ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്ക് തകര്‍പ്പന്‍ ജയം. 9 വിക്കറ്റിനാണ് ആതിഥേയര്‍ ഇംഗ്ലീഷ് നിരയെ തകര്‍ത്തെറിഞ്ഞത്.20 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ അവര്‍ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. അലക്സ് കാരിയുടെ (9) വിക്കറ്റാണ് ഓസീസിനു നഷ്ടമായത്. മാര്‍ക്കസ് ഹാരിസ് (9), മാര്‍നസ് ലബുഷെയ്ന്‍ എന്നിവര്‍ പുറത്താവാതെ നിന്നു. ഒലി റോബിന്‍സനാണ് കാരിയെ പുറത്താക്കിയത്.
രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 297 റണ്‍സെടുത്ത് ഓള്‍ഔട്ടായി. ഒരു ഘട്ടത്തില്‍ ഇന്നിംഗ്സ് തോല്‍വി മുന്നില്‍ കണ്ട ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ തിരിച്ചടിച്ചാണ് ലീഡെടുത്തത്.