17.1 C
New York
Wednesday, March 22, 2023
Home Special 2023 ന്റെ നിറവിൽ പുതു വർഷപ്പുലരൊളി വീശിയത് ഹൃദയം നടുങ്ങുന്ന ദു:ഖ വാർത്തയോടെ🙏 പുതു വത്സരാശംസകൾക്ക്...

2023 ന്റെ നിറവിൽ പുതു വർഷപ്പുലരൊളി വീശിയത് ഹൃദയം നടുങ്ങുന്ന ദു:ഖ വാർത്തയോടെ🙏 പുതു വത്സരാശംസകൾക്ക് പകരമായെത്തിയത് അനുശോചന വാചകങ്ങളും

ഒ.കെ. ശൈലജ ടീച്ചർ✍

കാലചക്രം അനുസ്യുതം കറങ്ങുന്നു. ദിനരാത്രങ്ങൾ മാറി മാറി വരുന്നു. ആരും ആരെയും കാത്തുനില്കുന്നില്ല.. സൂര്യചന്ദ്രന്മാരും. നക്ഷത്രങ്ങളും തൻ കർമ്മങ്ങൾ നിത്യേന ചെയ്തുകൊണ്ടിരിക്കുന്നു.. ദുരാഗ്രഹിയായ മനുഷ്യൻ പ്രകൃതിയെ വെട്ടിപിടിച്ചും, ചൂഷണം ചെയ്തും അതിന്റെ മനോഹരിതയും, സമ്പന്നതയും, ശാലീനതയും നശിപ്പിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ അനന്തരഫലം നിരപരാധികളും അനുഭവിച്ചുകൊണ്ടിരിക്കുന്നു. ശാസ്ത്രസാങ്കേതികവിദ്യകൾ വളർന്നു വളർന്നു വികസിക്കുന്നു

മനുഷ്യൻ നിസ്സഹായനും, നിരാലംബനുമാകുന്ന കാഴ്ചകൾ, യുവതലമുറ മദ്യം മയക്കുമരുന്നിന്റെ പിടിയിലമർന്നു തിരിച്ചറിവ് നഷ്ടപ്പെട്ടു അമ്മപെങ്ങന്മാരെ തിരിച്ചറിയാതെ പേക്കുത്തുകൾ നടത്തി ജന്മം തുലച്ചുകൊണ്ടിരിക്കുന്നു. ശ്മശാനത്തിൽ പോലും സ്ത്രീജന്മങ്ങൾക്ക് സുരക്ഷനഷ്ടപ്പെടുന്നു.
മാതാവിന്റെ ഉദരത്തിൽ നിന്നും പിറന്നു വീഴുന്ന നിമിഷം മുതൽ പെൺശരീരത്തിൽ കാമക്കണ്ണുള്ള കാപലികരുടെ ദൃഷ്ടിയാണ്. തന്റെ പ്രണയം നിരസിച്ചാൽ പിന്നെയവളുടെ ജീവൻ കത്തിപ്പിടിയിലോ, തോക്കിൻ മുനയിലോ പെട്രോളിലോ എരിഞ്ഞു തീരുന്നു…
ഇതിനിടയിൽ കുഞ്ഞൻ വൈറസും, നിപയും, പ്രളയവും എല്ലാം തന്നെ അതിന്റെ വേഷം തകർത്തടിക്കൊണ്ടിരിക്കുന്നു.
ഇതിനിടയിൽ ജനനമരണങ്ങൾ മുറപോലെ തുടരുന്നു.
എനിക്ക് മരണമില്ല.. ഞാനെന്നും ആയുരാരോഗ്യത്തോടെ സമ്പന്നനായി ജീവിക്കും എന്നൊരു മിഥ്യയോടെ… ശുദ്ധവായു ശ്വസിക്കാനോ, പ്രകൃതിയുടെ കമനീയത, സുഖശീതളിമആസ്വദിക്കാനോ, ബന്ധുമിത്രാദികളോടൊന്നു കുശലം പറയാനോ ആഹ്ലാദവും, സന്താപവും പങ്കു വെയ്ക്കാനോ സമയം ഇല്ലെന്നുള്ള തിരക്ക് എന്ന നാട്യത്തോടെ ഓടുകയാണ്… ഒരു നിമിഷം ചിന്തിക്കൂ…. കഴിഞ്ഞു പോയ കാലങ്ങളിൽ നാം ചെയ്യാൻ മറന്നു പോയ നല്ല കാര്യങ്ങൾ എന്തൊക്കെ ആയിരുന്നു..
ഇനിയുള്ള നാളുകൾ നമുക്കായി കിട്ടുന്ന നിമിഷങ്ങൾ എത്രയുണ്ടെന്ന് നിശ്ചയം ഇല്ലാത്ത സ്ഥിതിക്ക് നന്മകൾ ചെയ്തുകൊണ്ടു സഹജീവികളെ സ്നേഹിച്ചു കൊണ്ടു പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടു മുന്നോട്ട് പോകാം കൈകോർത്തു കൊണ്ട്.. പുതിയ പുലരിയെ പ്രത്യാശയോടെ വരവേൽക്കാം ❤ സുഖ ദു:ഖ സമ്മിശ്രമായ ജീവിതത്തിൽ നമുക്കേറെ പ്രിയപ്പെട്ടതും നഷ്ടപ്പെടുന്നു. നികത്താനാവാത്ത ചില നഷ്ടങ്ങൾ താങ്ങാനാവാത്ത ദു:ഖമേകുന്നു. ചിലരങ്ങനെയാണ് അവരുടെ സൽക്കർമ്മം കൊണ്ടവരെ അടയാളപ്പെടുത്തി വെക്കും ജനഹൃദയങ്ങളിൽ . നാടിൻ നന്മയ്ക്കായി സ്വജീവിതമുഴിഞ്ഞു വെച്ച ദേശസ്നേഹിയായ പ്രിയ സഹോദരൻ തന്റെ നാടിന്റെ നിറദീപമായിരുന്നു. അശരണർക്കാശ്രയമേകി. രോഗികൾക്ക് ചികിത്സ നൽകി. പാവപ്പെട്ടവന്റെ ഹൃദയത്തുടിപ്പിൻ നൊമ്പരം തൊട്ടറിഞ്ഞ പ്രിയ സഖാവ്.കെ.പി ചാത്തുമാസ്റ്ററെന്ന കർമ്മയോഗി. പന്ത്രണ്ടാo വയസ്സിൽ തുടങ്ങിയ പ്രവർത്തനം തന്റെ ആരോഗ്യസ്ഥിതി വളരെയേറെ മോശമായ അവസ്ഥയിലും എന്തിനധികം ആശുപത്രി കിടക്കയിൽ വേദനയോട് പൊരുതുമ്പോഴും മനസ്സ് തുടിച്ചത് സമത്വസുന്ദരമായ തന്റെ നാടിൻ നന്മയായിരുന്നു. പാതി മറഞ്ഞ ബോധത്തിലും ആ നാവിൽ നിന്നുമുതിർന്ന വാക്കുകൾ ജനനന്മയ്ക്കു വേണ്ടിയുള്ളതായിരുന്നു. അവസാന ശ്വാസംവരെയും ആ ഹൃദയത്തിൽ വിപ്ലവ വീര്യം ജ്വലിച്ചിരുന്നു. മുഖത്ത് മിന്നിമറയുന്ന വ്യത്യസ്ത ഭാവങ്ങളിൽ തന്റെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാനായി വെമ്പുന്ന ധീര സഖാവിന്റെ കർമ്മയോഗിയുടെ ദൃഢനിശ്ചയം കാണാമായിരുന്നു. തന്റെ പ്രിയപ്പെട്ട ജനങ്ങൾക്കു വേണ്ടി ഇനിയും പ്രവർത്തിക്കണമെന്ന തീവ്രമായ ഇഛാശക്തിയാണവരെ രോഗാതുരനായിട്ടും മുന്നോട്ട് നയിച്ചത്.

തനിക്കോ, തന്റെ കുടുംബത്തിനോ വേണ്ടിയല്ല അദ്ദേഹം പ്രവർത്തിച്ചതും, ജീവിച്ചതും. വികസന പ്രവർത്തനങ്ങൾക്കായി രാപകലില്ലാതെ പ്രയത്നിക്കുമ്പോൾ ആരോഗ്യം വഷളാകുന്നത് പോലും കണക്കിലെടുത്തില്ല.

ജാതിമതഭേദമെന്യേ കക്ഷി രാഷ്ട്രീയമില്ലാതെ സമഭാവനയോടെ തന്റെ സഹജീവികളുടെ ഏത് പ്രശ്നത്തിനും പരിഹാരം കണ്ടിരുന്നു. മുഖം നോക്കാതെ . നിസ്വാർത്ഥമായി. പക്ഷ ഭേദമില്ലാതെ ന്യായമായി ഓരോ പ്രശ്നത്തിനുമുത്തരം കണ്ടെത്തി വേദനിക്കുന്നവരുടെ കണ്ണീരൊപ്പിയ ജന നേതാവ് വിട പറഞ്ഞെങ്കിലും ജനഹൃദയങ്ങളിലെന്നും നിറദീപമായി ജ്വലിച്ചു നിൽക്കും. അദ്ദേഹം പകർന്നു നല്കിയ ധൈര്യം ആത്മവിശ്വാസം. നേരിൻമാർഗ്ഗം ഞങ്ങൾക്കേവർക്കുമെന്നുമൊരു കരുത്താണ്🙏

ധീരസഖാവിന് ഹൃദയാഞ്ജലിയർപ്പിക്കുന്നു. ലാൽസലാം സഖാവേ🙏 മരണമില്ലെന്റെ പ്രിയ സഹോദരന്🙏 ഞങ്ങൾക്കൊപ്പമുണ്ടെന്നും🙏

ഒ.കെ. ശൈലജ ടീച്ചർ✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ്സ് — ആരോഗ്യ വീഥി

തൈരില്‍ നിന്നും ശരീരത്തിന് ലഭിക്കുന്നത് കാത്സ്യവും വിറ്റാമിന്‍ ഡിയുമാണ്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഓരോ മനുഷ്യനും അത്യാവശ്യമാണ്. പാല് കഴിക്കുന്നത് മൂലം ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് തൈര് ധൈര്യമായി കഴിക്കാം. കാരണം...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

മരങ്ങൾ പഠിപ്പിക്കുന്ന പാഠം .......................................................... കഠിനമായ വെയിലിൽ നടന്നുവലഞ്ഞ രണ്ടു യുവാക്കൾ ഒരു മരത്തണലിൽ ഇരിക്കാനിടയായി. സമീപത്തെങ്ങും മറ്റൊരു മരവും ഉണ്ടായിരുന്നില്ല. കുറേ നേരം അവിടിരുന്ന അവർ ക്ഷീണത്താൽ ഉറങ്ങിപ്പോയി. ഉറക്കമുണർന്ന അവരിലൊരാൾ, മരത്തിൻ്റെ ശിഖരങ്ങളിലേക്കു...

*ശുഭദിനം* | 2023 | മാർച്ച് 23 | വ്യാഴം ✍ കവിത കണ്ണന്‍

ആ പൂച്ച വലയിലകപ്പെട്ടു. അതിനെ രക്ഷിക്കാന്‍ അയാള്‍ ഒരുങ്ങി. പക്ഷേ, അതിനിടെ പൂച്ച അയാളുടെ കയ്യില്‍ മാന്തി. കയ്യില്‍ രക്തം പൊടിഞ്ഞു. എന്തിന് അനാവശ്യകാര്യങ്ങളിലിടപെടുന്നു എന്ന് ചിന്തിച്ച് അയാള്‍ പിന്മാറാന്‍ ഒരുങ്ങിയപ്പോള്‍ അവിടെ...

ഹുയാങ്സാങും ശ്രീബുദ്ധനും ✍ശ്രീകുമാരി ശങ്കരനെല്ലൂർ

സ്വർലോകം. സന്മാർഗ്ഗികളായവരാണ് സ്വർലോകത്തിൽ എത്തുന്നത് .പ്രസിദ്ധ ബുദ്ധമത ഗ്രന്ഥകർത്താവായ ഹുയാങ് സാങ് സ്വർഗ്ഗത്തിന്റെ വിവിധ ഭാഗത്തിലൂടെ സഞ്ചരിക്കുകയാണ് . അമേരിക്ക ജപ്പാൻ ബ്രിട്ടൻ തുടങ്ങിയ പല രാജ്യക്കാരെ കണ്ടു കണ്ട് വരുമ്പോൾഒരു വിജനമായ സ്ഥലത്ത്...
WP2Social Auto Publish Powered By : XYZScripts.com
error: