17.1 C
New York
Thursday, August 18, 2022
Home Special ദേശീയ ഡോക്‌ടേഴ്‌സ് ദിനം-- ജൂലൈ 1. ✍ മേരി ജോസ്സി ...

ദേശീയ ഡോക്‌ടേഴ്‌സ് ദിനം– ജൂലൈ 1. ✍ മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.

മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.

പ്രശസ്ത ഡോക്ടറും പശ്ചിമബംഗാളിലെ മുഖ്യമന്ത്രിയുമായിരുന്ന ബിദൻ ചന്ദ്ര റോയിയുടെ ഓർമ്മയ്ക്കായാണ് ജൂലൈ 1 ദേശീയഡോക്‌ടേഴ്‌സ് ദിനമായി ആചരിക്കുന്നത്. ഇദ്ദേഹത്തിൻറെ ജന്മവാർഷികവും ചരമവാർഷികവും ഒരേ ദിവസം ആണെന്ന പ്രത്യേകതയുമുണ്ട്. ഡോക്ടർമാരുടെ സംഭാവനകളെ അഭിനന്ദിക്കുക എന്നതാണ് ഡോക്‌ടേഴ്‌സ് ദിനം ആഘോഷിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. സമൂഹത്തിൻറെ ആരോഗ്യത്തിനായി ഡോക്ടർമാർ നടത്തുന്ന തീവ്ര പരിശ്രമങ്ങൾക്ക് നന്ദി അറിയിക്കാനുള്ള ഒരു അവസരം.

ഈ ഡോക്‌ടേഴ്‌സ് ദിനത്തിൽ ഞാൻ എഴുതാൻ ആഗ്രഹിക്കുന്നത് എൻറെ സഹപാഠിയും സ്നേഹിതയും ആയ ഡോക്ടർ ഷീല നമ്പൂതിരിയെ കുറിച്ചാണ്. തിരുവനന്തപുരത്ത് അടുത്തടുത്ത വീടുകളിൽ താമസിച്ചിരുന്ന ഞങ്ങൾ സ്കൂൾ കാലഘട്ടം കഴിഞ്ഞപ്പോൾ പിരിഞ്ഞു. പിന്നീട് ഷീലയെ കാണുന്നത് എന്നെ പ്രസവത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തപ്പോൾ പ്രധാനപ്പെട്ട ഡോക്ടറുടെ കൂടെ വെള്ള കോട്ടും അണിഞ്ഞു സ്റ്റെതസ്കോപ്പ് കഴുത്തിൽ തൂക്കി ഹൗസ് സർജൻസി ചെയ്യുന്ന സഹപാഠികളോടൊപ്പം ആയിരുന്നു. എൻറെ കുഞ്ഞിനെ ആദ്യമായി കയ്യിൽ എടുത്തതും പുറത്തു കാത്തുനിന്ന ബന്ധുക്കളെ കാണിച്ചതും ഷീല തന്നെ. ആശുപത്രിയിൽ നിന്ന് എന്നെ ഡിസ്ചാർജ് ചെയ്യുന്നത് വരെ എല്ലാ സഹായ സേവനങ്ങൾക്കും ഷീല മുൻപന്തിയിലുണ്ടായിരുന്നു.

ഇന്ന് എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ടിലെ പീഡിയാട്രിക് ജനറ്റിക്സ് വിഭാഗം മേധാവിയാണ് ഡോക്ടർ ഷീല നമ്പൂതിരി.

2007 ൽ കോട്ടയത്തുനിന്ന് ചികിത്സയ്ക്കായി mentally challenged ആയ രണ്ടു കുട്ടികൾ എത്തി. അവർ സഹോദരിമാർ ആയിരുന്നു. കേൾവി കുറവ്, പേശികളുടെ ബലഹീനത, അസാധാരണ മുഖഘടന, കൈപ്പത്തികളുടെയും പാദങ്ങളുടെയും വൈകല്യങ്ങൾ എന്നിവ ഇരുവരിലും ഒരേ പോലെ ആയിരുന്നു. ഈ രോഗലക്ഷണവുമായി സാമ്യം ഉള്ള ജനിതക രോഗങ്ങൾ ക്കുള്ള എല്ലാ ടെസ്റ്റുകളും നടത്തി, അവയിലൊന്നുംപെട്ടതല്ല ഇതെന്ന് ഷീല മനസ്സിലാക്കി.ഇത് തികച്ചും വ്യത്യസ്തമായ ഒരു രോഗാവസ്‌ഥ. ഇത്തരത്തിലുള്ള ജനിതക വൈകല്യമുള്ള കുട്ടികളെ ഇതിനുമുമ്പ് കണ്ടിട്ടേയില്ല. വൈദ്യശാസ്ത്രത്തിന് നാളിതുവരെ പിടികൊടുക്കാത്ത അപൂർവ്വരോഗം ബാധിച്ച രണ്ടു കുട്ടികളാണ് ഇവർ എന്ന നിഗമനത്തിൽ എത്തിച്ചേർന്നു അവസാനം. വിദേശത്തുള്ള പ്രഗൽഭരായ ഡോക്ടർമാരുമായും ഡോക്ടർ ഷീല ആശയവിനിമയം നടത്തി. 2010 ൽ സ്വീഡനിൽ ചേർന്ന യൂറോപ്യൻ സൊസൈറ്റി ഓഫ് ഹ്യൂമൻ ജനറ്റിക്സിൽ ഈ രോഗം അവതരിപ്പിക്കപ്പെട്ടു. തുടർന്ന് അമേരിക്കൻ ജേണൽ ഓഫ് മെഡിക്കൽ ജനറ്റിക്സിലും പ്രസിദ്ധീകരിച്ചു. ഇത്തരം കണ്ടുപിടുത്തങ്ങൾ ആധികാരികമായി രേഖപ്പെടുത്തുന്ന ലണ്ടൻ ഡിസ്മോർഫോളജി ആൻഡ് ന്യൂറോ ജനിറ്റിക്സ് ഡേറ്റാബേസിൽ 2011ൽ ‘നമ്പൂതിരി സിൻഡ്രോം’ ഉൾപ്പെടുത്തിയതോടെ ഡോക്ടർ ഷീല നമ്പൂതിരിയുടെ പേര് ലോക മെഡിക്കൽ രേഖകളുടെ ഭാഗമായി. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്ന ആളുടെ പേരാണ് സാധാരണ അതിൻറെ മെഡിക്കൽ നാമം ആയി മാറുന്നത്. അങ്ങനെ ഇത് ‘നമ്പൂതിരി സിൻഡ്രോം’ ആയി.

ഒരു വയസ്സായപ്പോൾ തന്നെ കൈകാലുകൾ ശോഷിക്കുകയും വളയുകയും ചെയ്യുന്ന അസുഖത്തിന് പലയിടത്തും ചികിത്സ തേടുകയും പല സർജറികളും കാല് നേരെയാക്കാൻ ചെയ്ത കുട്ടിയായിരുന്നു ദുബായ് നിവാസിയായ നീന.ഒന്നും ഫലം കാണാതെ ദുബായിലെ ചികിത്സ മതിയാക്കി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ എത്തി, അവിടെയും പല ചികിത്സകളും ചെയ്തെങ്കിലും ഒന്നിലും ഫലം കണ്ടില്ല. പഠനത്തിൽ അതിസമർത്ഥ ആയ നീന അപ്പോഴേക്കും ബിരുദാനന്തര ബിരുദമെടുത്ത് ആ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് തുടങ്ങിയിരുന്നു. അമേരിക്കക്കാരനായ ആത്മമിത്രം ആദത്തെ വിവാഹവും ചെയ്തു. അവരുടെ ആദ്യത്തെ കുഞ്ഞ് ആരോഗ്യത്തോടെ ജനിച്ചുവെങ്കിലും കുറച്ചു നാളുകൾക്കുള്ളിൽ ആ കുഞ്ഞിനും അമ്മയുടെ അതേ അസുഖം ആണെന്ന് അവർ തിരിച്ചറിഞ്ഞു. രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയായി രിക്കുമ്പോഴാണ് നീന പിതാവിൻറെ നിർദ്ദേശപ്രകാരം ജനറ്റിക്സ് സ്പെഷലിസ്റ്റ് ഡോക്ടർ ഷീല നമ്പൂതിരിയെ കാണാൻ വരുന്നത്. എല്ലുകൾ വളയുന്ന, കൈകാലുകളുടെ വളർച്ചയെ മുരടിപ്പിക്കുന്ന രക്തത്തിൽ കാൽസ്യത്തിൻറെ അളവ് വല്ലാതെ ഉയർത്തുന്ന ‘ജാൻസൻസ് ഡിസീസ്’ എന്ന അപൂർവ രോഗമായിരുന്നു നീനക്ക്. ലോകത്ത് ഒരു ഡോക്ടർക്കും കണ്ടുപിടിക്കാൻ കഴിയാതിരുന്ന കാര്യം ഷീല മനസ്സിലാക്കിയതിനു പിന്നിൽ ഒരു കഥയുണ്ട്. ഡോക്ടർ ഷീല ജർമനിയിൽ ഒരു പരിശീലന ക്ലാസ്സിൽ പങ്കെടുക്കുന്ന സമയം. പ്രൊഫസർ എല്ലുകളുടെ രോഗാവസ്ഥകളെ കുറിച്ച് വിശദീകരിക്കുന്നതിനിടെ ഒരു എക്സ്-റേ കാണിച്ചിട്ട് പറഞ്ഞു. “ഇതൊരു ജാൻസൻസ് രോഗിയുടേതാണ് ഈ എക്സ്-റേ. നിങ്ങൾ ഇത് പഠിക്കേണ്ടതില്ല. കാരണം ജീവിതത്തിൽ ഒരിക്കലും നിങ്ങൾ ഇത്തരത്തിലുള്ള രോഗിയെ കണ്ടുമുട്ടാൻ ഇടയില്ല.” എന്ന്. ഷീല ഓർമയിൽ സൂക്ഷിച്ച ആ എക്സറേ ഷീറ്റ് ആണ് നീനയുടെ ജീവിതത്തിന് പുതു വെളിച്ചം നൽകിയത്. നീനയുടെ പരിശോധനാഫലം ജർമനിയിലും അമേരിക്കയിലുമുള്ള വിദഗ്ധർക്ക് അയച്ചുകൊടുത്ത് രോഗം സ്ഥിരീകരിച്ചു.അതിനിടയിൽ ഇതേ രോഗ ലക്ഷണങ്ങളോടെ രണ്ടാമത്തെ കുഞ്ഞും പിറന്നു. യുഎസിലെ ഹാർവാഡ് മെഡിക്കൽ സ്കൂളിൽ 20 വർഷമായി ഈ അസുഖത്തെ കുറിച്ച് ഗവേഷണം നടത്തുന്ന ഡോക്ടർ ജൂപ്പിനറെ കുറിച്ച് അറിഞ്ഞു. അദ്ദേഹത്തിന്റെ ചികിത്സ ലഭ്യമാക്കാൻ അവർ എല്ലാവരും ആദത്തിന്റെ ജന്മനാടായ യുഎസിലേക്ക് 2015ൽ യാത്ര തിരിച്ചു. ഈ അസുഖത്തിന് മരുന്നു കണ്ടുപിടിക്കുന്ന അവസ്ഥയിലേക്ക് ഇപ്പോൾ കാര്യങ്ങൾ പുരോഗമിക്കുന്നു.

ജനിതക രോഗങ്ങൾ സുഖപ്പെടുത്താൻ സാധിയ്ക്കുകയില്ല എന്ന ധാരണയാൽ പലരും കാര്യമായ പരിശോധനകൾക്കോ ചികിത്സകൾക്കോ മുതിരാറില്ല. എന്നാൽ രോഗം എന്താണെന്ന് കൃത്യമായി മനസ്സിലാക്കിയാൽ ഏറെ ഗുണം ഉണ്ടാകും. കുടുംബത്തിൽ മറ്റൊരു കുഞ്ഞ് ഇതേ വൈകല്യത്തോടെ പിറക്കാതിരിക്കാനുള്ള മുൻകരുതൽ കൂടിയാകും അത്. സാധ്യതകൾ മുൻകൂട്ടി കണ്ട് വേണ്ട പരിശോധനകൾ നടത്തി വൈകല്യങ്ങൾ ഒഴിവാക്കാനാകും.

ഇന്ന് കോവിഡിനെതിരെ പടപൊരുതുന്ന ആരോഗ്യപ്രവർത്തകരെയാണ് നാം കാണുന്നത്. അതുകൊണ്ടുതന്നെ വിശ്രമമില്ലാത്ത അവരുടെ സേവനത്തെ നന്ദിയോടെ ആദരിക്കാൻ ഈ ഡോക്ടർമാരുടെ ദിനം നമുക്ക് മാറ്റിവയ്ക്കാം. സ്വന്തം സുരക്ഷപോലും നോക്കാതെ ജീവൻ പോലും പണയം വെച്ച് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാരുടെ ജീവൻറെ വില ഓർമിക്കുന്ന ദിനം കൂടിയത്രേ ഇന്ന്.

മരുന്നുകൾ രോഗങ്ങളെ സുഖപ്പെടുത്തുന്നു. പക്ഷേ ഡോക്ടർമാർക്ക് മാത്രമേ രോഗികളെ സുഖപ്പെടുത്താൻ കഴിയു.

ഷീലയുടെ മുൻപോട്ടുള്ള പ്രയാണത്തിൽ എൻറെ എല്ലാ ഭാവുകങ്ങളും ആശംസകളും നേരുന്നു.

മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: