വാർത്ത: നിരഞ്ജൻ അഭി, മസ്‌ക്കറ്റ്
യു എ ഇ : അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി എന്ന നേട്ടം ഇനി കണ്ണൂരുകാരനായ ചുണ്ടങ്ങപ്പൊയിൽ റിസ്‌വാന് സ്വന്തം.യു.എ.ഇ ദേശീയ ടീമിന് വേണ്ടിയാണ് ലോക റാങ്കിങ്ങിൽ 11ആം സ്ഥാനത്തുള്ള അയർലണ്ടിനെതിരെയാണ് റിസ്വാൻ 136 പന്തിൽ 109 റൺസ് നേടിയത്. റിസ്‌വാന്റെ ഉജ്ജല പ്രകടനം യു.എ.ഇ ക്ക് വിജയം സമ്മാനിച്ചു.
റിസ്‌വാന്റെ നേട്ടത്തെ ഐ.സി.സി അഭിനന്ദിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.
ആദ്യം ബാറ്റ് ചെയ്ത അയർലണ്ട്പോൾ സ്റ്റെർലിംഗിന്റെയും (131),അൻഡി ബാൽബിനിയും (53)മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ 268റൺസ് എടുത്തു.269വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ യു. എ.ഇ മൂന്നാമനായിറങ്ങിയ റിസ്‌വാന്റെയും (109), മുഹമ്മദ് ഉസ്മാന്റെയും (102) തകർപ്പൻ പ്രകടനത്തിൽ വിജയത്തിലെത്തുകയായിരുന്നു.
യു. എ. ഇ യിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായ റിസ്‌വാൻ , കണ്ണൂർ ജില്ലാ ടീമിലും, കേരളത്തിന് വേണ്ടി രഞ്ജി ട്രോഫി മത്സരത്തിലും ഇറങ്ങിയിട്ടുണ്ട്.
യു.എ. ഇ. ടൂർണമെന്റുകളിലെ മികച്ച പ്രകടനമാണ് ദേശീയ ടീമിലേക്ക് വഴി തുറന്നത്.
നിരഞ്ജൻ.
മസ്കറ്റ്.