17.1 C
New York
Thursday, August 18, 2022
Home Sports ഗുസ്തിയിൽ മെഡൽ വേട്ട തുടരാൻ ഇന്ത്യ; ഹോക്കിയിൽ സെമിയിൽ വീണ് പെൺപട.

ഗുസ്തിയിൽ മെഡൽ വേട്ട തുടരാൻ ഇന്ത്യ; ഹോക്കിയിൽ സെമിയിൽ വീണ് പെൺപട.

കോമൺവെൽത്ത് ഗെയിംസിൽ
ഗുസ്തിയിലൂടെ സ്വർണം വാരി ഇന്ത്യ. ഇന്നലെ നടന്ന ഗുസ്തി മത്സരങ്ങളിൽ ബജ്റംഗ് പൂനിയ,സാക്ഷി മാലിക്ക്‌,
ദീപക് പൂനിയ എന്നിവരാണ് സ്വർണ്ണം നേടിയത്. ഇവർക്ക് പുറമെ അൻഷു മാലിക് വെള്ളിയും മോഹിത് ഗ്രേവാൾ, ദിവ്യ കക്രൽ എന്നിവർ വെങ്കലവും ഗുസ്തിയിൽ നിന്നും സ്വന്തമാക്കി.

ഗുസ്തി താരങ്ങൾ പ്രതീക്ഷക്കൊത്തു ഉയർന്നപ്പോൾ വനിതാ ഹോക്കിയിൽ ഇന്ത്യ സെമിയിൽ വീണു. പുലർച്ചെ നടന്ന മത്സരത്തിൽ കരുത്തരായ ഓസ്ട്രേലിയയോട് പെനാൽറ്റി ഷൂട്ട്ഔട്ടിലാണ് ഇന്ത്യൻ വനിതകൾ പരാജയപ്പെട്ടത് വെങ്കല മെഡൽ മത്സരത്തിൽ ന്യൂസീലൻഡ് ആണ് ഇന്ത്യൻ വനിതകളുടെ അടുത്ത എതിരാളികൾ. ഗെയിംസിന്റെ ഒമ്പതാം ദിനമായ ഇന്ന് ഇന്ത്യക്ക് പ്രതീക്ഷയേകുന്ന അനവധി മത്സരങ്ങൾ ആണ് ഉള്ളത്. ബോക്സിങ്ങിൽ 6 ഇന്ത്യൻ താരങ്ങൾ ഇന്ന് സെമി ഫൈനൽ മത്സരത്തിന് ഇറങ്ങുമ്പോൾ ഗുസ്തിയിലും ഇന്ത്യക്ക് ഇന്ന് സ്വർണ്ണ പ്രതീക്ഷയേകുന്ന മത്സരങ്ങളുണ്ട്.

പുരുഷന്മാരുടെ ഹോക്കി സെമി ഫൈനലിൽ ഇന്ത്യ ഇന്ന് സൗത്ത് ആഫ്രിക്കയേ നേരിടും. ബാഡ്മിന്റനിൽ ഇന്ത്യൻ താരങ്ങൾ ഇന്ന് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇറങ്ങും. ചരിത്രത്തിൽ ആദ്യമായി ലോണ് ബോള്ളിൽ വനിതകൾ ഇന്ത്യക്കായി സ്വർണ്ണ മെഡൽ നേടിയതിനു പിന്നാലെ ഇന്ന് പുരുഷന്മാർ 4 പേർ മത്സരിക്കുന്ന വിഭാഗത്തിൽ ഫൈനലിൽ നോർത്ത് അയർലണ്ടിനോട് മത്സരിക്കും. 9 സ്വർണവും 8 വെള്ളിയും 9 വെങ്കലവുമായി ഗെയിംസിൽ അഞ്ചാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ. ഓസ്ട്രേലിയ,ഇംഗ്ലണ്ട് എന്നി രാജ്യങ്ങളാണ് നിലവിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: