ്റ്റിംഗിൽ റെക്കോര്‍ഡ് സ്വര്‍ണവുമായി സുധീര്‍.

കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആറാം സ്വര്‍ണം. പാരാ പവര്‍ലിഫ്റ്റിംഗിൽ സുധീറാണ് സ്വര്‍ണം നേടിയത്. 134.5 പോയിന്‍റുമായി ഗെയിംസ് റെക്കോര്‍ഡോടെയാണ് സുധീറിന്‍റെ സ്വര്‍ണം. കോമണ്‍വെൽത്ത് ഗെയിംസ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ പാരാ വിഭാഗത്തിൽ സ്വര്‍ണം നേടുന്നത്. ഏഷ്യന്‍ പാരാ ഗെയിംസ് വെങ്കല മെഡല്‍ ജേതാവ് കൂടിയാണ് സുധീര്‍.
ആറ് സ്വര്‍ണവും ഏഴ് വീതം വെള്ളിയും വെങ്കലവുമായി ആകെ 20 മെഡലുകളാണ് ഇന്ത്യ ഗെയിംസില്‍ ഇതുവരെ നേടിയത്.

കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യ ഒരു മെഡൽ കൂടി ഉറപ്പിച്ചു. ബോക്‌സിംഗിൽ രോഹിത് ടോകാസ് ജയത്തോടെ സെമിയിലെത്തി. ന്യൂവിന്‍റെ സേവ്യര്‍ മാറ്റാഫയെ 5-0ന് തകര്‍ത്താണ് രോഹിത് സെമിയിൽ കടന്നത്. ബോക്സിംഗിൽ മെഡൽ ഉറപ്പിക്കുന്ന ഏഴാമത്തെ താരമാണ് രോഹിത്. നേരത്തെ നീതു, മുഹമ്മദ് ഹുസാം, നിഖാത്ത് സരിൻ, അമിത് പാംഗൽ, ജെയ്സ്മിൻ, സാഗര്‍ അഹലാവത് എന്നിവരും സെമിയിലെത്തി മെഡൽ ഉറപ്പിച്ചിരുന്നു. നാളെയാണ് സെമി ഫൈനൽ മത്സരങ്ങൾക്ക് തുടക്കമാവുക.

അതേസമയം ബാഡ്‌മിന്‍റൺ സിംഗിൾസിൽ ഇന്ത്യയുടെ ആകർഷി കശ്യപ് പ്രീക്വാർട്ടറിൽ കടന്നു. പാകിസ്ഥാൻ താരമായ
മഹൂർ ഷഹ്സാദ് പരിക്കേറ്റ് പിന്മാറിയതോടെയാണ് ആകർഷി മുന്നേറിയത്. 22-20ന് ആദ്യ ഗെയിം സ്വന്തമാക്കിയ ആകർഷി രണ്ടാം ഗെയിമിൽ 8-1ന് മുന്നിട്ട് നിൽക്കുമ്പോഴാണ് എതിരാളിയായ മഹൂറിന് പരിക്കേറ്റത്. ടേബിൾ ടെന്നിസിൽ മണിക ബത്രയ്ക്കും മുന്നേറ്റം. സിംഗിൾസിലും മിക്സഡ് ഡബിൾസിലും പ്രീക്വാർട്ടറിലെത്തി. സിംഗിൾസിൽ കനേഡിയൻ താരം ചിംഗ് നാംഫുയെ 4-0നാണ് മണിക ബത്ര തകർത്തത്. മിക്സഡ് ഡബിൾസിൽ മണിക ബത്ര-സത്യൻ ജ്ഞാനശേഖരൻ സഖ്യം പ്രീക്വാർട്ടറിലേക്ക് മുന്നേറി. വടക്കൻ അയർലൻഡ് സഖ്യത്തെ രണ്ടാം റൗണ്ടിൽ 3-0നാണ് ഇന്ത്യൻ സഖ്യം തോൽപ്പിച്ചത്.

Facebook Comments

COMMENTS

- Advertisment -

Most Popular

സാൻഫ്രാൻസിസ്കോ ഒഐ സിസി യൂഎസ്എ : സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോത്ഘാടനവും-ഓഗസ്റ്റ്   14 ന്

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യൂഎസ്‌എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തും.     ഓഗസ്റ്റ്  14...

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: