ഐ എസ് എൽ: മുംബൈ-ജംഷഡ്പൂർ മത്സരം സമനിലയിൽ
ഐ എസ് എല്ലിൽ മുംബൈ സിറ്റി എഫ് സി-ജംഷഡ്പൂർ മത്സരം സമനിലയിൽ. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി.
ഒമ്പതാം മിനിറ്റിൽ വാൽസ്കിസാണ് ജംഷഡ്പൂരിനെ മുന്നിലെത്തിച്ചത്. 15-ാം മിനിറ്റിൽ ഓംഗ്ബെച്ചെ മുംബൈയെ ഒപ്പമെത്തിച്ചു. 28-ാം മിനിറ്റിൽ ജംഷഡ്പൂരിൻ്റെ മോൻറോയ് ചുവപ്പ്കാർഡ് കണ്ട് പുറത്തായെങ്കിലും അവസരം മുതലാക്കാൻ മുംബൈയ്ക്കായില്ല.