17.1 C
New York
Sunday, June 4, 2023
Home Special ഓരോ തുള്ളി വെള്ളവും അമൂല്യമാണ്; ഇന്ന് ലോക ജലദിനം.

ഓരോ തുള്ളി വെള്ളവും അമൂല്യമാണ്; ഇന്ന് ലോക ജലദിനം.

ഇന്ന് ലോക ജല ദിനം. ഓരോ തുള്ളി വെള്ളവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിൽ അവബോധം സൃഷ്ടിക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ജലക്ഷാമം പരിഹരിക്കുന്നതിന് അതിവേഗ ചുവടുവയ്പ് എന്നതാണ് ഈ വർഷത്തെ ലോക ജലദിനത്തിന്റെ പ്രമേയം.

ഭൂമിയിൽ ജീവിക്കുന്നതിന് അവശ്യം വേണ്ട ഒന്നാണ് ജലം. ജലത്തിന്റെ അഭാവത്തിൽ ഭൂമിയിലെ ജീവജാലങ്ങൾക്ക് നിലനിൽപ് സാധ്യമല്ല. എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. അടുത്ത ലോകയുദ്ധം നടക്കാൻ പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്നത് ഈ പശ്ചാത്തലത്തിൽ കൂടുതൽ പ്രസക്തമാണ്. കുടിവെള്ള സ്രോതസുകൾ ദിനംപ്രതി മലിനമാകുന്ന സാഹചര്യവും നിലവിലുണ്ട്.

മഹാനദികൾ ഇന്ന് മാലിന്യക്കൂന്പാരമാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും മലിനമാക്കപ്പെടുന്നു. കുടിവെള്ളം അമൂല്യമാണെന്നത് നാം മറക്കരുത്. ആഗോള തലത്തിൽ നേരിടുന്ന ജലക്ഷാമം പരിഹരിക്കുന്നതിന് കൂടുതൽ ഫലപ്രദമായ നടപടികൾ വേണമെന്നതാണ് ഈ വർഷത്തെ ജലദിന പ്രമേയം ഓർമിപ്പിക്കുന്നത്.

കടുത്ത വേനലിൽ നദികൾ വറ്റിവരളുമ്പോൾ മഞ്ഞുമലകൾ ഒഴുകിയെന്നാനില്ല. നമുക്ക് ആശ്രയിക്കാനുള്ളത് മഴയെ മാത്രമാണ്. എന്നാൽ നാട് വരൾച്ചയുടെ പിടിയിൽ അമരുമ്പോൾ അതിനെ നേരിടാൻ നമുക്ക് മാർഗമില്ല. ലഭ്യമായ ജലസ്രോതസ്സുകളെ കരുതലോടെ നമുക്ക് സംരക്ഷിക്കാം, സംഭരിക്കാം… മഴവെള്ളം ഒരുതുള്ളി പോലും കളയരുതെന്ന നിഷ്കർഷ നാം പുലർത്തണം. നമ്മുടെ ജീവനായും ഭാവി തലമുറയ്ക്കായും പരിസ്ഥിതിക്കും മറ്റു ജീവജാലങ്ങൾക്കായും അമൂല്യമായ കുടിവെള്ളത്തെ നമുക്ക് പാഴാക്കാതിരിക്കാം..ജലം ജീവനാണ്.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് ഫൊക്കനയുടെ ആശംസകൾ.

മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം ജൂണ്‍ 9,10,11 തീയതികളില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍, ടൈംസ് സ്ക്വയറിലെ മാരിയേറ്റ് മാർക്യുസ് ഹോട്ടലിൽ അരങ്ങുറുബോൾ അതിന് ഫൊക്കാനയുടെ ആശംസകൾ നേരുന്നു. അമേരിക്കയിൽ ആദ്യമായണ്...

സാവിത്രി ദേവി സാബു മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് ആരംഭിച്ചു;കോഴിക്കോട്:കളിക്കളങ്ങൾക്ക് മൂല്യവത്തായ സംസ്ക്കാരമുണ്ടെന്ന് മനുഷ്യവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ്.

കോഴിക്കോട് : ജയപരാജയങ്ങളെ സമചിത്തതയോടെ കാണാനുള്ള മൂല്യവത്തായ സംസ്ക്കാരം വളർത്തിയെടുക്കുന്ന ഇടമാണ് കളിക്കളങ്ങളെന്ന് സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ്. ജില്ല ബാഡ്മിന്റൺ അസോസിയേഷന്റെ നേതൃത്വത്തിൽ ഇരുപതാമത് സാവിത്രി...

പിന്നോട്ടെടുത്ത ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

നേമം (തിരുവനന്തപുരം): പിന്നോട്ടെടുത്ത സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. നേമം സ്റ്റുഡിയോ റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് പളനി സ്വദേശി കതിര്‍വേല്‍ (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് രണ്ടരമണിയോടെയാണ്...

ക്ഷേമ പെൻഷൻ ജൂൺ 8 മുതൽ;വിതരണം ചെയ്യുന്നത് ഒരു മാസത്തെ പെൻഷൻ.

തിരുവനന്തപുരം: ജനങ്ങൾക്ക് ആശ്വാസ‍മാകാൻ മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷൻ വിതരണം ചെയ്യാനൊരുങ്ങി കേരളാ സ‍ർക്കാ‍ര്‍. സാമ്പത്തിക പ്രതിസന്ധിയെ തുടർ‍ന്ന് മൂന്ന് മാസത്തെ പെൻഷനാണ് മുടങ്ങിക്കിടക്കുന്നത്. ഇതിൽ ഒരു മാസത്തെ പെൻഷൻ ജൂൺ 8 മുതൽ...
WP2Social Auto Publish Powered By : XYZScripts.com
error: