മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ ലോക രണ്ടാം നന്പര് താരമായ സ്പെയിനിന്റെ റാഫേല്‍ നദാല്‍ ക്വാര്‍ട്ടറില്‍. ഇറ്റലിയുടെ ഫോഗ്നിനിയെ 6-3, 6-4, 6-2നു കീഴടക്കിയാണ് നദാല്‍ അവസാന എട്ടില്‍ ഇടംപിടിച്ചത്. നാലാം റൗണ്ടില്‍ വാക്കോവര്‍ ലഭിച്ച ഗ്രീക്ക് താരം സിറ്റ്സിപാസ് ആണു ക്വാര്‍ട്ടറില്‍ നദാലിന്റെ എതിരാളി. റഷ്യന്‍ താരങ്ങളായ ഡാനില്‍ മെദ് വദേവ്, റുബലേവ് എന്നിവരും ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്.
വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നന്പര് താരമായ ഓസ്ട്രേലിയയുടെ ആഷ് ബാര്‍ട്ടി ക്വാര്‍ട്ടറില്‍. അമേരിക്കയുടെ റോജേഴ്സിനെ 6-3, 6-4നു കീഴടക്കിയാണ് ബാര്‍ട്ടി ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. അതേസമയം, അഞ്ചാം സീഡായ യുക്രെയ്നിന്റെ എലിന സ്വിറ്റോളിന 4-6, 6-3, 3-6ന് അമേരിക്കയുടെ പെഗുലയോട് പരാജയപ്പെട്ട് പുറത്തായി. ബെല്‍ജിയത്തിന്റെ മെര്‍ട്ടെന്‍സിനെ അട്ടിമറിച്ച് ചെക് താരം കരോളിന മുചോവ അവസാന എട്ടില്‍ കടന്നു. അമേരിക്കയുടെ ജെന്നിഫര്‍ ബാര്ഡിയും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇന്നു മുതല്‍ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്കു തുടക്കമാകും.