17.1 C
New York
Friday, July 1, 2022
Home Special അനിവാര്യമാകുന്ന ആത്മപരിശോധന! (വാരാന്തചിന്തകൾ - അദ്ധ്യായം - 35)

അനിവാര്യമാകുന്ന ആത്മപരിശോധന! (വാരാന്തചിന്തകൾ – അദ്ധ്യായം – 35)

രാജൻ രാജധാനി

ഒരു വ്യക്തിയുടെ സ്വന്തം ചെയ്തികളിലേക്കുള്ള തിരിഞ്ഞുനോട്ടം അല്ലെങ്കിൽ വിലയിരുത്തൽ അതാണ് ആത്മപരിശോധന. ഓർക്കുക: ഇത് മറ്റൊരെയും ബോധ്യപ്പെടുത്താനുള്ളതല്ല, മറിച്ച് ഒരുവന്റെ പ്രവൃത്തികളെക്കുറിച്ചുള്ള ഒരു സ്വയം വിലയിരുത്തൽ മാത്രമാണ്. അതിനാൽ തന്നെ അത് തികച്ചും സത്യസന്ധവുമായിരിക്കുമല്ലോ; അങ്ങനെയാണു വേണ്ടതും. എങ്കിൽ മാത്രമേ ഏതൊരാൾക്കും ജീവിതത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുവാൻ കഴിയൂ. ഇടയ്ക്കിടെ ആരുമേ അത്തരത്തിലുള്ള ആത്മപരിശോധന അല്ലെങ്കിൽ, ആത്മവിമർശനം നടത്തേണ്ടത് ആവശ്യമാണ്. കുടുംബജീവിതത്തിൽ മാത്രമല്ല, സാമൂഹിക ജീവിതത്തിലും നമുക്കേവർക്കുമത് പ്രയോജനപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. മറ്റുള്ളവരുമായി എപ്പോഴും ഇടപെടേണ്ടവർക്ക് ഇത്തരം സ്വയം വിലയിരുത്തൽ വളരെയധികം ഉപകാരപ്രദമാകും. പ്രത്യേകിച്ചും മറ്റുള്ളവരുടെ വിമർശനത്തിനും വിലയിരുത്തലിനും എപ്പോഴും വിധേയരാകേണ്ട പൊതുപ്രവർത്തകർക്ക്.

വർത്തമാനകാല രാഷ്ട്രീയ രംഗത്തുള്ളവരും ഇടയ്ക്കിടെ ആത്മവിമർശനത്തന് സ്വമേധയാ വിധേയരാകണം. അഖിലേന്ത്യാ തലത്തിലുള്ള രാഷ്ട്രീയപ്രവർത്തകർ പൊതുവിലും, നമ്മുടെ കേരളസാഹചര്യത്തിലുള്ളവർ പ്രത്യകിച്ചും ഒരു സ്വയം വിമർശനത്തിന് തയ്യാറായാൽ അവർക്ക് മാത്രമല്ല, നാടിനും നാട്ടാർക്കുമത് അങ്ങേയറ്റം പ്രയോജനപ്പെടുമെന്നതിൽ സംശയമില്ല. ഇന്ന് ഈ നാട്ടിൽ നടക്കുന്ന പല സംഭവങ്ങളുടെയും യഥാർത്ഥ കാരണം ഒരുവേള ഇത്തരത്തിലുള്ള ആത്മവിമർശനത്തിന്റെ അഭാവമല്ലേയെന്ന് തോന്നാറുണ്ട്.  അധികാരത്തിലിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഒരേ സ്വഭാവത്തിലുള്ള ചില വിഷയങ്ങളെ വ്യത്യസ്ത വീക്ഷണകോണിലൂടെ നോക്കിക്കാണുവാനും വിലയിരുത്താനുമാണ് പലർക്കും താൽപര്യം. ഇതേ സ്വഭാവത്തിലുള്ള പഴയ സംഭവങ്ങളോട് എങ്ങനെയായിരുന്നു അന്നവർ പ്രതികരിച്ചിരുന്നതെന്ന് ഇന്നറിയുക നമ്മൾ സാധാരണക്കാർക്ക് കൗതുകമുള്ളൊരു കാര്യമാണ്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്താൽ ഒരു വിരൽ സ്പർശത്തിലൂടെ അവരുടെ പഴയ പ്രതികരണത്തിലേക്ക് നമ്മുടെ കണ്ണും കാതുമെത്തുമ്പോൾ ആരാധ്യരായ പല നേതാക്കളുടെയും ചെമ്പ് തെളിയുകയാണ്.

‘പാളിച്ചകൾ സ്വയം വിലയിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’ എന്ന് മാധ്യമങ്ങൾക്കു നേരേ വിരൽചൂണ്ടിപ്പറയുന്നവർ, എന്തുകൊണ്ട് സ്വന്തം പൂർവ്വകാല പ്രസംഗങ്ങളെ ഒരു നിമിഷം ഓർത്തെടുക്കാൻ ശ്രമിക്കുന്നില്ല എന്നത് നമ്മെ അത്ഭുതപ്പെടുത്താം. അന്ന് ആവേശത്തോടെ വാക്കുകൾ വാരിവിതറിയവർക്ക് കേരളത്തിലെ മേധാക്ഷയം ബാധിച്ചിട്ടില്ലാത്ത ജനത്തോട് ഇന്ന് എന്താകും പറയാനുള്ളത്? ഓർക്കുക:- ‘എൻ്റെ ജീവിതം തന്നെയാണ് എൻ്റെ സന്ദേശമെന്ന്’  പറഞ്ഞിരുന്ന ലാളിത്യത്തിൻ്റെ പ്രതീകമയിരുന്ന മഹാത്മാഗാന്ധിയാൽ നയിക്കപ്പെട്ട മഹത്തായ പാരമ്പര്യമാണ് നമുക്കുള്ളത്. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ ഓരോ നിമിഷവും അത് ഓർമ്മിക്കുക തന്നെ വേണം! പ്രതീക്ഷയോടെ വോട്ടുകുത്തി അധികാരത്തിലേറ്റിയ പാവപ്പെട്ട ജനങ്ങളെ എന്തിനാണവരിത്രയും ഭയക്കുന്നത്! എന്തിനാണ് നമ്മിൽനിന്നും ഓടിമറയാൻ ഇവർ വെമ്പുന്നത്? ഇനി നാളെയും നമ്മിലേക്കിറങ്ങി വന്ന് വോട്ട് ചോദിക്കേണ്ടവർ തന്നെയാണല്ലോ ഇവർ. അങ്ങനെയെങ്കിൽ എന്തുകൊണ്ടാകാം നമ്മൾ പൊതുജനത്തെ ഈ വേളയിൽ ഇവർ ശത്രുക്കളായി കാണുന്നത്. ഒറ്റ ചോദ്യത്തിനും ന്യായമായ ഒരു ഉത്തരം നൽകുവാൻ ഇവർക്ക് കഴിയുന്നേയില്ല. കഷ്ടം! എന്നല്ലാതെ എന്താണ് നമ്മൾ പറയുക.

വാക്കുകളിലൂടുള്ള നീതിയല്ല നമുക്ക് വേണ്ടത്. പ്രവൃത്തിയിലൂടുള്ള നീതി തന്നെയാണ് നമ്മൾ എന്നും പ്രതീക്ഷിക്കുന്നത്. അത് നൽകുവാൻ തങ്ങൾക്ക് കഴിയുന്നുണ്ടോ എന്നതാണ് ഓരോ നേതാവും, നേതൃത്വവും പരിശോധിക്കേണ്ടത്. ഇവിടെയാണ് നമ്മൾ ആത്മവിമർശനത്തിൻ്റെ ആ പ്രസക്തി മനസ്സിലാക്കുന്നത്. തങ്ങളൊരു വ്യത്യസ്ത ജനുസ്സിൽപ്പെട്ടവരും, എല്ലാക്കാലവും ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുക തങ്ങൾ മാത്രമല്ലേ എന്നുള്ള ഒരു ചോദ്യത്തിലും ജനത്തിന് വിശ്വാസമില്ല. അവർ പ്രവൃത്തിയിലേ വിശ്വസിക്കുന്നുള്ളു. ഇന്നോളം നിങ്ങളുടെ വാക്കുകൾ വിശ്വസിച്ചവർ നാളെയും അങ്ങനെയാകുമെന്ന് കരുതരുത്. ജനത്തിന്റെ അനുഭവങ്ങളും, നിത്യം കൺമുമ്പിൽ കാണുന്ന കാഴ്ചകളും കേൾക്കുന്ന വാർത്തകളും ആരും വിശ്വസിച്ചേ മതിയാകൂ. സാമാന്യബോധവും നല്ല ചിന്താശേഷിയുമുള്ള അവരെല്ലാം ഇപ്പോൾ എല്ലാംതന്നെ അതിന്റേതായ അർത്ഥത്തിലാണ് മനസ്സിലാക്കുന്നതും, ജാഗ്രതൈ!

ഇന്ന് നീതിനിഷേധം അക്ഷരാർത്ഥത്തിൽ ജനം തിരിച്ചറിയുന്നു. എന്നും അനീതിയോട് ചേർന്നു നിൽക്കുന്നവരെ മനസ്സിലാക്കാനും അവർക്ക് ബുദ്ധിമുട്ടില്ല. ഈ യാഥാർത്ഥ്യം തിരിച്ചറിയാത്ത നേതാക്കൾ വിസ്മൃതിയുടെ മാറാലയ്ക്കുള്ളിൽ മറഞ്ഞു പോകും. വൈകിയ വേളയിലെങ്കിലും അത് തിരിച്ചറിഞ്ഞ് മാറാൻ ശ്രമിക്കുന്നവർക്ക് ജനം മാപ്പു നൽകിയേക്കാം! അധികാരം അത് കേവലം ഒരു വ്യക്തിയിലേക്ക് ഒതുങ്ങുന്നതാണ് ആപത്ത്. അങ്ങനെ സംഭവിക്കുന്നപക്ഷം, ജനം അവിടെ അടിമകളെപ്പോലെയാകും. ഒരിക്കലും അത് സംഭവിക്കാതിരിക്കാൻ ജനങ്ങളൊന്നായി ജാഗരൂകരായിരിക്കണം. ഏകാധിപത്യപ്രവണത ഒരു നിശ്ചിത കാലത്തേക്കല്ലേ നമ്മുടെ നാട്ടിൽ സാദ്ധ്യമാകയുള്ള എന്നൊരു ചിന്തയും വേണ്ട. ഇന്ന് നാം അനുഭവിക്കുന്ന നിയമപരമായ എല്ലാ സ്വാതന്ത്ര്യവും നമുക്ക് ലഭിക്കണം; അതിലൊരു മാറ്റം വരുത്തേണ്ട അടിയന്തരസാഹചര്യം ഇന്ന് ഇവിടെയില്ല എന്നതും നമ്മളോർക്കണം. പിന്നെ എന്തിനാണ് ഈ അസാധാരണ നടപടികളെന്ന ചിന്തയും മനസ്സിനെ മഥിക്കുന്നുണ്ട്. സാധാരണ ജനത്തിന്റെ മൗനമായിട്ടുള്ള ഈ ചോദ്യങ്ങൾ ഉദ്ദിഷ്ട മനസ്സുകളിലേക്കെത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം.

അടുത്ത വാരാന്ത്യം മറ്റൊരു ചിന്തയുമായി ഇനി നമുക്കൊത്തുചേരാമെന്ന് പ്രതീക്ഷിക്കുന്നു.

രാജൻ രാജധാനി

Facebook Comments

COMMENTS

- Advertisment -

Most Popular

ഫോമാ ഗ്ലോബൽ കൺവെൻഷൻ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി ജോയ് കൂടാലിയെ തിരഞ്ഞെടുത്തു.

കൈരളി ഓഫ് ബൽടിമോർ മുൻകാല പ്രസിഡൻ്റും കൂടാതെ സെക്രട്ടറി ,ട്രഷറർ എന്നീ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച ജോയ് കൂടാലിയെ ഗ്ലോബൽ കൺവെൻഷന്റെ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി തിരഞ്ഞെടുത്തതായി ക്യാപ്പിറ്റൽ റീജിയൺ ആർ.വി.പി തോസ്...

ഡെപ്യൂട്ടി സ്പീക്കറുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് ആരംഭിച്ചു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. കൃഷിയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍...

റവന്യു ഫയല്‍ അദാലത്തിന് ജില്ലയില്‍ തുടക്കമായി

റവന്യു ഫയല്‍ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വില്ലേജ് ഓഫീസില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പത്തനംതിട്ട വില്ലേജ് ഓഫീസിലെ ഫയലുകളാണ് തീര്‍പ്പാക്കുന്നതിനു നല്‍കിയത്. തീര്‍പ്പാക്കാനുള്ള...

പേവിഷബാധ: പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം: ഡിഎംഒ

അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: