17.1 C
New York
Thursday, August 18, 2022
Home Special പ്രതിഭകളെ അടുത്തറിയാം (33) ഇന്നത്തെ പ്രതിഭ: സുനിത ഷൈൻ.

പ്രതിഭകളെ അടുത്തറിയാം (33) ഇന്നത്തെ പ്രതിഭ: സുനിത ഷൈൻ.

അവതരണം: മിനി സജി കോഴിക്കോട്

സുനിത ഷൈൻ.

തൃശ്ശൂർമാളയിലാണ് ഈ സാഹിത്യകാരിയുടെ ജനനം.

അവാർഡുകളുടെയും പുരസ്ക്കാരങ്ങളുടെയും ആഘോഷങ്ങളില്ലാതെ നിത്യജീവിതത്തിൻ്റെ നേർച്ചിത്രങ്ങളാണ് സുനിത ഷൈൻ .
കഥയും കവിതയും ഓർമ്മക്കുറിപ്പുകളും എഴുതുമ്പോൾ കഥാപാത്രങ്ങൾ നമ്മളോട് സംസാരിക്കുന്നതായി തോന്നും . ഇഷ്ട വിനോദം വായനയായിരുന്നു.. എന്തു കിട്ടിയാലും വായിക്കുകയായിരുന്നു പതിവ്. എന്നാൽ ചില മഹത്വ്യക്തികളുടെ ജീവചരിത്രങ്ങൾ വായിക്കാൻ കൂടുതൽ ഇഷ്ടമായിരുന്നു. ചെറിയ കാലങ്ങളിൽ ഇത്തരം പുസ്തകങ്ങൾ ലഭിക്കുക ബുദ്ധിമുട്ടായിരുന്നു.

കൈരളി പത്രത്തിൽ കഥയും കുറച്ചു കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട് അൽഹിന്ദ് പത്രത്തിലും രചനകൾ വന്നിട്ടുണ്ട്. അതുപോലെ ഓൺലൈൻ പത്രങ്ങളിലും എഴുതിയിട്ടുണ്ട്.

ഭാഷാ മലയാളം, ചെറായി അക്കിത്തം സ്മരണാർത്ഥം പുരസ്ക്കാരം,
സ്നേഹാദരവ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഇപ്പോൾ ഓൺലൈൻ സാഹിത്യ ഗ്രൂപ്പുകളിൽ സജീവ പ്രവർത്തകയാണ്. കലാപരിപാടികളിലും കവിതകൾക്കും സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. എഴുതുന്ന മറ്റു ഗ്രൂപ്പുകളിൽ നിന്ന് അംഗീകാരം ലഭിച്ചിരുന്നു.

അമേരിക്കയിലെ പെൻസിൽവാനിയ സ്റ്റേറ്റിലെ ആദ്യത്തെ ദക്ഷിണേന്ത്യൻ ഓൺലൈൻ പത്രമായ  ‘മലയാളി മനസ്സ്’  എന്ന  പത്രത്തിൽ കവിതയും ഓർമ്മക്കുറിപ്പുകളും എഴുതുകയും , റോക്സ്റ്റാർ മെഗാ മീഡിയയിലെ കവിയരങ്ങിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്

ഹോം സയൻസ്, എംബ്രോയിഡറി, ഗ്ലാസ് പെയിന്റിംഗ്, പോട്ട് പെയിന്റിംഗ്, ചാർക്കോൾ പെയിന്റിംഗ് ( ഡ്രോയിംഗ് ) ഫ്ലവർ മേക്കിങ്,
ഇതൊക്കെ ആദ്യമേ പഠിച്ചിരുന്നു. ഹാൻഡി ക്രാഫ്റ്റ്   സ്വയം പരിശീലിച്ചീട്ടുണ്ട്.

ഫെയിസ് ബുക്കിൽ ‘എന്റെ ചിന്ത’ എന്നൊരു പേജും , സാഹിത്യ ഗ്രൂപ്പും , സ്വന്തമായൊരു യൂട്യൂബ് കുക്കിംഗ് ചാനലുമുണ്ട്. കുക്കിംഗ് ആണ് അധികവും ചെയ്യുന്നത്. ഇടയ്ക്ക്   കവിതകൾ ആലപിച്ചിടാറുണ്ട്.

ഇപ്പോൾ എഴുത്തും ചെറിയ വായനയും ചെറിയൊരു ഗാർഡനിംഗ് ഒക്കെയായി മുന്നോട്ടുപോകുന്നു.

അവതരണം: മിനി സജി കോഴിക്കോട്

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: