കഴിഞ്ഞ 22 വർഷകാലമായി നാടൻ പാട്ടിന്റെയും നാടോടി നൃത്തതിന്റെയും വേദികളിൽ സജ്ജിവ മാണ് കേരളത്സവ വേദികളിയിൽ നിരവധി തവണ നാടൻ പാട്ട്,, നാടോടി നൃത്തം എന്നിവയിൽ ജില്ല സംസ്ഥാന ലെവലിൽ വിജയിയായിട്ടുണ്ട് 2023 ലെ കലാഭവൻമണി പുരസ്കാരവും നേടിയിട്ടുണ്ട്.
പുലയ സമുദായത്തിന്റെ കുളിക്കെട്ട് ആചാരവുമായി ബന്ധപ്പെട്ട ബാധ പാട്ട്, മലയ സമുദായത്തിന്റെ ബലികള എന്ന ആചാരവുമായി ബന്ധപ്പെട്ട മാരൻ പാട്ട് എന്നിവ ഏറ്റവും ആദ്യമായി പൊതുവേദിയിൽ എത്തിച്ച കബനി നാടൻ പാട്ട് ടീമിലെ അംഗമായിരുന്നു . വമൊഴി പാട്ടുകൾ കണ്ടെത്താനും അവ പ്രചരിപ്പിക്കാനും പ്രവർത്തിച്ചു വരുന്നു. നാടൻപാട്ട് നാടോടി നൃത്തം എന്നിവയുടെ പരിശീലകയാണ്. നിലവിൽ കേരളത്തിന് അകത്തും പുറത്തും നാടാൻ പാട്ടുകൾ അവതരിപ്പിച്ചു വരുന്നു
നവ മാധ്യമങ്ങളിയിൽ സ്ഥിരമായി നാടൻ പാട്ടുകളുടെ ലൈവ് പരിപാടി നടത്തി വരുന്നു. വാമൊഴി പാടുകൾ ഒപ്പം വേദികളിയിൽ എഴുത്ത് പാട്ടുകളും പാടാറുണ്ട്. സർവോപരി ലളിത ഗാനം സിനിമ ഗാനങ്ങൾ, ഒപ്പന തിരുവാതിര കളി,നാടകം, സംഗീതശിൽപ്പം,എന്നിവയും അവതരിപ്പിച്ചു വരുന്നു. തെരുവ് നാടകത്തിലും ഏറെ സജ്ജീവ മാണ്. കലാകാരന്മാരുടെ നന്മ ജില്ല കമ്മിറ്റി അംഗവും,സർഗ്ഗ വനിത (നന്മ) കമ്മിറ്റിയുടെ പേരാമ്പ്ര മേഖല കമ്മിറ്റിയുടെ സെക്രട്ടറി ആയി പ്രവർത്തിച്ചു വരുന്നു. പുരോഗമന കല സാഹിത്യ സംഗം പേരാമ്പ്ര മേഖല കമ്മിറ്റി അംഗമാണ്. കലാരംഗത്തും, സാംസ്കാരിക പ്രവർത്തനങ്ങളിലും മുഴുവൻ സമയ പ്രവർത്തകയാണ്.
അവതരണം: മിനി സജി✍