ലോക പുരുഷദിനം അഥവാ വേൾഡ് മെൻസ് ഡേ. ഇന്ത്യ ഉൾപ്പെടെ അറുപതോളം രാഷ്ട്രങ്ങളിൽ ഇന്ന് പുരുഷദിനം ആചരിക്കുന്നു. 1999 മുതലാണ് മെൻസ് ഡേ ആചരിക്കാൻ തുടങ്ങിയത്.
നവംബർ 19-ന് ട്രിനിഡാഡ് ആൻഡ് ടൊബോഗോയിലാണ് യുനെസ്കോ ആദ്യമായി ഈ ദിനം ആചരിച്ചത്. തുടർന്ന് ഈ ദിവസത്തിന്‍റെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കി മറ്റു ലോകരാഷ്ട്രങ്ങളും ഇത് ആചരിക്കുവാൻ തുടങ്ങി.
അമ്മമാർക്ക് വേണ്ടിയും സ്ത്രീകൾക്കും കുട്ടികൾക്കും ഒക്കെ ഒരു ദിനം മാറ്റിവെക്കുമ്പോൾ ലോകത്ത് പുരുഷന്മാർക്കും തുല്യ പ്രാധാന്യം നൽകുക എന്ന സന്ദേശമാണ് ഈ ദിനം ഓർമ്മപ്പെടുത്തുന്നത്.
പുരുഷന്മാരുടെയും ആണ്‍കുട്ടികളുടെയും ആരോഗ്യത്തിനാണ് ഈ ദിനം പ്രാധാന്യം നൽകുന്നത്. കൂടാതെ ആണ്‍-പെണ്‍ സൗഹൃദങ്ങള്‍ മെച്ചപ്പെടുത്തുക, ലിംഗ സമത്വത്തെത്തെ പ്രോത്സാഹിപ്പിക്കുക, മാതൃകാപുരുഷോത്തമന്‍മാരെ ഉയര്‍ത്തിക്കാട്ടുക, പുരുഷന്‍മാരുടേയും ആണ്‍കുട്ടികളുടേയും വിജയങ്ങളും നേട്ടങ്ങളും ആഘോഷിക്കുക തുടങ്ങിയവയും പുരുഷദിനാചാരണത്തിന്‍റെ ലക്ഷ്യങ്ങളാണ്.
2007 മുതലാണ് ഇന്ത്യയില്‍ പുരുഷ ദിനാചരണം തുടങ്ങുന്നത്. പുരുഷാവകാശ സംഘടനായ സേവ് ഇന്ത്യന്‍ ഫാമിലിയാണ് ആഘോഷം ഇന്ത്യയിലേക്ക് എത്തിച്ചത്.



