Saturday, September 21, 2024
Homeസ്പെഷ്യൽബൈജു തെക്കുംപുറത്ത് എഴുതുന്ന.. " സ്നേഹ സന്ദേശം "

ബൈജു തെക്കുംപുറത്ത് എഴുതുന്ന.. ” സ്നേഹ സന്ദേശം “

ബൈജു തെക്കുംപുറത്ത്

💚

സ്നേഹ സന്ദേശം
💚💚💚💚💚💚

” വന്നെത്തി വീണ്ടുമാ
പൊൻപുലരി..
വരവേൽക്കാം
ഒരുമിച്ച് സ്നേഹമായി”

ശുഭദിനം..
🍀🍀🍀

“If you want to change attitudes,
start with a change in behavior.”

– William Glasser

“നിങ്ങൾക്ക് മനോഭാവം മാറ്റണമെങ്കിൽ, പെരുമാറ്റത്തിൽ മാറ്റം വരുത്തി ആരംഭിക്കുക.”

🌿”എന്തെല്ലാം ഉള്ളവരെങ്കിലും നല്ല സ്വഭാവവും നല്ല പെരുമാറ്റവും ഇല്ലെങ്കിൽ സ്വർണ്ണപാത്രത്തിൽ വിളമ്പിയ ദുർഗന്ധം വമിക്കുന്ന ഭക്ഷണം പോലെയത്രെ, സൽസ്വഭാവമാണ് വിലയേറിയ സമ്പത്ത് ”

മുഹമ്മദ് നബിയോടുള്ള ഒരുവൻ്റെ ചോദ്യങ്ങളിൽ നിന്നും അതിനു നബി നൽകിയ ഉത്തരങ്ങളിൽ നിന്നും, നന്നായി പെരുമാറുക എന്നതിന് മനുഷ്യ ജീവിതത്തിൽ എത്രമാത്രം പ്രാധാന്യമുണ്ട് എന്നത് ബോദ്ധ്യമാവും..

മതം, പ്രാർത്ഥന, വ്യവസ്ഥ, നിയമം, ജീവിതക്രമം, തുടങ്ങി നിരവധി അർത്ഥങ്ങൾ ഉള്ള ” ദീൻ ” എന്ന പദത്തിന് നബി നൽകിയ നിർവ്വചനം ഒന്നുതന്നെ !!

ഒരിക്കൽ നബിയുടെ മുമ്പിൽ വന്ന് ഒരാൾ ചോദിച്ചു..

“എന്താണ് ദീന്‍..?”

മറുപടി

🌺”നല്ല സ്വഭാവമാണത്…”

നബിയുടെ വലത് വശത്തുകൂടി വന്നു നിന്ന് അയാൾ വീണ്ടും ചോദിച്ചു..

“എന്താണ് ദീൻ..?”

ഉത്തരം..

🌺”നല്ല സ്വഭാവമുണ്ടാകുക എന്നതു തന്നെ..”

ഇടത് വശത്തുകൂടി വന്ന് തുടർന്ന് ചോദിച്ചു…

“എന്താണ് ദീന്‍..?”

ഉത്തരം

🌺”നല്ല സ്വഭാവം.”

നബിയുടെ പിമ്പിലൂടെ വന്ന് അയാൾ ഒരിക്കൽ കൂടെ ചോദിച്ചു..

“എന്താണ് ദീന്‍..?”

തിരിഞ്ഞു നിന്ന് നബി മറുപടി കൊടുത്തു.

🌺”താങ്കള്‍ക്ക് ഞാന്‍ പറഞ്ഞത് മനസ്സിലായില്ലേ..നല്ല സ്വഭാവം എന്നാണ്. ”

സൽസ്വഭാവത്തിൻ്റെ മഹത്വം വെളിവാക്കുന്ന മഹനീയമായ മുഹൂർത്തം..

കാല ദേശങ്ങൾക്ക് മാറ്റമുണ്ടെങ്കിലും നാല് ദിക്കിലും ഈ ചോദ്യത്തിന് ഒരേയുത്തരം തന്നെ..!!

മാറ്റമില്ലാതെ കാത്തു സൂക്ഷിക്കേണ്ടതൊന്നുമാത്രം..
നല്ല സ്വഭാവം..

നാലരുകിൽ നിന്നും ഒരേ ചോദ്യം ആവർത്തിച്ചപ്പോഴും കോപിക്കാതെ, സമചിത്തതയോടെ നബി നൽകിയ മറുപടിയിലൂടെ ബോദ്ധ്യമാക്കിയതും ഇതുതന്നെ..

നല്ല സ്വഭാവത്തിൻ്റെ മഹിമകളെക്കുറിച്ചുള്ള ലേഖനത്തിലെ പ്രസക്തമായ ചിന്തകൾ ഇപ്രകാരമാണ്.

☘️”നല്ല സ്വഭാവവും നല്ല പെരുമാറ്റവുമുള്ള ഒരുവനെ കാത്തിരിക്കുന്നത് ദൈവിക സ്നേഹമാണ്.. വീണു കിടന്നാലും…അവനെ ഈശ്വരൻ എഴുന്നേൽപ്പിക്കും . അവനെ ദൈവം കൈപിടിച്ച് ഉയർത്തും…”

☘️”സൽസ്വഭാവത്തിൻ്റെ നന്മകൾ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങളായി പിൻതുടരും.. ഇന്നല്ലെങ്കിൽ നാളെ… ആരാണോ അതിനുടമ.. അവനെയോ അവൻ്റെ തലമുറയെയോ പിന്തുടരും.. അയാൾ അവശേഷിപ്പിച്ച നല്ല സ്വഭാവങ്ങൾ ഒരിക്കലും പാഴായ്പോകുന്നില്ല.. ഒരിക്കലും നശിച്ചുപോകുന്നില്ല ”

☘️”കുടുംബത്തിലും സമൂഹത്തിലും നല്ല സ്വഭാവത്തിനുടമയാണോ നാമെന്നും
നമ്മുടെ പെരുമാറ്റവും സ്വഭാവവും എങ്ങനെയുള്ളതാണ് എന്നും വിലയിരുത്താം..”

☘️” ഹൃദയങ്ങളെ നോവിക്കാതെ, ബന്ധങ്ങൾ കൂടുതൽ സുന്ദരമാക്കാൻ പരിശ്രമിക്കാം..”

☘️” വാക്കുകൾ തെരഞ്ഞെടുക്കുമ്പോൾ അത് നല്ലതാണെന്ന് ഉറപ്പു വരുത്താം..”

മുതിർന്നവരോടും കുട്ടികളോടും സ്ത്രീകളോടും ബഹുമാനത്തോടെ പെരുമാറുന്ന സംസ്കാരത്തെ ചേർത്തു പിടിച്ച് ., വളരേണ്ടവരാണ് ഓരോ ഭാരതീയനും..

☘️സ്ത്രീകളെ അത്രയേറെ ബഹുമാനിക്കുന്ന ആർഷഭാരത സംസ്ക്കാരത്തിൻ്റെ നന്മകൾ കാത്തു സൂക്ഷിക്കേണ്ടവർ..

“ഭാരത മാതാ ” എന്നതു പോലും സ്ത്രീത്വത്തിന് കല്പിച്ചു നൽകിയ ബഹുമതിയാണ്.

“Your beliefs don’t make you a better person but your behaviour does ”

എന്ന ഉദ്ധരണി എന്നും ഓർമ്മയിൽ സൂക്ഷിക്കാം…

നല്ല വാക്കുകൾ കൊണ്ട് നാവിനെ അലങ്കരിക്കാം.. നല്ല പെരുമാറ്റം കൊണ്ട് സ്നേഹ സാന്നിദ്ധ്യമായ് മാറാം…

എല്ലാ സൗഹൃദങ്ങൾക്കും സ്നേഹപൂർവ്വം ശുഭദിനാശംസകൾ
💚🙏

ബൈജു തെക്കുംപുറത്ത്✍

💚

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments