റിപ്പോർട്ട്: വിവേക് പഞ്ചമൻ
ബ്രസീലിനും അർജന്റീനക്കുമൊപ്പം സ്വന്തം രാജ്യം പന്തുതട്ടുന്ന ഇന്ത്യക്കാരന്റെ സ്വപ്ന മുഹൂർത്തം ഈ വർഷം സാക്ഷാത്കരിക്കുമോ?. ജൂണിൽ നടക്കുന്ന കോപ അമേരിക്ക ടൂർണമെന്റിൽ പന്തുതട്ടാനായി കോപ അധികൃതർ ഇന്ത്യയെ ബന്ധപ്പെട്ടെന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് സ്ഥിരീകരിച്ചു
കോവിഡ് മഹാമാരി കാരണം ഈ വര്‍ഷത്തേക്ക് മാറ്റിവെച്ച ടൂര്‍ണമെന്റിലേക്കാണ് ഇന്ത്യക്ക് ക്ഷണം. ഇക്കാര്യം ആവശ്യപ്പെട്ട് ബന്ധപ്പെട്ടതായി . ഈ വര്‍ഷം ജൂണ്‍ 11നാണ് കോപ്പ അമേരിക്ക മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. അർജന്റീനയും കൊളംബിയയുമാണ് ആതിഥേയർ. ടൈംസ് ഓഫ് ഇന്ത്യയാണ് ഇന്ത്യയുടെ പ്രവേശനം വ്യക്തമാക്കി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ അതിഥി രാജ്യങ്ങളായി മല്‍സരിക്കേണ്ട ആസ്ട്രേലിയയും ഖത്തറും പിന്മാറിയതോടെയാണ് ഇന്ത്യക്ക് അവസരം കൈവന്നത്. ആസ്ട്രേലിയയാണ് അവര്‍ക്ക് പകരക്കാരായി ഇന്ത്യയെ നിര്‍ദ്ദേശിച്ചത്. അതെ സമയം ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് ലോക കപ്പ് യോഗ്യതാ മല്‍സരങ്ങള്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നിന്നും ജൂണിലേക്ക് മാറ്റിയതോടെ കോപ്പയില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ ഇന്ത്യ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
ഇന്ത്യക്ക് കൈവന്ന ഭാഗ്യത്തില്‍ ഇന്ത്യൻ കോച്ച് ഇഗർ സ്റ്റിമാക് സന്തോഷം പ്രകടിപ്പിച്ചു. ലയണൽ മെസ്സി, നെയ്മർ, ലൂയിസ് സുവാരസ്, ജെയിംസ് റോഡ്രിഗസ് അടക്കമുള്ളവരോടൊപ്പം കളിക്കുന്നത് ആവേശകരമാകുമെന്നും വലിയ അനുഭവമാകുമെന്നും കോച്ച് പ്രതികരിച്ചു.