17.1 C
New York
Saturday, September 18, 2021
Home Sports കോവിഡ് പ്രോട്ടോകോൾ ലംഘനം; അർജൻറീന-ബ്രസീൽ മത്സരം ഉപേക്ഷിച്ചു

കോവിഡ് പ്രോട്ടോകോൾ ലംഘനം; അർജൻറീന-ബ്രസീൽ മത്സരം ഉപേക്ഷിച്ചു

റിയോ ഡി ജനീറോ: ഫുട്‌ബോള്‍ ആരാധകര്‍ ഏറെ കാത്തിരുന്ന അര്‍ജന്റീന-ബ്രസീല്‍ മത്സരം ബ്രസീൽ ആരോഗ്യപ്രവര്‍ത്തകര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. അര്‍ജന്റീനിയൻ താരങ്ങൾ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാരോപിച്ചാണ് ബ്രസീലിയന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങി മത്സരം തടസ്സപ്പെടുത്തിയത്. അര്‍ജന്റീനയുടെ കളിക്കാരായ എമിലിയാനോ മാര്‍ട്ടിനെസ്, ജിയോവാനി ലോ സെല്‍സോ, ക്രിസ്റ്റ്യന്‍ റൊമേറോ എന്നിവരെ തടയാനാണ് ആരോഗ്യ അധികൃതരെത്തിയത്. എറെനേരം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മത്സരം ഉപേക്ഷിക്കാന്‍ ഫിഫ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

ലോക ഫുട്ബോളിലെ സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും നെയ്മാറുമെല്ലാം കളത്തിൽ നിൽക്കെയായിരുന്നു ആരോഗ്യ വകുപ്പിന്റെ ഇടപെടൽ. എറെനേരം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മത്സരം ഉപേക്ഷിക്കാന്‍ ഫിഫ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

നേരത്തെ, ബ്രസീലുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിച്ച നാല് അര്‍ജന്റീന കളിക്കാരോട് ക്വാറന്റീനില്‍ കഴിയാന്‍ ബ്രസീലിന്റെ ആരോഗ്യ ഏജന്‍സി ഉത്തരവിട്ടിരുന്നു.

ആസ്റ്റണ്‍ വില്ല കളിക്കാരായ മാര്‍ട്ടിനെസ്, ബ്യൂണ്ടിയ ടോട്ടന്‍ഹാം കളിക്കാരായ ലോ സെല്‍സോ റൊമേറോ എന്നിവര്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്കായ കളിക്കാന്‍ ബ്രസീലില്‍ എത്തിയിരുന്നു. ഈ മത്സരത്തിന് ശേഷം തിരിച്ചുവരുമ്പോള്‍ 10 ദിവസം ക്വാറന്റീനില്‍ ഇരിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി പ്രീമിയര്‍ ലീഗ് കളിക്കാരെ അന്താരാഷ്ട്ര മത്സരത്തിന് വിട്ടയയ്ക്കാന്‍ അവരുടെ ക്ലബുകള്‍ ആഗ്രഹിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍

അതേസമയം, മത്സരം ആരംഭിച്ച ശേഷം തടഞ്ഞ ബ്രസീൽ ആരോഗ്യവകുപ്പിന്റെ നടപടിയെ അർജന്റീന കോച്ച് ലയണൽ സ്കലോനി വിമർശിച്ചു. ഇത്തരമൊരു പ്രശ്നമുണ്ടായിരുന്നെങ്കിൽത്തന്നെ മത്സരത്തിന് മുൻപേ ആവാമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മത്സരം ഇനിയെന്ന് നടത്തുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അർജന്റീന താരങ്ങൾ സെപ്റ്റംബർ 10ന് ബൊളീവിയയ്‌ക്കെതിരെ നാട്ടിൽ നടക്കുന്ന അടുത്ത ലോകകപ്പ് യോഗ്യതാ മത്സരത്തിനായി മടങ്ങി.

ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ കളിക്കുന്ന ഒൻപത് ബ്രസീൽ (Brazil) താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. തെക്കേ അമേരിക്കയിൽ പോയി തിരിച്ചു വന്നാൽ 10 ദിവസം ക്വാറന്റൈന്‍ നിർബന്ധമാണ് എന്നതിനാലാണ് ഇംഗ്ലിഷ് ക്ലബ്ബുകൾ താരങ്ങളെ വിട്ടുനൽകാതിരുന്നത്. അര്‍ജന്റീനയും അവരുടെ കളിക്കാരും ബ്രസീലിയന്‍ ഹെല്‍ത്ത് പ്രോട്ടോക്കോളുകള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയാല്‍ ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മാത്രമല്ല, ഉപേക്ഷിക്കപ്പെട്ട മത്സരം ബ്രസീല്‍ വിജയിച്ചതായി ഫിഫ പ്രഖ്യാപിക്കുകയും ചെയ്യും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വറുത്തരച്ച സാമ്പാർ

എല്ലാവർക്കും നമസ്‌കാരം കുറച്ചു ദിവസങ്ങളായി വിശേഷങ്ങൾ അന്വേഷിച്ചിട്ട്. എല്ലാവരും സുഖമായിരിക്കുന്നു എന്നു വിശ്വസിക്കുന്നു. നിങ്ങളൊക്കെ ബ്രേക്ഫാസ്റ്റ് കഴിച്ച്വോ. സാമ്പാർ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാവില്ലെന്നു തോന്നുന്നു. ദക്ഷിണേന്ത്യക്കാർക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കറിയാണ് സാമ്പാർ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർ...

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം ഭാഗം (32) ഇൻലാൻഡ് ലെറ്റർ കാർഡ്

ഓർക്കുന്നുണ്ടോ…പണ്ടൊക്കെ വിവരങ്ങൾ ഒരിടത്തു നിന്നും വേറൊരിടത്തു എത്തിക്കാൻ ഏറ്റവും അധികം ഉപയോഗിച്ചിരുന്ന ഒരു ഉപാദി ആണ് ഇൻലാൻഡ് ലെറ്റർ. അന്നൊക്കെ ഇൻലാൻഡ് ലെറ്റർ കാർഡും, പോസ്റ്റ്‌ കാർഡും, പിന്നെ വിദേശത്ത് ബന്ധുക്കൾ ക്ക്...

തിരുവുള്ളക്കാവ് ശ്രീ ധർമ്മ ശാസ്താക്ഷേത്രം

വേദ പരീക്ഷയില്‍ ദേവേന്ദ്രനെ തോല്പിച്ച ശാസ്താവിന്റെ ബുദ്ധി വൈഭവവും ആത്മജ്ഞാനവും നിറയുന്ന തിരുവുള്ളക്കാവ് ശ്രീ ധര്‍മ്മ ശാസ്താക്ഷ്രേതം. 'നാവ് നാരായ'മെന്ന അപൂര്‍വ വഴിപാടാണ് ഈ പുണ്യസങ്കേതത്തെ ഐതിഹ്യപ്രസിദ്ധമാക്കുന്നത്. അക്ഷരശുദ്ധിക്കും അറിവിന്റെ വെളിച്ചം തേടാനും...

പ്രതീക്ഷയുടെ ഭാരം ചുമക്കുന്നവർ! വാരാന്ത്യചിന്തകൾ.. (ഭാഗം – 2)

രാജൻ രാജധാനി എഴുതുന്ന വാരാന്ത്യചിന്തകൾ.. (ഭാഗം - 2) പ്രതീക്ഷയുടെ ഭാരവും ചുമന്ന്, കാലം താണ്ടുക യാണ് നമ്മൾ. ഓളപ്പരപ്പിലെ ഓടങ്ങൾ പോലെ, ആടിയുലഞ്ഞ് ,പൊങ്ങിതാണ്, ചാഞ്ഞുചരിഞ്ഞ് ജീവിതമെന്ന മഹാസാഗരത്തിൽ തോണിയാത്ര തുടരുന്നവരല്ലേ...
WP2Social Auto Publish Powered By : XYZScripts.com
error: