ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുന്ന പ്രായത്തിൽ സ്ക്കൂൾ ഇല്ലാത്ത ഒരു ദിവസം കുട്ടികൾ എല്ലാവരും കളിച്ചു കൊണ്ടിരിക്കുമ്പോൾ കൂട്ടത്തിൽ ഒരു കുട്ടി പറഞ്ഞു. ഉമ്മ ഉച്ചക്ക് വീട്ടിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട് ഞാൻ ചോദിച്ചു എന്ത്യേ അവൻ പറഞ്ഞു കല്യാണത്തിന് പോവാൻ വേണ്ടി, ഞാൻ ചോദിച്ചു എവിടെയാ കല്ല്യാണം അവൻ പറഞ്ഞു ഇവിടെ അടുത്താണ്, എന്നാൽ ഞാനും വന്നാലോ :- അവൻ പറഞ്ഞു ആ വന്നോ ….
അങ്ങനെ കീറിയ നിക്കറുമിട്ട് അവൻ്റെ കൂടെ കല്ല്യാണത്തിന് ഞാനും പോയി അവിടെ എത്തിയപ്പോൾ നല്ല പോത്ത് ബിരിയാണി ഞാൻ വയറ് നിറച്ചും കഴിച്ചു തിരിച്ചു ഞാൻ വീട്ടിൽ എത്തിയപ്പോൾ ഉമ്മ പറഞ്ഞു വാ ::: വന്ന് ചോറ് തിന്നോ ഞാൻ പറഞ്ഞു ബിരിയാണി തിന്നുമ്മാ …. എവിടുന്നാ ഇജ്ജ് ബിര്യാണി തിന്നത്, ഞാൻ പറഞ്ഞു. ഒരു കല്യാണ വീട്ടിൽ നിന്ന് ഇത് കേട്ടിട്ടായിരുന്നു ഉപ്പ വന്നത് ഉപ്പ ചോദിച്ചു. എടീ ….എന്ത്യാ ….ഇവൻ വിളിക്കാത്ത കല്യാണത്തിന് പോയി പള്ള നറച്ച് ബിര്യാണി തിന്ന് വന്നിരിക്ക്നഹ് ഇങ്ങള് കണ്ടോ ഇത് കേട്ട പാടെ ഉപ്പ പുറത്തേക്ക് ഇറങ്ങി ഒരു വടിയുമായി തിരിച്ചു വന്നു പിന്നെ അവിടെയൊരു പച്ചകറി തോട്ടത്തിൽ കയറിയ പശുവിനെ തല്ലുന്നത് പോലെ ഒരു തല്ലായിരുന്നു ഓരോ അടിയിലും വടിയുടെ കൂടെഎൻ്റെ തൊടയിലെതൊലിയും പോന്നിരുന്നു.
ഓരോ അടിയിലും ഉപ്പ ചോദിക്കും ഇനി കല്യാണത്തിന് നീ പോകുമോ ഞാൻ പറയും ഇല്ല ഉപ്പാ…. പോവില്ല. പിന്നെ ഉമ്മാനോട് ഉപ്പ പറയും ഇനി ഇവനെ പുറത്തേക്ക് വിടരുത് രാത്രി ഞാൻ വേദനയോട് കൂടി ഉറങ്ങാൻ കിടക്കുമ്പോൾ ഉപ്പ അടുത്ത് വന്നിരിന്നു എൻ്റെ ശരീരത്തിൽ തടവി പറയും ഉപ്പാൻ്റെ കുട്ടി വിളിക്കാത്ത കല്യാണത്തിന് പോയാൽ അതിൻ്റെ നാണകേട് ഉപ്പാക്കും അൻ്റെ ഉമ്മാക്കുമ്മാണ് ഇഞ്ഞ് ഉപ്പാൻ്റെ കുട്ടിപോവരുത്. പിന്നെ എനിക്ക് വിളിച്ച കല്യാണത്തിന് പോലും പോവാൻ പേടിയായിരുന്നു. അതിന് ശേഷം ഇടക്ക് ഉപ്പ എന്നെ ഹോട്ടലിൽ കൊണ്ടുപോയി വയറ് നിറച്ച് ബിരിയാണി വാങ്ങി തരുമായിരുന്നു?
എത്ര തല്ലിയാലും ആ ഉപ്പയോടുള്ള എന്റെസ്നേഹം എപ്പോഴും കൂടിയിട്ടേയൊള്ളൂ….
ചെറുപ്പത്തിൽ ഉപ്പയുടെ അടി വാങ്ങിയിട്ടുള്ളവർക്കായ്.
സുലാജ് നിലമ്പൂർ