17.1 C
New York
Friday, July 1, 2022
Home Special ബൈജു തെക്കുംപുറത്ത് എഴുതുന്ന. "സ്നേഹസന്ദേശം"

ബൈജു തെക്കുംപുറത്ത് എഴുതുന്ന. “സ്നേഹസന്ദേശം”

“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”

ശുഭദിനം..
🍀🍀🍀

“In the end, we will remember not the words of our enemies, but the silence of our friends.”

– Dr. Martin Luther King Jr.

മാർട്ടിൽ ലൂഥർ കിംഗ് ജൂനിയറിൻ്റെ ഈ ഉദ്ധരണി മറ്റൊരു രീതിയിലും പറയപ്പെടുന്നു .

“A true friend’s silence hurts more than an enemy’s rough words”

എത്ര സത്യമായ വാക്കുകൾ.

“യഥാർത്ഥ സുഹൃത്തിൻ്റെ മൗനം ശത്രുവിൻ്റെ കഠിന
വാക്കുകളേക്കാൾ നമ്മെ വേദനിപ്പിക്കുന്നു..”

“യഥാർത്ഥ സുഹൃത്തിനെ കണ്ടെത്തുക അത്രയേറെ പ്രയാസം ” എന്ന മറ്റൊരു ഉദ്ധരണിയും ഇതോട് ചേർത്ത് വായിക്കുമ്പോൾ നല്ല സ്നേഹിതരെ നഷ്ടമാക്കാതെ സൂക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം ബോധ്യമാകുന്നു.

“എല്ലാം അറിയുന്ന.,എല്ലാം പറയാവുന്ന.,എത് പ്രതിസന്ധിയിലും കൂടെയുള്ള സ്നേഹിതൻ ആരോ അപ്രകാരമുള്ളവരാണ്
ഉത്തമ സുഹൃത്ത്..”

അങ്ങനെയൊരു ചങ്ങാതിയെ കണ്ടെത്താൽ എളുപ്പമല്ല എന്നതും എല്ലാ സൗഹൃദങ്ങളും അപ്രകാരമല്ല എന്നുള്ളതും പല സൗഹൃദങ്ങളേയും അടുത്തറിയുമ്പോൾ ഉണ്ടാകുന്ന
അനുഭവങ്ങളിലൂടെ നാം അറിഞ്ഞതാണ്.

അപ്പോൾ ഓർക്കേണ്ടത് ഒന്നു മാത്രം.. ഉത്തമ സുഹൃത്തിനെ മൗനത്തിലേക്ക് നയിക്കുന്ന വാക്കുകളിൽ നിന്നും പ്രവൃത്തികളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക എന്നതാണത്.

നല്ല സുഹൃത്ത് ആര്..? എന്ന ശീർഷകത്തോടെയുള്ള ലേഖനത്തിൻ്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:

1)നല്ല സുഹൃത്ത് നിങ്ങളുടെ നന്മ മാത്രം ആഗ്രഹിക്കുന്നു

2) വിജയത്തിൽ നിങ്ങൾക്കൊപ്പം സന്തോഷിക്കുന്നു.

3) ദു:ഖത്തിൽ നിങ്ങൾക്കൊപ്പം
പങ്കു ചേരുന്നു

4) ആപത്തിൽ സഹായഹസ്തവുമായി കൂടെ നിൽക്കുന്നു.

5) നല്ല സ്നേഹിതൻ സ്വാർത്ഥതയോടെ പെരുമാറുന്നില്ല.

6) നല്ല സ്നേഹിതൻ ഗൂഢമായ് ഒന്നും നിനക്കെതിരായ് ചിന്തിക്കുന്നില്ല.

7) എല്ലാത്തിലും ഉപരി ഒരുമിച്ചായിരിക്കുമ്പോൾ സന്തോഷവും മനസ്സ് തകർന്നിരിക്കുമ്പോൾ ആശ്വാസവും ഉണ്ടാകുന്നു.

ഇതിൽ ഒടുവിലത്ത കാര്യം മാത്രം വിശകലം ചെയ്താൽ യഥാർത്ഥ സുഹൃത്തിനെ തിരിച്ചറിയാം..

“ഒരുമിച്ചായിരിക്കുമ്പോൾ സന്തോഷവും നൊമ്പരപ്പെടുമ്പോൾ ആശ്വാസവും പകരുന്ന സുഹൃത്ത് ആരോ.. അവരാണ് ഉത്തമ സുഹൃത്ത്..”

“ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം. സ്നേഹിതർക്കുവേണ്ടി ജീവൻ അർപ്പിക്കുന്നതിനെക്കാൾ വലിയ സ്നേഹം ഇല്ല.

(യോഹന്നാൻ 15: 12-13)

വി. ബൈബിളിലെ ഈ വചനം സ്നേഹിതർ എത്ര വിലപ്പെട്ടവർ എന്ന് വ്യക്തമാക്കുന്നു.
ജീവൻ നൽകിയില്ലെങ്കിലും നല്ല സ്നേഹിതരെ മൗനത്തിലേക്ക് തള്ളിയിടാതെ കരുതലുള്ളവരാവുക.

ഉത്തമ സുഹൃത്തുക്കളിൽ ആരെങ്കിലും നിങ്ങളോട് മൗനത്തിലാണോ…? എങ്കിൽ ഓർക്കുക..

മൗനത്തിലേക്ക് നയിച്ചത് നിങ്ങൾ തന്നെയാവാം..

ഒരുമിച്ചായിരുന്ന നല്ല കാലത്തിലേക്ക് ., വാചാലമായിരുന്ന ദിനങ്ങളിലേക്ക് ., ആ ഹൃദയത്തെ വീണ്ടും നയിക്കുക …
വിട്ടുകളയാതെ ആ സൗഹൃദത്തെ കൂടെ ചേർക്കുക…

മലയാളി മനസ്സിൻ്റെ എല്ലാ സഹയാത്രികർക്കും
നല്ല ഒരു ഞായർ ദിനം ആശംസിക്കുന്നു..
സ്നേഹപൂർവ്വം
🥀💚🙏

ബൈജു തെക്കുംപുറത്ത്

Facebook Comments

COMMENTS

- Advertisment -

Most Popular

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി ഇന്ന് വയനാട്ടിൽ എത്തും. രാവിലെ കണ്ണൂരിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധിയെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിക്കും. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ഏഴിടങ്ങളിലെ സ്വീകരണത്തിന്...

വിളിക്കാത്ത കല്ല്യാണത്തിന് പോയപ്പോൾ..

ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുന്ന പ്രായത്തിൽ സ്ക്കൂൾ ഇല്ലാത്ത ഒരു ദിവസം കുട്ടികൾ എല്ലാവരും കളിച്ചു കൊണ്ടിരിക്കുമ്പോൾ കൂട്ടത്തിൽ ഒരു കുട്ടി പറഞ്ഞു. ഉമ്മ ഉച്ചക്ക് വീട്ടിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട് ഞാൻ ചോദിച്ചു...

ആഹ്ലാദാരവങ്ങൾക്ക് കേളികൊട്ടുയരാൻ ഇനി ഒരാഴ്ച്ച മാത്രം;എം ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെന്ന് ഫൊക്കാന ഭാരവാഹികൾ

  മുറികൾ തീർന്നു; രെജിസ്ട്രേഷൻ താൽക്കാലികമായി നിർത്തി വച്ചു, കൂടുതൽ താമസ സൗകര്യമേർപ്പെടുത്താൻ ശ്രമമെന്ന് പ്രസിഡണ്ട് ജോർജി വര്ഗീസ് ന്യൂയോക്ക്: ഫൊക്കാന കൺവെൻഷന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ എല്ലാം അവസാന ഘട്ടത്തിലാണെന്ന് ഫൊക്കാന...

ഒന്നരവയസ്സുകാാരൻ കാറിലിരുന്ന് ചൂടേറ്റ് മരിച്ചതറിഞ്ഞ് പിതാവ് ആത്മഹത്യ ചെയ്തു.

  വെർജീനിയ: 18 മാസം പ്രായമുള്ള മകൻ അബദ്ധത്തിൽ കാറിലിരുന്ന് മരിച്ചതിനെ തുടർന്ന് പിതാവ് സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തതായി ചൊവ്വാഴ്ച (ജൂൺ 28ന്) നടത്തിയ വാർത്താ സമ്മേളനത്തിൽ ചെസ്റ്റർഫിൽഡ് കൗണ്ടി പോലീസ് ഡിപ്പാർട്ട്മെന്റ്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: