പടിക്കൽ കലമുടച്ച് വീണ്ടും ബ്ലാസ്റ്റേഴ്സ്
ഐ എസ് എല്ലിൽ അവസാന നിമിഷം വഴങ്ങിയ ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. എസ് സി ഈസ്റ്റ് ബംഗാളിനോടാണ് സമനില വഴങ്ങിയത് (1-1).
64-ാം മിനിറ്റിൽ ജോർദ്ദാൻ മറെയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത്. ഇഞ്ച്വറി ടൈമിൻ്റെ അവസാന മിനിറ്റിൽ നെവില്ലെയാണ് ഈസ്റ്റ് ബംഗാളിന് സമനില സമ്മാനിച്ച ഗോൾ നേടിയത്.