17.1 C
New York
Thursday, August 11, 2022
Home Special ശുഭചിന്ത - 18 'പുണ്യമായ സത്കർമ്മങ്ങൾ' ✍ ...

ശുഭചിന്ത – 18 ‘പുണ്യമായ സത്കർമ്മങ്ങൾ’ ✍ പി . എം . എൻ . നമ്പൂതിരി

പി . എം . എൻ . നമ്പൂതിരി

ഭക്തി, ആരോഗ്യം, സന്തോഷം, മനസ്സമാധാനം, ഉറക്കം, ഇതിനേ ക്കാള്‍ പണത്തിന്‌ പ്രാധാന്യം നല്‍കരുത്‌.

കണ്ണുനീര്‍ തുടയ്ക്കുക,പ്രപഞ്ജ സൃഷ്ടിയെ വണങ്ങുക…നല്ലതുമാത്രം വിചാരിക്കുക,നമുക്ക് കിട്ടിയ തെല്ലാം അനുഗ്രഹങ്ങളാണെന്നോർക്കുക.

സത്‌ഫലങ്ങള്‍ മാത്രം തരുന്ന മരത്തെപ്പോലെയാവുക,കല്ലെറിഞ്ഞാലും അത്‌ ഫലങ്ങള്‍ കൊഴിച്ചുതരും.

പെരുമാറ്റരീതികളും,മനോഭാവങ്ങളും പൂന്തോട്ടത്തേക്കാള്‍ മനോ ഹരമാക്കുക

സമയത്തെ ക്രമീകരിച്ചാല്‍ ചെയ്യാനുള്ളതെല്ലാം ചെയ്യാന്‍ കഴിയും.

നല്ലഗ്രന്ഥങ്ങള്‍ വായിക്കുക..അല്ലെങ്കില്‍ വിശുദ്ധ ഗ്രന്ഥങ്ങളുടെ പാരായണം കേള്‍ക്കുക..
ഒരു പക്ഷെ അതിലെ ഒരു ചെറിയ വചനം ഹൃദയത്തില്‍ പ്രകമ്പനം സൃഷ്ടിച്ചേക്കാം…

നിങ്ങളുടെ അലങ്കാരം’ സ്വര്‍ണ്ണ മോ വെള്ളിയോ അല്ല, മറിച്ച് എളിമ, വിനയം, ക്ഷമ, ദയ, അറി വ് ,പരോപകാരം എന്നിവയാണ്.

നിരാശയില്‍ അകപ്പെട്ടാല്‍ ഒന്നും പഠിക്കാനോ ഒന്നിലും സന്തോഷം കണ്ടെത്താനോ കഴിയില്ല.

ആരോഗ്യകരമായ ശരീരത്തില്‍ ചതി,വിദ്വേഷം,അസൂയ എന്നിവക്ക്‌ സ്ഥാനമില്ല.
ധാനധര്‍മ്മങ്ങളിലൂടെ പാവപ്പെ ട്ടവന്റെയും ആവശ്യക്കാരന്റെയും സ്‌നേഹം നേടുക

പ്രാര്‍ത്ഥന പതിവാക്കുക.

ഒരുമിനിട്ടിലൊരു ആശയം രൂപീ കരിക്കുക,

ഒരു മണിക്കൂറിലൊരു സല്‍കര്‍ മ്മമെങ്കിലും ചെയ്യുക.

നിങ്ങളുടെ മതമാണ്‌ നിങ്ങളുടെ സ്വര്‍ണ്ണം, ധാര്‍മ്മികതയാണ്‌ അലങ്കാരം, നല്ല പെരുമാറ്റമാണ്‌ സമ്പത്ത്‌.

ഉപദേശം കൊണ്ടും ദയയുള്ള വാക്കുകള്‍കൊണ്ടും നിങ്ങളെ സഹായിക്കാന്‍ കഴിയുന്നവരോട്‌ മാത്രം നിങ്ങളുടെ സങ്കടങ്ങള്‍ പങ്കുവെക്കുക.

ഓരോ ദിവസവും പുതിയ തുട ക്കമാവുക..ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെ ഓര്‍ത്ത്‌ വിഷമിക്ക രുത്‌, മെച്ചപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക്‌ സമയം കണ്ടെ ത്തുക.

നിങ്ങളുടേതു പോലെ എല്ലാവര്‍ ക്കും പ്രശ്‌നങ്ങളുണ്ടന്ന് ഉള്‍ക്കൊ ള്ളുക. മനസ്സ്‌ ശാന്തമാക്കുക.

കഴിഞ്ഞ കാലത്ത്‌ നിങ്ങള്‍ തെറ്റുകൾ ചെയ്‌തിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന്‌ പാഠം ഉള്‍ക്കൊള്ളുക, എന്നിട്ട്‌ അവയെ വിട്ടുകളയുക.

ഏറ്റവും നീചമായ ശത്രുവാണ്‌ നിരാശ, അതിന്‌ മന:സ്സമാധാനം നശിപ്പിക്കാനുള്ള കരുത്തുണ്ട്‌.

പോയകാലത്തെ മാറ്റാന്‍ നമുക്കാകില്ല. ഇനിയുള്ള കാലത്ത്‌ എന്താണ്‌ സംഭവിക്കുക എന്നും നമുക്കറിയില്ല, പിന്നെന്തിനാണ്‌ നാം സങ്കടപ്പെടുന്നത്‌!

ഭക്ഷണം കുറക്കുക, ശരീരത്തിന്‌ ആരോഗ്യമുണ്ടാകും.

പാപങ്ങള്‍ കുറക്കുക, മനസ്സിന്‌ ആരോഗ്യമുണ്ടാകും.

ദു:ഖങ്ങള്‍ കുറക്കുക, ഹൃദയ ത്തിന്‌ ആരോഗ്യമുണ്ടാകും.

സംസാരം കുറക്കുക, ജീവിത ത്തിന്‌ ആരോഗ്യമുണ്ടാകും.

ജീവിക്കുന്ന സമയം കുറച്ചേയു ള്ളൂ എന്ന് ഓർക്കുക വിഷമിച്ചും, ദുഖിച്ചും പിന്നെയും പിന്നെയും ജീവിതത്തെ ചെറുതാക്കി കള യാതിരിക്കുക

മോശമായ നാവ്‌ അതിന്റെ ഇരയെക്കാള്‍ അതിന്റെ ഉടമയെയാണ്‌ കൂടുതല്‍ പ്രയാസമുണ്ടാക്കുക.

സുന്ദരിയായ സ്‌ത്രീ ആഭരണമാണെങ്കില്‍, സദ്‌വൃത്തയായ സ്‌ത്രീ നിധിയാണ്‌.

മനസ്‌ സുന്ദരമായാല്‍ കാണുന്ന തെല്ലാം സുന്ദരമാകും.

ഈപുണ്യമായ സത്കർമ്മങ്ങളിൽ നമുക്ക് എല്ലാവർക്കും പങ്കാളിയാകാം

✍ പി . എം . എൻ . നമ്പൂതിരി

Facebook Comments

COMMENTS

- Advertisment -

Most Popular

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...

നിയമസഭാ സമ്മേളനം ഈ മാസം 22 മുതൽ; സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചു.

ഈ മാസം 22 മുതൽ സെപ്റ്റംബർ 2 വരെ നിയമ നിർമാണത്തിന് മാത്രമായി നിയമസഭ ചേരാനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചു. ഇതിനു പിന്നാലെ ഒപ്പിടാതെ പിടിച്ചുവച്ച ലോകായുക്ത ഭേദഗതി ഉൾപ്പെടെയുള്ള...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: