17.1 C
New York
Tuesday, October 4, 2022
Home Sports കോമൺവെൽത്ത് ഗെയിംസിന് കൊടിയിറങ്ങി;ഭാരതം നാലാമത്.

കോമൺവെൽത്ത് ഗെയിംസിന് കൊടിയിറങ്ങി;ഭാരതം നാലാമത്.

22-ാമത് കോമൺവെൽത്ത് ഗെയിംസിന് തിരശീല വീണു. ടേബിൾ ടെന്നീസ് താരം അചന്ത ശരത് കമാലും ബോക്‌സിങ് താരം നിഖാത്ത് സരിനും കോമൺവെൽത്ത് ഗെയിംസ് സമാപന ചടങ്ങിൽ ത്രിവർണ്ണ പതാകയേന്തി. 22 സ്വർണ്ണവും 16 വെള്ളിയും 23 വെങ്കലവുമടക്കം 61 മെഡലുകളുമായാണ് കോമൺവെൽത്ത് ഗെയിംസിൽ നമുക്ക് നേടാനായത്. ഇക്കുറി നാലാസ്ഥാനത്തെത്താനേ ആയുള്ളൂ. 2018ൽ 66 മെഡലുകളുമായി മൂന്നാം സ്ഥാനത്തായിരുന്നു നാം.

67 സ്വർണ്ണം, 57 വെള്ളി, 54 വെങ്കലമുൾപ്പടെ 178 മെഡലുകളുമായി ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 57 സ്വർണ്ണം, 66 വെള്ളി, 53 വെങ്കലമുൾപ്പടെ 175 മെഡലുകളുമായി ആതിഥേയരായ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും 26 സ്വർണ്ണവും 32 വെള്ളിയും 34 വെങ്കലവുമായി 92 മെഡലുകൾ നേടി കാനഡ മൂന്നാമതുമെത്തി.

അവസാന ദിവസമായ ഇന്നലെ ഭാരതത്തിന് നാല് സ്വർണ്ണവും ഒരു വെള്ളിയും ഒരു വെങ്കലവും ലഭിച്ചു. ബാഡ്മിന്റണിൽ ഹാട്രിക് സ്വർണ്ണനേട്ടമാണ് നമ്മുടെ താരങ്ങൾ സമ്മാനിച്ചത്. പി.വി. സിന്ധുവും, ലക്ഷ്യ സെന്നും യഥാക്രമം വനിതകളുടെ സിംഗിൾസിലും പുരുഷ സിംഗിൾസിലും സ്വർണ്ണം നേടിയപ്പോൾ, സാത്വിക് – ചിരാഗ് സഖ്യം ഡബിൾസിൽ സ്വർണ്ണം നേടി. ടേബിൾ ടെന്നീസിൽ അജന്ത ശരത് കമാൽ സ്വർണ്ണം നേടിയപ്പോൾ, വെങ്കലം സത്തിയൻ ജ്ഞാനശേഖരനാണ്.
അതേസമയം, പുരുഷ ഹോക്കിയിൽ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കലാശപ്പോരാട്ടത്തിൽ ഓസ്‌ട്രേലിയയോട് 7-0 ന്റെ കനത്ത തോൽവിയാണ് ഭാരതം ഏറ്റുവാങ്ങിയത്. ഓസ്‌ട്രേലിയയുടെ ഏഴാം കോമൺവെൽത്ത് ഹോക്കി സ്വർണ്ണമാണിത്. നാമാകട്ടെ ഇത് മൂന്നാം തവണയാണ് ഫൈനലിൽ തോൽക്കുന്നത്. 2010ലും 2014ലും ഫൈനലിൽ ഓസ്‌ട്രേലിയയോട് പരാജയമായിരുന്നു ഫലം.

Facebook Comments

COMMENTS

- Advertisment -

Most Popular

അറിയുന്നില്ലേ.. നീ (കവിത)

എന്നെ അറിയുന്നില്ലേ നീ മകനെ... ഈ അമ്മ ചെയ്തൊരു കുറ്റമെന്ത്? താലാട്ടി, പാലൂട്ടി വളർത്തിയതോ... തലയിലും, താഴത്തും വെക്കാഞ്ഞതോ? അറിയുന്നില്ലേ നീ മകനെ.. കണ്ണാ ഇന്നമ്മ ഒത്തിരി അകലെയല്ലേ... ഓർമ്മയുണ്ടോ നീ വീണതും, മുറിഞ്ഞതും. വാരീയെടുത്തതും ഉമ്മ തന്നതും. ഇഷ്ട്ടങ്ങളെല്ലാം നൽകിയില്ലേ.. നിനക്കു മോഹിച്ച പെണ്ണിനെ മംഗല്യമായ്.. ഈ അമ്മ ചെയ്‌തോരപരാധം എന്തെന്ന്... അറിയുന്നില്ലായമ്മ അറിയുന്നില്ല...

“പെരുവഴിയോരത്ത്” (ചെറുകഥ)

കാരുണ്യ ഭവന്റെ തുറന്നു കിടക്കുന്ന വലിയ ഗെയ്റ്റിലൂടെ ആ സ്ത്രീ സാവധാനം നടന്ന് വന്നൂ. ഓഫീസിനരികിലെ വിസിറ്റിങ്ങ് റൂമിന്റെ വാതിൽക്കലോളം എത്തിനോക്കി. നിരാശയോടെ തിരിയവേയാണ് മേട്രന്റെ ശ്രദ്ധയിൽ അവർ പെട്ടത്. "അതാ അങ്ങോട്ട് കയറിയിരിക്കാം." വിസിറ്റിങ്ങ് റൂമിലേക്ക് കൈ...

‘പഹൽഗാമിലെ കുതിര’ (കഥ) അഡ്വ. അജിത് നാരായണൻ

ഡാൽ തടാകം സ്വച്ഛം, ശാന്തം. ഹൗസ് ബോട്ടിന്റെ സിറ്റ്ഔട്ടിൽ വെറുതെ ഇരിക്കുമ്പോൾ ജയയുടെ കവിൾ തടങ്ങളിൽ സ്മരണകളുടെ സ്നേഹചുംബനങ്ങൾ ഏൽപിച്ചത് ഹിമാലയ സാനുക്കളിൽ നിന്ന് ഉറവ കൊണ്ട കുളിർ കാറ്റ്. അപ്പോൾ മന:സ്സിൽ നിറഞ്ഞത് തന്നെ...

ഓർമയിലേക്കൊരു കണ്ണട (കവിത) ✍ബാലു പൂക്കാട്

കയ്യിലൊരൂന്നു വടിക്കും പിന്നിലൊ രോമൽ ചിരിയും കണ്ണടയും ഓർമയിലുപ്പു കുറുക്കും ചിത്രവു മൊരുതുള വീഴ്ത്തിയ ഹൃത്തടവും ഒക്ടോബറിലൊരു ജന്മം കൊണ്ടു മഹാത്മാവായ ചരിത്രമിതാ. അടിമച്ചങ്ങല പൊട്ടിച്ചൊരു പുതു ലോകം തീർത്ത സഹോദരരേ. ഭൂഗോളത്തിലൊരിന്ത്യ പിറക്കാ - നുയിരുകൊടുത്ത മനീഷികളേ . വെടിയുണ്ടകളുടെയാജ്ഞകൾ തൃണമായ് നേരിട്ടവരുടെ ഗീതികളായ് . പൊങ്ങിയുയർന്നു പറക്കും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: