ഐഎസ്എല്ലിൽ കരുത്തരായ മുംബൈ സിറ്റിയെ തകർത്ത് ബെംഗളൂരു എഫ് സി. ഒന്നും രണ്ടുമല്ല, നാല് ഗോളുകളാണ് ബെംഗളൂരു മുംബൈയുടെ വലയിൽ അടിച്ച് കയറ്റിയത്. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ജയം. സുനിൽ ഛേത്രിയും ക്ലെയ്റ്റൺ സിൽവയും ടീമിനായി ഇരട്ടഗോളുകൾ നേടി. തുടക്കം മുതൽ ആക്രമിച്ച് കളിച്ച ബെംഗളൂരു അർഹിച്ച വിജയമാണ് നേടിയത്.
പോയൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള മുംബൈ സിറ്റിയുടെ ലീഗിലെ മൂന്നാം തോൽവി മാത്രമാണിത്. ബെംഗളൂരുവിൻെറ അഞ്ചാം ജയമാണിത്. തോൽവിയോടെ മുംബൈക്ക് എടികെ മോഹൻ ബഗാനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താൻ സാധിച്ചില്ല. മുംബൈക്ക് 34 പോയൻറും എടികെയ്ക്ക് 36 പോയൻറുമാണുള്ളത്.
അടിമുടി ആവേശം നിറഞ്ഞ മത്സരത്തിൽ ഒന്നാം പകുതിയിൽ മുംബൈ രണ്ട് ഗോളുകൾക്ക് പിന്നിലായിരുന്നു. ആദം ലെ ഫോണ്ട്രെയാണ് മുംബൈക്കായി രണ്ട് ഗോളുകളും നേടിയത്.