17.1 C
New York
Monday, May 29, 2023
Home Special തെയ്യങ്ങളുടെ നാട്ടിലൂടെ (35) തയ്യാറാക്കിയത്: അനിത പൈക്കാട്ട്✍

തെയ്യങ്ങളുടെ നാട്ടിലൂടെ (35) തയ്യാറാക്കിയത്: അനിത പൈക്കാട്ട്✍

തയ്യാറാക്കിയത്: അനിത പൈക്കാട്ട്✍

കുട്ടിച്ചാത്തൻ:

പഞ്ചമൂർത്തികൾ എന്നറിയപ്പെടുന്ന തെയ്യക്കൂട്ടത്തിൽപ്പെടുന്ന ഉഗ്രദേവനാണ്
കുട്ടിച്ചാത്തൻ. കാളകാട് , കാട്ട് മാടം, പുല്ലഞ്ചേരി, അടിയേരി ,എന്ന ബ്രാഹ്മണ മന്ത്രവാദി ഇല്ലങ്ങളിൽ അതി പ്രാധാന്യത്തോടെ ആരാധിക്കപ്പെടുന്ന ദൈവമാണിത്
കുട്ടിച്ചാത്തന്മാർ തീക്കുട്ടി, പൂക്കുട്ടി, ശാസ്തപ്പൻ, ഉത്തമൻ, അധമൻ എന്നിങ്ങനെ മുന്നൂറിലേറെ വരുമത്രേ. ബലവീര്യപരാക്രമ- ശാലിയായ കരിങ്കുട്ടിച്ചാത്തനാണ് സർവ്വാരാധ്യൻ.

ശ്രീ മഹാദേവനും, പാർവതി ദേവിയും, വള്ളുവനും, വള്ളുവത്തിയുമായി വേഷം പൂണ്ട് കാടും നാടും താണ്ടിയപ്പോൾ അവർക്കൊരു കരുത്തനായ കുസൃതിക്കാരൻ മകൻ പിറന്നു. അവനെ ഭക്തോത്തമയും ശിവഭജന നിരതയുമായ കാളക്കാട്ടമ്മയ്ക്ക് ഭഗവാൻ നൽകി. ചെറുപ്പം മുതലേ പരാക്രമങ്ങൾ അനവധി കാട്ടിയ മകൻ ഓത്തും മന്ത്രവും പൂജയും തള്ളിയപ്പോൾ കാളകൂട്ടച്ഛൻ അവനെ ഇല്ലത്തെ ഏഴാല കാലികളെ മേയ്ക്കാൻ ഏല്പിച്ചു. ഒരു നാൾ വിശന്നു കയറി വന്ന മകന് കിണ്ടി നിറയെ പാൽ കൊടുക്കാതിരുന്ന ഇല്ലത്തമ്മയെ ശകാരിച്ചു കാലിക്കൂട്ടത്തിലെ ചെങ്കൊമ്പൻ കാളയുടെ കഴുത്തു കടിച്ചു ചോര കുടിച്ചു.

നിത്യം കണി കാണുന്ന ഐശ്വര്യ പ്രതീകമമായ ചെങ്കൊമ്പനെ കൊന്ന മകനെ ചൂരക്കോലു കൊണ്ടാണ് പിതാവ് ക്രൂരമായി ശിക്ഷിച്ചത്. അവനാകട്ടെ അരിശം മൂത്ത് കിണറ്റിൽ തണ്ണീർ കോരുന്ന അമ്മയെ വലിയ കല്ലിനാൽ എറിഞ്ഞു വീഴ്ത്തി കുലനാശകനാണിവൻ എന്നലറിക്കൊണ്ടു പാഞ്ഞു വന്ന കാളകാടർ അവനെ വരിഞ്ഞു കെട്ടി കാഞ്ഞിരപ്പുഴ കൊണ്ടു പോയി തല വെട്ടിയെറിഞ്ഞു. തിരിച്ചെത്തവേ കാളക്കാട്ടില്ലത്ത് പാറിപ്പറന്നെത്തിയ കുട്ടിച്ചാത്തൻ സർവത്ര നാശം വിതച്ചു പൊട്ടിപ്പൊട്ടിച്ചിരിച്ചു.

ശല്യം ഒഴിവാക്കാൻ മഹാമന്ത്രവാദികളെത്തി ഇരുപത്തൊന്നു ഹോമകുണ്ഡങ്ങളിൽ
കുട്ടിച്ചാത്തനെ ആവാഹിച്ചു നുറുക്കിയിട്ടു. പക്ഷേ കത്തുന്ന കാളാഗ്നിയിൽ നിന്ന് അനേകം കുട്ടിച്ചാത്തന്മാർ അട്ടഹാസത്തോടെ ഉണർന്നു വന്നു കാളകാട്, ചാലോറ, ചാത്തങ്ങാട്, പൂല്ലൂര്, പൂന്തോട്ടം, അടിയേരി തുടങ്ങി 43 ഇല്ലങ്ങളും കുട്ടിച്ചാത്തൻ ചുട്ടുകരിച്ചു. ഭയസംഭ്രമങ്ങളാൽ നിലവിളിക്കുന്ന പുരോഹിതന്മാർക്ക് മുന്നിലെത്തിയ കുട്ടിച്ചാത്തന്റെ തൃപ്പാദങ്ങളിൽ വീണ് ജീവനു വേണ്ടി കേണപേക്ഷിച്ചു. ആരാധന കൊണ്ടു തൃപ്തനാകാമെന്ന ദേവ കല്പന അവർ അനുസരിച്ചു. ഭീതി വളർത്തുന്ന പൊയ് കണ്ണും തൂക്കു താടിയുമണിയുന്ന കുട്ടിച്ചാത്തൻ ഭയവും ഭക്തിയും ജനിപ്പിക്കുന്ന കാഴ്ചയാണ് സമ്മാനിക്കുക.

തുടരും…

തയ്യാറാക്കിയത്: അനിത പൈക്കാട്ട്✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാക്കാത്തോട് പാലം നവീകരിക്കുന്നു.

കോട്ടയ്ക്കൽ:ആര്യവൈദ്യശാലയ്ക്കു സമീപത്തെ കാക്കാത്തോട് പാലം വീതി കൂട്ടി നവീകരിക്കാൻ ഭരണാനുമതി ലഭിച്ചു. 5 കോടി രൂപ ചെലവഴിച്ചാണ് മരാമത്ത് വകുപ്പ് പാലം പുതുക്കിപ്പണിയുന്നത്. വർഷങ്ങളുടെ പഴക്കമുള്ള പാലത്തിൽ നിർമിച്ചതിനുശേഷം അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. കൈവരികൾക്കും തൂണിനുമെല്ലാം...

അപകടമേഖലയായ നദിയുടെ കടവുകളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം: ഉല്ലസിക്കുന്നവർ വെള്ളത്തിൽ പതിയിരിക്കുന്ന അപകടം തിരിച്ചറിയുന്നില്ല

കേരളത്തിലെ നദികളിലെ അപകടം നിറഞ്ഞ കടവുകളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം എന്ന് ആവശ്യം ഉയര്‍ന്നു . പണ്ട് വെച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ കാലപ്പഴക്കം, വെള്ളപൊക്കം മൂലം നശിച്ചു . വേനല്‍ കാലത്ത് ആണ്...

കലയുടെ വിസ്മയമൊരുക്കി അരങ്ങ് 2023 കുടുംബശ്രീ ജില്ലാതല കലോത്സവം;ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് റാന്നി അങ്ങാടി സിഡിഎസിന്

പത്തനംതിട്ട കുടുംബശ്രീയുടെ ജില്ലാതല കലോത്സവം അരങ്ങ് 2023 ഒരുമയുടെ പലമയില്‍ റാന്നി അങ്ങാടി സിഡിഎസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. നാടോടി നൃത്തം, സംഘ നൃത്തം, തിരുവാതിര, നാടകം, ഫാന്‍സിഡ്രസ്, അലാമിക്കളി, തുടങ്ങിയ 36...

പ്രശസ്ത കാർട്ടൂണിസ്റ്റും സംവിധായകനുമായ ചേർത്തല ഹാരീസ് വരച്ച കാർട്ടൂൺ

പ്രശസ്ത കാർട്ടൂണിസ്റ്റും സംവിധായകനുമായ ചേർത്തല ഹാരീസ് വരച്ച കാർട്ടൂൺ
WP2Social Auto Publish Powered By : XYZScripts.com
error: