റിപ്പോർട്ട്: സുനിൽ ചാക്കോ, കുമ്പഴ
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിൽ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കി. ഇപ്പോൾ പുറത്തുവന്ന ലിസ്റ്റിൽ സഞ്ജു ഇല്ല. അടുത്തയിടെ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസൺ കളിച്ചിരുന്നു. സഞ്ജുവിന് പകരം ടെസ്റ്റ് ടീമില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന റിഷഭ് പന്തിനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ തിളങ്ങിയ സൂര്യകുമാര്‍ യാദവ് ഇതാദ്യമായി ഇന്ത്യയുടെ ടി20 ടീമിലെത്തി.
കഴിഞ്ഞ ഐപിഎല്ലിലും, വിജയ് ഹസാരെ ട്രോഫിയിലും മിന്നുന്ന പ്രകടനം കാഴ്ച വച്ച യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും ടീമിലെത്തിയിട്ടുണ്ട് . കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി അത്ഭുത പ്രകടനം പുറത്തെടുത്ത രാഹുല്‍ തിവാട്ടിയ ടീമിൽ എത്തിയിട്ടുണ്ട്. വിരാട് കോലി തന്നെയാണ് ടി20 പരമ്പരയിലും ഇന്ത്യയെ നയിക്കും.
ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. എല്ലാ മത്സരങ്ങളും അഹമ്മദാബാദിലാണ് നടക്കുന്നത്. ബൗളർമാരിൽ ടി നടരാജനെ ടീമില്‍ നിലനിര്‍ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ നീണ്ട ഇടവേളക്കുശേഷം വീണ്ടും ടീമിലേക്ക് പ്രവേശനം നേടി .