17.1 C
New York
Wednesday, August 17, 2022
Home Special നിലമ്പൂർ കളത്തിൻ കടവിലെ ഒരുതോണിയാത്ര!! (ഓർമ്മകുറിപ്പ്)

നിലമ്പൂർ കളത്തിൻ കടവിലെ ഒരുതോണിയാത്ര!! (ഓർമ്മകുറിപ്പ്)

✍സുലാജ് നിലമ്പൂർ

വർഷങ്ങൾക്ക് മുൻപ്.നിലമ്പൂർ കളത്തിൻ കടവിൽ; പുലർച്ചെ തുടങ്ങും കൂയ്.. കൂയ് – കടവിലേക്ക് തോണി കയറാൻ ആളുണ്ട് എന്ന ഒരു സിഗ്നലാണ് ഈ കൂവൽ. ചുരുങ്ങിയത് ഒരു തോണിയിൽ. 20-25 ആളുകൾ വരെ കയറ്റി; തോണി നേരെ പുഴയുടെ മുകൾഭാഗത്തെ തുഴഞ്ഞ്  മുകളിൽ നിന്ന് നേരെ താഴോട്ട് തുഴഞ്ഞു പോകുന്നത് കാണുമ്പോൾ തന്നെ വലിയ പേടിയായിരുന്നു.

കടത്തുകാരൻ നാരായണേട്ടൻ.തോളിൽ ഒരു സഞ്ചിയുമായി യാത്രക്കാരോട് കാശു വാങ്ങുകയും .കാശു വാങ്ങി കഴിഞ്ഞാൽ ‘പുഴയിൽ നിന്ന് മേലോട്ട് നോക്കി: കൂയ്.കൂയ്.. എന്ന കൂവലിൽ തിരിച്ചു കൂവൽ കേട്ടാൽ കൂവുന്ന ആൾ എത്തിയാൽ അപ്പു ഏട്ടൻ അമരത്തിൻ ഇരുന്നു ഒരു തുഴയിൽ തോണിപോവൂ….

നല്ല മഴ പെയ്യുന്ന സമയത്ത് ‘എല്ലാ യാത്ര കാരും കുടയും നിവർത്തി തോണിയുടെ ഉൾഭാഗത്ത് ഇരിക്കും’ ഇടിയും കാറ്റും അടിച്ചു കഴിഞ്ഞാൽ യാത്രക്കാർ പേടിക്കും’ അപ്പോൾ അമരത്ത് ഇരിക്കുന്ന തുഴക്കാരൻ പറയും മിണ്ടാതെ ഇരുക്കുന്നുണ്ടോ .ആ ശബ്ദം വന്നാൽ ഒരാളും പിന്നെ പേടിക്കില്ല!!

പുഴയിൽ വെള്ളം കൂടിയാൽ നല്ലകുത്ത് ഒഴുക്കുള്ള കടവാണ് കളത്തിൻ കടവ് ‘ ആദ്യകാലത്ത് ഒരു തോണി അക്കരെക്ക് പോയാൽ വേറെ ഒരു തോണി ഇക്കരക്ക് വരുന്നതും കാണാം. അതിനിടയിൽ ‘ചരക്ക് തോണിയും. സുമാർ പന്ത്രണ്ട് മണി ആയാൽ അരിയും ചക്കരയും അവിലും മറ്റു സാധനങ്ങളുമായി പികപ്പ് വാൻ എത്തി അതിൽ നിന്ന് നേരെ ‘അബു കാക്ക – ആലിക്കുട്ടി’ ഇച്ചായൻ.രാജേട്ടൻ – അലവി കാക്ക.സലാം -എന്നിവർ തോണിയിലേക്ക് കയറ്റി അക്കരെ എത്തിയാൽ പിന്നീടുള്ള യാത്ര ജീപ്പിലാവും

‘രാത്രിയിൽ തൊപ്പി കുടയും തലയിൽ വെച്ച്.4 ബാറ്ററി ടോർച്ചുമായി കടത്തുകാരൻ കൂവി പോകുന്ന കാഴ്ച്ച നിലാവെട്ടം പോലെ ഇന്നും ഓർക്കുന്നു. ഇന്ന് നിലമ്പൂർ കളത്തിൻ കടവ് . ആനയെ പേടിച്ചുള്ള രാത്രികാല തോണിയോ? നടത്തമോ ഇല്ലാതെ ഇവിടം ശൂന്യം

✍സുലാജ് നിലമ്പൂർ

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയായിലെ ആദ്യത്തെ ഓണം ബഡി ബോയ്സിന്റെ ഓണം. മജീഷ്യൻ ഗോപിനാഥ് മുതുകാട് ദീപം തെളിയിച്ചു.

ഫിലാഡൽഫിയാ: ബഡി ബോയ്സ് ഫിലാഡൽഫിയായുടെ ഓണാഘോഷം നൂറുകണക്കിന് കുടുംബ സദസ്സുകളെ സാക്ഷിനിർത്തി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കേരളത്തിലെയും ആദ്യത്തെ ഓണം എന്ന പ്രത്യേകതയും ഈ ഓണാഘോഷത്തിന് ഉണ്ട്. ഇതിൽ...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: