“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”
ശുഭദിനം..
🍀🍀🍀
ചെറുതല്ലാത്ത ചില കാര്യങ്ങൾ
എന്ന ശീർഷകത്തോടെയുള്ള മനോഹരമായ ഒരു ലേഖനത്തിലെ പ്രസക്തമായ ഭാഗം ഇങ്ങനെ…
☘️ എന്നത്തേയും പോലെ ഇന്നും സൂര്യൻ ഉദിച്ചുയർന്നിരിക്കുന്നു. കിളികൾ മനോഹര ഗാനങ്ങൾ പാടുന്നു.
☘️എന്നത്തേയും പോലെ നമ്മളും ഉണർന്ന് ജീവിതത്തിലെ മറ്റൊരു ദിവസത്തിലേക്ക് പ്രവേശിക്കുന്നു.
☘️ എന്നത്തേയും പോലെ ഈ ദിനവും കൊഴിഞ്ഞു പോകും എന്നതും നമുക്കറിയാം
☘️ ഇന്നലെകളിൽ പല നല്ല തീരുമാനങ്ങളും നാം എടുത്തതാണ്.
☘️ പലതും നടപ്പിലാക്കി.. പലതും നടക്കാതെ പോയി.
☘️നമ്മുടെ ജീവിതത്തിലെ പോരായ്മകൾ പരിഹരിക്കാനുള്ള തീരുമാനങ്ങളാവാം പലതും
☘️വിജയകരമായ ജീവിതം പടുത്തുയർത്തുന്നതിനുള്ള പുതിയ പദ്ധതികളാവാം
☘️ ഇനിയും ചെയ്തു തീർക്കേണ്ട ഉത്തരവാദിത്വങ്ങളാവാം
☘️ സ്വയം അഭിവൃദ്ധി നേടുവാനുള്ള കാര്യങ്ങൾ ആവാം.
☘️എന്തുമാവട്ടെ എല്ലാം ആലോചിക്കുകയും നടപ്പിലാക്കുകയും ചെയ്യുക
☘️ എന്നാൽ ഓരോ പ്രഭാതത്തിലും ഉണരുമ്പോൾ അതിപ്രധാനമായ ഒരു കാര്യം മറക്കാതെ ഓർക്കുക, സ്വയം പറയുക…
🌿 “ഇന്ന് ഞാൻ വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ ആരേയും വേദനിപ്പിക്കുകയില്ല ” എന്നതാണത്.
🌿ഉണരുന്നതു മുതൽ പല കാര്യങ്ങളിലും നാം വ്യാപൃതരാവുമ്പോൾ ഈ ഒരു കാര്യം മനസ്സിൽ കരുതാം…
🌿 ആരേയും വേദനിപ്പിക്കാത്ത ഒരു ദിവസം എത്ര സുന്ദരമായിരിക്കും എന്ന് ഓർത്തുനോക്കുക.
🌿 ജീവിതത്തിലെ ഏറ്റവും നല്ല ദിനങ്ങളിൽ ഒന്നാവും അത്..
🌿 ആ ദിനം ഇന്നാവട്ടെ…
മലയാളി മനസ്സിൻ്റെ എല്ലാ സഹയാത്രികർക്കും
നല്ല ഒരു ദിനം
ആശംസിക്കുന്നു
സ്നേഹപൂർവ്വം
🥀💚🙏ബൈജു തെക്കുംപുറത്ത്