ഫരീദാബാദ്: ജാതീയ അധിക്ഷേപം നടത്തിയെന്ന പരാതിയിൽ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരേ കേസെടുത്ത് ഹരിയാന പൊലീസ്. 2020 ജൂണിൽ ഇന്‍സ്റ്റഗ്രാം ലൈവിനിടെ യുവരാജ് ജാതീയ പരാമര്‍ശം നടത്തിയതായാണ് കേസ്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചതിനു പിന്നാലെ യുവരാജ് ഖേദ പ്രകടനം നടത്തിയിരുന്നു.
ഹരിയാനയിലെ ഹിസാറില്‍ നിന്നുള്ള ഒരു അഭിഭാഷകനാണ് യുവരാജിനെതിരേ കേസ് ഫയല്‍ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് യുവരാജിനെതിരെ ഹരിയാന പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലൈവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യൂസ്വേന്ദ്ര ചാഹലിനെയും കുല്‍ദീപ് യാദവിനെയുമാണ് യുവരാജ് ജാതീയപരമായി അധിക്ഷേപിച്ചത്.