17.1 C
New York
Wednesday, August 17, 2022
Home Special ഒളിമിന്നുന്ന ഓർമ്മകൾ (9) ✍സുനിത ഷൈൻ

ഒളിമിന്നുന്ന ഓർമ്മകൾ (9) ✍സുനിത ഷൈൻ

✍സുനിത ഷൈൻ

അന്ന് ഒരു മഴക്കാലമായിരുന്നു. എനിക്ക് ഒൻമ്പത് വയസ്സ്. ജോലിയൊന്നുമില്ലാതെ നിർധന കുടുംബങ്ങൾ പട്ടിണിയാലേ തങ്ങളുടെ കുടിലിനു മുന്നിലൂടൊഴുകുന്ന മഴവെള്ളം നോക്കിയിരിക്കുന്ന സമയം. കുളവും തോടും നിറഞ്ഞുകവിഞ്ഞാണ് ഒഴുകുന്നത്.

ഞങ്ങൾ കുട്ടികൾ മുറ്റത്തേക്കുള്ള ചവിട്ടു പടിയിലിരുന്ന് കുളത്തിൽ നിന്നും ഒഴുകിവരുന്ന വെള്ളത്തിലെ മീനുകളെ കണ്ട് രസിച്ചിരിക്കുകയായിരുന്നു. എന്റെ വീട്ടിൽ തന്നെ നാലഞ്ചു കുട്ടികളുണ്ട്. എല്ലാവരും കൂടി ഒഴുകിവരുന്ന വെള്ളത്തിലെ ചെറുമീനുകളെ പിടിച്ചു കൊണ്ട് ചിരട്ടയിലിട്ടു .

വാലിൽ കറുത്ത പുള്ളികളുള്ള മീനുകൾ. പിന്നെ കടും ചുവപ്പ് നിറമായിരുന്നു ബ്രാൽ എന്ന മീനിന്റെ കുഞ്ഞുങ്ങൾക്ക്. ഞങ്ങൾ ഇതൊക്കെ കണ്ടിരിക്കുമ്പോൾ മഴയൊന്നു തോർന്നു. മഴ തോർന്നാൽ അപ്പോൾ തന്നെ വെള്ളം ഭൂമിയിലേക്കി രിക്കും. അതൊരു പ്രത്യേക കാഴ്ച്ചയായിരുന്നു.

അങ്ങനെ മഴയൊന്നു തോർ ന്നപ്പോൾ ഞങ്ങൾ കുട്ടികൾ മുറ്റത്തും പറമ്പിലും പൂത്തുമ്പികളെ പോലെ പാറി നടന്ന സമയം. അധികം അകലെ നിന്നല്ലാതെ വലിയൊരു കൂട്ടക്കരച്ചിൽ കേൾക്കുന്നു. നാട്ടുകാരെല്ലാവരും ഓടുന്നുണ്ട്. ഒപ്പം എന്റെ അമ്മമ്മ ഓടുന്നുണ്ട് അതിനു പിന്നാലെ ഞാനുമോടിച്ചെന്നപ്പോൾ മൂന്നാല് വീടിന്റെ അപ്പുറത്തുള്ള വീട്ടിലെ കുഞ്ഞ് അവരുടെ തൊട്ടടുത്ത കുളത്തിൽ മരണപ്പെട്ടു പൊന്തി കിടക്കുന്നു. ആ കാഴ്ച കണ്ടു നടുങ്ങിയത് ഇന്നും ഉള്ളിൽ ഒരു ആന്തലായി കിടക്കുന്നു.

മൂന്നു വയസ്സുള്ള ആ കുട്ടി ഇരട്ടകളിൽ ഒന്നാണ്. ആ കുട്ടികളെ നേരിൽ കണ്ടാൽ തിരിച്ചറിയാൻ വളരെ പാടായിരുന്നു . ഞാൻ തിരിച്ചറിഞ്ഞിരുന്നത് ഒരു കുഞ്ഞിന്റെ കയ്യിൽ സ്റ്റീലിന്റെ ഒരു ചെയിൻ കിടപ്പുണ്ട്. ആ കുട്ടിയാണ് മരണപ്പെട്ട് കുളത്തിൽ കിടക്കുന്നത്. വീർത്ത ശരീരത്തിൽ ആ ചെയിൻ ഒരു നൂല് പോലെ കാണപ്പെട്ടു.
കുഞ്ഞിന്റെ മറവൊക്കെ കഴിഞ്ഞ് ഞങ്ങൾ തിരിച്ചു പോന്നു കുറേ ദിവസം എന്നെ വേദനിപ്പിച്ചു കൊണ്ടിരുന്നു ആ കുഞ്ഞുമുഖം. നാടിനും വലിയ വേദന തന്നെയായിരുന്നു.

ആ കുഞ്ഞ് മരണപ്പെട്ട് കുറച്ച് ആഴ്ചകൾ കഴിഞ്ഞപ്പോൾ ഒരു പുലരിയിൽ ആ വീട്ടിലെ ആരും പുറത്തു വരുന്നില്ല. അടുത്ത വീട്ടുകാർ ചെന്ന് വിളിച്ചപ്പോൾ ഓരോരുത്തരായി എഴുന്നേറ്റു വന്നു. പതിനൊന്നു മണിയോടടുത്ത സമയം. എല്ലാവരും എഴുന്നേറ്റെങ്കിലും അവരുടെ അച്ഛനെ ഴുന്നേറ്റില്ല.അവരുടെ അമ്മ കുലുക്കി വിളിച്ചപ്പോൾ തണുത്തുറഞ്ഞ ശരീരം തൊട്ട് അവർ അലറി ക്കരഞ്ഞു.
വീണ്ടും ഞങ്ങൾക്കൊക്കെ വേദന നൽകിക്കൊണ്ട് ആ കുഞ്ഞുമകളുടെ അടുത്തുതന്നെ ആ ചേട്ടനെ സ്പുടം ചെയ്തു.

അവർക്ക് എട്ടു മക്കളായിരുന്നു മൂത്ത മകന് ഇരുപത്തിരണ്ട് വയസ്സായിരുന്നു.ഇളയ ഇരട്ടകൾക്ക് മൂന്നു വയസ്സും. അതിലെ രണ്ടാമത്തെ മകന് മുംബൈയിൽ ജോലിയായിരുന്നു. മൂത്ത മകന് അന്ന് കാലത്ത് ദുബായിലായിരുന്നു ജോലി.
ഈ മരണങ്ങളെല്ലാം കഴിഞ്ഞ് നാടൊന്നു ശാന്തമാകവെ കുറച്ചുനാളുകൾ നീങ്ങി മുംബൈയിൽ വച്ച് ആ മകൻ മരണപ്പെട്ടു. ബോഡി കൊണ്ടുവന്നു അപ്പോൾ തന്നെ സംസ്ക്കരിച്ചു.

അവരുടെ അമ്മ ആ മൂന്ന് സംസ്ക്കരണ സ്ഥലത്തും ചെന്നിരുന്നു എന്നും കരച്ചിലായിരുന്നു. എല്ലാവരും ആശ്വസിപ്പിക്കാനൊ ക്കെ ഇടയ്ക്കിടെ പോകുമായിരുന്നു. എന്നാൽ അവരുടെ സങ്കടം മാറ്റിയത് കാലമായിരുന്നു. കാലത്തിന് ഉണക്കാൻ പറ്റാത്ത മുറിവുകളൊന്നുമില്ലല്ലോ.

ആ മരണങ്ങൾ മറ്റെല്ലാ വീടുകളെയും ഭയത്തിലാഴ്ത്തി. തങ്ങളുടെ മക്കളെയും ഭർത്താവിനെയും അടുത്തിരുത്താൻ അമ്മമാർ വെമ്പൽ കൊണ്ടു. അത് എത്ര കാലം സാധിക്കും….
ചിലപ്പോഴൊക്കെ എന്നെയും ഇടയ്ക്കിടെ ആ ഭയാശങ്കകൾ ഉണർത്തിക്കൊണ്ട് ഋതുക്കൾ കടന്നു പോകാറുണ്ട്…

✍സുനിത ഷൈൻ

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: