ഐക്യരാഷ്ട്രസഭയിൽ ഒരു ഭൂകമ്പമാപിനിയുടെ സൂക്ഷ്മതയോടെയായിരുന്നു വി.കെ. കൃഷ്ണമേനോൻ പ്രവർത്തിച്ചിരുന്നത്. ലോകകാര്യങ്ങളുടെ സൂക്ഷ്മസ്പന്ദനങ്ങൾ പോലും അദ്ദേഹത്തിന്റെ ബുദ്ധിയുടെ റിക്ടർസ്കെയിലിൽ രേഖപ്പെടുത്തപ്പെട്ടു.” കൃഷ്ണമേനോനോടൊപ്പം ദീർഘകാലം ഐക്യരാഷ്ടസഭയിൽ ഇന്ത്യൻസംഘത്തിൽ പ്രവർത്തിച്ച, മുൻരാഷ്ട്രപതി ആർ. വെങ്കട്ടരാമൻ പറഞ്ഞ വാക്കുകളാണിവ…….
നയതന്ത്ര രംഗത്ത് ഇന്ത്യയുടെ സുപ്രധാന വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു വി.കെ. കൃഷ്ണമേനോൻ . ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ ശബ്ദമുയര്‍ത്തിയ മലയാളി..
അദ്ദേഹത്തിൻ്റെ ഓർമ്മകളിലൂടെ…
കോഴിക്കോട്ട് പന്നിയങ്കരയില്‍ 1896 മെയ് മൂന്നിനു തലശ്ശേരി ബാറിലെ അഭിഭാഷകനും കടത്തനാട്ട് രാജാവിന്റെ മകനുമായ കൃഷ്ണക്കുറുപ്പിന്റേയും വെങ്ങാലില്‍ ലക്ഷ്മിക്കുട്ടിയമ്മയുടേയും മൂന്നാമത്തെ മകനായി ജനിച്ചു.
1927 ല്‍ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് ബിരുദം നേടി. സുപ്രസിദ്ധ സോഷ്യലിസ്റ്റ് ചിന്തകനായ പ്രൊഫസര്‍ ഹാരോള്‍ഡ് ലാസ്കിയായിരുന്നു ഗുരുനാഥന്. ഇദ്ദേഹത്തിൻ്റെ സഹായത്തോടെ ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൻ്റെ സന്ദേശം ഇഗ്ലണ്ടിലും പ്രചരിപ്പിക്കാൻ ഇന്ത്യാ ലീഗ് സ്ഥാപിച്ചു.ലേബര്‍ പാര്‍ട്ടിക്കകത്ത് ഇന്ത്യയ്ക്കനുകൂലമായ ചിന്താഗതി വളര്‍ത്താന്‍ ഈ കൂട്ടുകെട്ട് വളരെ പ്രയോജനപ്പെട്ടു.
കൃഷ്ണ മേനോന് മദ്രാസ് പ്രസിഡന്‍സി കോളജ-ില് പഠിക്കുന്ന കാലത്തുതന്നെ ഡോ.ആനിബസന്റ് നേതൃത്വം നല്കിയ തിയോസൊഫിക്കല്‍ സൊസൈറ്റിയുടെയും ഹോംറൂള്‍ ലീഗിന്റെയുംപ്രവര്ത്തനങ്ങളിൽ സജീവ സാന്നിധ്യമായ് മാറി.
കശ്മീർ പ്രശ്നത്തിൽ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് നീണ്ട 8 മണിക്കൂറാണ് അദ്ദേഹം ഐക്യരാഷ്ട്രസഭയിൽ പ്രസംഗിച്ചത്.ഇതുവരെ തിരുത്തപ്പെടാത്ത ഒരു ഗിന്നസ് റെക്കോഡാണ് ഈ സുദീർഘ പ്രസംഗം.നയതന്ത്രപ്രതിനിധി, രാഷ്ട്രീയപ്രവർത്തകൻ എന്നതിലുപരി നല്ലഒരു എഴുത്തുകാരൻ കൂടിയായിരുന്നു കൃഷ്ണമേനോൻ.
ബ്രിട്ടനില്‍ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഹൈക്കമ്മീഷണര്‍ മേനോനായിരുന്നു. യോജിച്ചു പോകാൻ കഴിയാതെ വന്നപ്പോൾ ആ സ്ഥാനം ഉപേക്ഷിക്കേണ്ടി വന്ന അദ്ദേഹം ഐക്യരാഷ്ട്രസംഘടനയില്‍ ഇന്ത്യന്‍ പ്രതിനിധിസംഘത്തില്‍ അംഗവും പിന്നീട് നേതാവുമായി. ഈ കാലഘട്ടത്തിലാണ് ജവഹർലാൽ നെഹ്റുവുമായ് പരിചയപ്പെടുന്നത്.അങ്ങനെ 1934 ൽ മേനോൻ ലണ്ടൻ ബാറിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ലേബർ പാർട്ടി യിൽ’ ചേർന്ന് സെൻ്റ് പാൻക്രിയാസിലെ ബറോ കൗൺസിലറായ് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഐക്യരാഷ്ട്രസഭയിലേക്കും അമേരിക്കയിലേക്കുമുള്ള ഇന്ത്യൻ നയതന്ത്ര രംഗത്തെ നയിച്ചത് കൃഷ്ണമേനോനായിരുന്നു. കുറച്ചു നാളുകൾക്കക്ക് ശേഷം സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുകയും ലോകസഭയിലേക്കും, രാജ്യസഭയിലേക്കും നിരവധി തവണ പല മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുക്കുകയും ചെയ്തു. ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായ് സേവനമനുഷ്ഠിച്ചുണ്ട് .1934 ൽ ഫ്രീഡം ഓഫ് ദ ബോറോ ബഹുമതി നൽകി ആദരിച്ചു..അവിവാഹിതനായിരുന്ന കൃഷ്ണമേനോൻ 78ആം വയസ്സിൽ 1974 ഒക്ടോബർ 6നു ദില്ലിയിൽ വെച്ചു മരണമടഞ്ഞു. ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.
അവതരണം: അജി സുരേന്ദ്രൻ