17.1 C
New York
Wednesday, March 29, 2023
Home Special അജി അത്തിമൺ എഴുതുന്ന നോവൽ .."പിന്നെയും..പിന്നെയും.." അദ്ധ്യായം - 7

അജി അത്തിമൺ എഴുതുന്ന നോവൽ ..”പിന്നെയും..പിന്നെയും..” അദ്ധ്യായം – 7

അജി അത്തിമൺ✍

കഥ  ഇതു വരെ  ….

ഒറ്റപ്പാലത്തു  നിന്നും  വിനയൻ   എന്ന  ചെറുപ്പക്കാരൻ   സ്ഥലം   മാറ്റത്തെ തുടർന്ന്   കിഴുക്കാം തോണി   എന്ന  പ്രദേശത്ത്  എത്തുന്നു  .  ഐശ്വര്യയുടെ   വീട്ടിലെത്തി  അവരുടെ   തന്നെ   ഉടമസ്ഥതയിലുള്ള  ഒരു  പഴയ   കെട്ടിടം  വാടകയ്ക്ക്   എടുക്കുന്നു  . അതൊരു   പ്രേതഭവനമാണെന്ന്   ഓർമ്മിപ്പിച്ചെങ്കിലും  വിനയൻ   പിന്മാറാൻ  കൂട്ടാക്കിയില്ല  .  ഐശ്വര്യയുടെ   കുസൃതിയും   കൂർമ്മ ബുദ്ധിയുമെല്ലാം   അയാൾക്ക്  നന്നേ  ഇഷ്ടമായി  .  പതിനായിരം   രൂപ   അഡ്വാൻസ്  വിനയൻ  ബലഭദ്രനെ   ഏൽപ്പിച്ചു  . എന്നാൽ ,  വാടകയ്‌ക്കെടുത്ത   പഴയ   കെട്ടിടത്തിൽ  അത്യന്തം  ഭീതി   വിതറുന്ന   അന്തരീക്ഷമായിരുന്നു  . മുറികൾ   വെടിപ്പാക്കുന്നതിനിടെ  മുകളിലെ   നിലയിലേക്ക്   കയറാൻ   തുടങ്ങവെ   കോണിപ്പടി  അടർന്ന്  വിനയൻ   താഴേക്ക്‌  പതിച്ചു  . ഈ  സമയം   തന്നെ  ബലഭദ്രന്റെ   ഭാര്യ  വിലാസിനി  വീട്ടിൽ  തലയടിച്ചു   വീണത്   അമ്പരപ്പുളവാക്കി  .  വിലാസിനിയെ  ആശുപത്രിയിൽ   എത്തിച്ച  ശേഷം ,  ഇതൊരു  ദുർനിമിത്തമായി  കണ്ട്  എത്രയും   വേഗം  വിനയനെ  വാടക   കെട്ടിടത്തിൽ  നിന്നും  ഒഴിവാക്കണമെന്ന്   ഐശ്വര്യ  അച്ചനെ  ശക്തമായി   താക്കീത്   ചെയ്യുന്നു . ഹോസ്പിറ്റൽ  ബില്ലിന്റെ  പേരിലുള്ള  കനത്ത   തുക   ആരെയും   അറിയിക്കാതെ  വിനയൻ   എത്തി  പേ   ചെയ്തതും   ഐശ്വര്യക്ക്  അമർഷം  കൂടാൻ   കാരണമായി  .വിനയന്റെ   കൂടുതൽ   വിവരങ്ങൾ  അറിയാനായി  ഐശ്വര്യ  ഏതാനും   കുട്ടികളെ  ഏർപ്പാടാക്കുന്നു .  വിനയൻ   വിവാഹിതനാണ്   എന്ന  വാർത്ത  അവരിൽ   നിന്നും  അറിഞ്ഞ  ഐശ്വര്യ  വല്ലാത്തൊരു  മാനസിക   നിലയിലേക്ക്   പതിക്കുകയാണ്   . ഉദ്യോഗത്തിന്   ടെസ്റ്റ്‌   എഴുതാനായി   പോയ   ഐശ്വര്യയെ    ബന്ധുവായ   മിഥുനും    കൂട്ടുകാരും  ചേർന്ന്  ഒരു  ലോഡ്ജിലേക്ക്   തട്ടിക്കൊണ്ടു  പോകുന്നു.

പിന്നെയും .. പിന്നെയും

”  യൂ   ചീറ്റിങ്ങ്   …!   ”    ഐശ്വര്യ   മിഥുന്     നേരെ   വിരൽ   ചൂണ്ടി   .
അടക്കാനാകാത്ത   ദേഷ്യവും    സങ്കടവും    അവളുടെ    ഉള്ളിൽ   നിറഞ്ഞു  .
മിഥുനും    കൂട്ടുകാരും  ചേർന്ന്   ഐശ്വര്യയെ    മുകളിലെ    മുറിയിലേക്ക്
സർവ്വ   ശക്തിയുമെടുത്ത്    പിടിച്ചു  വലിച്ചു  .
അവൾ   കുതറി   .
”   ഇവൾക്ക്   ഭ്രാന്താ  …  ഹോസ്പിറ്റലിലേക്ക്   കൊണ്ടുപോകുംവഴി    ഇറങ്ങി  ഓടിയതാ   … റൂമിൽ    പൂട്ടിയിട്ടിട്ട്    ഡോക്ടർക്ക്     ഫോൺ    ചെയ്യാം  .   അവർ
ഇൻജെക്ഷൻ    കൊടുത്തു     മയക്കി    കൊണ്ടുപോയ്ക്കോട്ടെ   .   ”    റിസെപ്ഷനിസ്റ്റിനെ    നോക്കി   മിഥുനും    കൂട്ടരും   പറഞ്ഞു   .
റിസെപ്ഷനിസ്റ്റിന്    എന്തെല്ലാമോ   സംശയം    തോന്നാതിരുന്നില്ല  .
”   വെറുതെയാണ്   … ഞാൻ    ബാങ്ക്   ടെസ്റ്റിന്   പോയതാ   .. ഇവനെന്നെ   വീട്ടിൽ   കൊണ്ടാക്കാമെന്നു    പറഞ്ഞ്    വിശ്വസിപ്പിച്ച്    കാറിൽ    കയറ്റിയതാ  .
ദയവായി    എന്നെ   വിശ്വസിക്കണം   … ഞാൻ   പറയുന്നതാണ്    സത്യം   … എന്നെ   എങ്ങനെയും   രക്ഷപ്പെടുത്തണം   … പ്ലീസ്   … ”   ഐശ്വര്യ   നിസ്സഹായയായി    കേണു   .
ഇതിനിടെ    മിഥുന്റെ   കരണത്ത്    ആരോ    ഒന്ന്   പൊട്ടിച്ചു  . മിഥുൻ    രണ്ടു   തവണ    വട്ടം    കറങ്ങി    നിലത്തു   വീണു   .
ഐശ്വര്യ   തിരിഞ്ഞു   നോക്കി   .
മിഥുന്റെ   കരണം    പൊളിച്ചത്    വിനയനാണ്   .
കൂട്ടുകാർക്കും   കിട്ടി   നല്ല    കണക്കിന്    .
”   വരൂ    ഐശ്വര്യ   … ”    വിനയൻ    സ്നേഹത്തോടെ   വിളിച്ചു  .
”   എങ്ങോട്ട്   ?   നിങ്ങളാരാ    എന്റെ   ?   എന്റെ   വീടിനടുത്തൂന്ന്    വണ്ടി   വരും  ….  ഞാൻ    വിളിച്ചോളാം  … ഞാനതിൽ    പൊയ്ക്കോളാം   … നിങ്ങളെ
ആരാ    ഇപ്പോ   ഇങ്ങോട്ട്   ക്ഷണിച്ചത്   …..?     ”   ഐശ്വര്യ   അലറി   .
”   നോക്കൂ  .. നേരം    രാത്രിയായി   .. ഇനി  താൻ   വിളിച്ചു   വരുത്തുന്ന   വണ്ടിക്കാരന്റെ   ലീലാവിലാസങ്ങൾ    കൂടി   അനുഭവിച്ചറിയാൻ    നിക്കണ്ട  …
ഒരു   നിമിഷം  വിനയൻ    വെയിറ്റ്   ചെയ്തു  .
”   എടീ    വരാൻ   … നിന്നോടല്ലേ   പറഞ്ഞത്‌  … ”    വിനയൻ    അവളുടെ    കൈയിൽ    കടന്നു    പിടിച്ചു .
ഐശ്വര്യ   കൈ    വിടീക്കാൻ   ബലം    പിടിച്ചു  .
”   ഇല്ല  … നിങ്ങൾക്കൊപ്പം   ഞാൻ   വരില്ല  … ”    ഐശ്വര്യ   അതു    പറഞ്ഞതും
വിനയന്റെ    കൈ    അവളുടെ    കവിളത്തു    പതിച്ചു     .
”  പെൺകുട്ടികൾക്ക്   ഇത്ര  ദുർവാശി    പാടില്ല   … നിന്നെ   കൊല്ലാനും   തകർക്കാനുമല്ലല്ലോ     ഞാൻ   കൊണ്ടുപോകുന്നത്   … സുരക്ഷിതമായി    വീട്ടിൽ   എത്തിക്കാനല്ലേ   ?    എനിക്കു   നിന്റെ   ഒരു   സൗജന്യവും    വേണ്ടതാനും    … ”    അവളെ    തൂക്കിയെടുത്ത്    വിനയൻ    കാറിനുള്ളിലേക്കിട്ടു    .
വിനയന്റെ   ഇടതു    ഭാഗത്തായി   അവൾ    ഇരുന്നു  .
കാർ    ഇരുട്ടിനെ  കീറിമുറിച്ച്    അതിവേഗം   മുന്നോട്ട്    പാഞ്ഞു  .
മുന്നിലേക്കാണ്   ശ്രദ്ധയെങ്കിലും    അവൾ    വിനയനെ   രഹസ്യമായി   നിരീക്ഷിക്കുന്നുണ്ടായിരുന്നു .
” ഒരടിക്കു തന്നെ എത്ര ശക്തി ! ” ഐശ്വര്യ പിറുപിറുത്തു .
” അടിച്ചിരുന്നില്ലെങ്കിൽ തന്റെ വാശി തന്നെ മുന്നിൽ നിന്നേനെ … മലയാളത്തിൽ ഒരു ചൊല്ലുണ്ട് ” അടിയോളം നന്നല്ല അണ്ണൻ തമ്പി ” എന്ന് ! അടിക്കേണ്ടിടത്ത് നല്ല ചുട്ട അടി തന്നെ കൊടുത്തിരിക്കണം ! അതാണെന്റെ പോളിസി … ഐശ്വര്യയോട് എനിക്കൊരു പിണക്കവുമില്ല … സ്നേഹം മാത്രം ! ”
” സ്നേഹിക്കാൻ തനിക്ക് വേറെ ആളുണ്ടല്ലോ ! ഐശ്വര്യ പരിഭവപ്പെട്ടു .
വിനയന് ചിരി പൊട്ടി .
” ഒരാളോട് മാത്രമല്ല … എനിക്ക് എല്ലാവരോടും സ്നേഹം മാത്രം !
വീട്ടുകാരോടും നാട്ടുകാരോടും ഫ്രണ്ട്സിനോടും … എന്നുവേണ്ട … കാലിൽ ചുറ്റുന്ന മൂർഖനോടും വരെ സ്നേഹമേയുള്ളു . ”
” ആർക്ക് വേണം തന്റെ സ്നേഹം ? ”
” തന്നെ സ്നേഹിക്കാൻ തന്റെ അനുവാദം എനിക്കെന്തിന് ? ”
” മതി ഫിലോസഫി ! വായിക്കുന്ന ആളാകുമ്പോ വാചകങ്ങൾക്ക് ആഴം കൂടും ! അപ്പോ ന്യായീകരങ്ങൾ ഉണ്ടാകും … പറഞ്ഞു പഠിപ്പിക്കാനുള്ള
ത്വരയും കൂടും ! ”
” ഒന്ന് ചിന്തിച്ചു നോക്കൂ ഐശ്വര്യ … ഞാൻ നിന്നെ ഫോളോ ചെയ്തില്ലായിരുന്നു എങ്കിൽ സ്ഥിതി എന്താകുമായിരുന്നു ? ”
” ഏതൊക്കെയോ ചില സിനിമകൾ കണ്ടിട്ട് അവയിലെ ഹീറോയുടെ പരിവേഷം ഉള്ളിൽ നിറച്ച്
ഇറങ്ങി …. ല്ലേ ? ”
” എന്തിന് ? ആരെ കാണിക്കാൻ ? നിന്നെ രക്ഷപ്പെടുത്തിയിട്ട് ആർക്ക് മുന്നിൽ ഹീറോയാകാൻ ? ആരിൽ നിന്നാണ് ഞാൻ അവാർഡും പ്രസംസാപാത്രവും വാങ്ങേണ്ടത് ? ”
പെട്ടെന്ന് വണ്ടി സഡൻ ബ്രേക്കിട്ടു .
ഒരു എലിമ്പൻ നായ് കുറുകെ ചാടിയതാണ് .
ഐശ്വര്യ സ്വന്തം കവിളിൽ തടകി .
” അച്ഛനും അമ്മയും പോലും എന്നെ നുള്ളി നോവിച്ചിട്ടില്ല . ”
” അതിന്റെ കുറവാ ഈ കണ്ടതൊക്കെ ! അതിന്റെ കുറവ് എവിടെനിന്നെങ്കിലും പരിഹൃതമായിക്കൊണ്ടിരിക്കും . സാരമില്ല .. ഒക്കെ നേരെയാകാൻ വേണ്ടീട്ടല്ലേ … ഒന്നും കാര്യമാക്കേണ്ടതില്ല . ”
ഐശ്വര്യ വിനയനെ രൂക്ഷമായി നോക്കി .
പോത്താം കടവ് പാലം പിന്നിട്ടതോടെ തന്റെ കാറിനെ ആരോ പിന്തുടരുന്നതായി വിനയന് തോന്നി .
കുറേനേരം ശ്രദ്ധിച്ചപ്പോൾ ഐശ്വര്യക്കും അത് മനസ്സിലായി .
” ആരോ പിൻ തുടരുന്നുണ്ട് ! ” ഐശ്വര്യ സ്വരം താഴ്ത്തി പറഞ്ഞു .
” ശത്രുക്കളാവും ! എവിടെയും ശത്രുക്കളല്ലേ ! ഒപ്പവും നിഴലായും വരെ !
വിനയന്റെ കൂർത്ത മുനയുള്ള വാക്കുകൾ .
ഐശ്വര്യ നിർവ്വികാരതയോടെ എല്ലാം കേട്ടിരുന്നു .
” എങ്കിലും ആരായിരിക്കും പിന്നാലെ ? ” അവൾ ഒരു ചോദ്യം എറിഞ്ഞു .
” സംശയമെന്ത് ? നിന്റെ അമ്മാവന്റെ മകൻ ഒരു തടിയനില്ലേ … അവനും ശിങ്കിടികളും ആവും !
അവരെയാണല്ലോ ഞാൻ നിനക്കുവേണ്ടി നോവിച്ചു വിട്ടത് …. നിന്റെ മുന്നിൽ ഹീറോകളിച്ച് വില്ലനെ നിലം പരിശാക്കി വലുതാകനുള്ള പുറപ്പാട് !
എത്രയും വേഗം നിന്നെ സുരക്ഷിതമായി വീട്ടിൽ എത്തിച്ചാലേ എനിക്ക് സമാധാനമാകൂ !
പിന്നെ യുദ്ധം തുടങ്ങിക്കോളാം ! ” വിനയൻ ലാഘവത്തോടെ പറഞ്ഞു .
” യ്യോ വേണ്ട ! എന്തെങ്കിലും പറ്റിയാലോ ? ”
” പറ്റിയാൽ നിനക്കെന്ത് ? നിന്റെ ആരുമല്ലല്ലോ ഞാൻ … ” അയാൾ ചിരിച്ചു .
നിമിഷങ്ങൾക്കകം ഐശ്വര്യയെ വിനയൻ വീട്ടിൽ
എത്തിച്ചു .
” എന്താ മോളെ വൈകിയത് ? ഞങ്ങളിവിടെ തീ തിന്നുകയായിരുന്നു … ആരാ നിന്നെ ഇവിടെ കൊണ്ടാക്കിയത് ? ആരുടെ കാറിലാ നീ വന്നത് ? ” അമ്മയുടെയും അച്ഛന്റെയും ചോദ്യങ്ങൾ .
” ഒക്കെ പറയാം …! ” അവർക്കൊപ്പം ഐശ്വര്യ വീട്ടിലേക്ക് കയറി .
അപ്പോൾ അകലെ അതി ഭയങ്കര വെളിച്ചത്തിൽ തന്നെ പിന്തുടർന്നവർ കാർ നിർത്തി വടിവാളും മറ്റ്‌ മാരകയുധങ്ങളുമായി നടന്നടുക്കുന്നുണ്ടായിരുന്നു .
വിനയനും കാർ നിർത്തി പുറത്തിറങ്ങി ..

(തുടരും)

അജി അത്തിമൺ✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ്സ് — “ആരോഗ്യ വീഥി”

കുട്ടികളുടെ വളര്‍ച്ചാഘട്ടം നല്ല ആഹാരവും വ്യായാമവും ലഭിക്കേണ്ട സമയമാണ്. കുട്ടികളിലും കൗമാരക്കാരിലും അവരുടെ ആരോഗ്യ കാര്യത്തില്‍ ഈ പോഷകങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും സമീകൃതഭക്ഷണം...

മലയാളി മനസ്സ് “ബാല സാഹിത്യവേദി”

ഇന്നത്തെ ബാല സാഹിത്യവേദി നയിക്കുന്നവർ:  ദേവി മനു, ശ്രീകല മോഹൻദാസ്, വിജയ. പി.കെ. ************************************************************** ചിൽ ചിൽ ചങ്ങാതി (കവിത) ✍ദേവി മനു  മരംക്കേറാനറിയാം ചാഞ്ചാടാനറിയാം ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് കരണ്ട് തിന്നുന്നാളാണ് കാണാനെന്തൊരു ചേലാണ് ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് പൂപോലുള്ളൊരു വാലാണ് പുറകിൽ വരകൾ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

നന്നാകൽ, സ്വയം മാറ്റത്തിലൂടെ ...................................................................... ഒരാളുടെ സ്വഭാവമെന്നത് ഒരു പ്രത്യേക ജനിതക പ്രക്രിയയാണ്. ആരും ഒരു ദിവസം കൊണ്ടു മാത്രം നന്നാകുകയോ, മോശമാകുകയോ ചെയ്യുന്നില്ല. മാർഗ്ഗദർശികളുടെയും പ്രബോധകരുടെയും ഇടപെടലിനും സ്വാധീനത്തിനും ഒരു പരിധി വരെ മാറ്റങ്ങൾ...

*ശുഭദിനം* | 2023 | മാർച്ച് 29 | ബുധൻ ✍ കവിത കണ്ണന്‍

1940 ഒക്ടോബറില്‍ ബ്രസീലിലെ ഒരു കൊച്ചുഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്‌സണ്‍ അരാന്റസ് ഡോ നാസിമെന്റോ ജനിച്ചത്. അവന്റെ അച്ഛന്‍ പ്രാദേശിക ക്ലബ്ബിലെ ഒരു ഫുട്ബോള്‍ കളിക്കാരനായിരുന്നു. കളിയില്‍ നിന്ന് ലഭിക്കുന്ന വരുമാനമായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com
error: