“ജനകീയനായ നേതാവിന്റെ അപ്രതീക്ഷിതമായ മരണം കൊണ്ട് ഞങ്ങൾക്കൊരു അവധി കിട്ടി മാഷേ.”
“അതുകൊണ്ട് രണ്ട് ദിവസത്തേക്ക് സംസ്ഥാനമൊട്ടാകെ ദുഃഖാചരണമാണ് ലേഖേ . ”
“പത്രത്തിലെ വാർത്ത ഞാനും വായിച്ചിരുന്നു. എന്നാലും മാഷേ, അദ്ദേഹം ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ ആക്ഷേപിച്ചവരും കുറ്റപ്പെടുത്തിയവരും പണ്ട് പറഞ്ഞ ആരോപണങ്ങളെല്ലാം ഇപ്പോൾ മാറ്റിപ്പറയുന്നത് കേൾക്കുമ്പോൾ അന്ന് ഇവരെ വിശ്വസിച്ച് ഇവർ പറഞ്ഞ കഥകൾക്കെല്ലാം വാർത്താപ്രാധാന്യം നൽകിയ മാധ്യമങ്ങളല്ലേ , സത്യത്തിലിപ്പോൾ വിഡ്ഢികളായത് ?”
“ലേഖേ , വാർത്തകളെന്നും കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഇന്ന് മോശക്കാരനാക്കി വ്യക്തിഹത്യ ചെയ്യപ്പെടുന്ന വ്യക്തിത്വങ്ങൾ നാളെയിൽ പുറത്തുവരുന്ന ചില വെളിപ്പെടുത്തലുകൾ കൊണ്ട് മഹത് വ്യക്തികളായി മാറാം. അങ്ങനെയെല്ലാം ചരിത്രത്തിൽ പലതവണ സംഭവിച്ചിട്ടുണ്ട്. ”
” ഒരാൾ ജീവിച്ചിരിക്കുമ്പോൾ ചെയ്ത നല്ല പ്രവർത്തികളെ അംഗീകരിക്കാതെ അയാളുടെ മരണശേഷം അതിനെ വാഴ്ത്തിപ്പാടിയിട്ട് എന്താ മാഷേ പ്രയോജനം ?”
” ലേഖേ, സത്യത്തിന്റെ മുഖം വികൃതമാണെന്നാണ് പറയാറുള്ളത്. പക്ഷേ, സത്യമെന്നത് അസത്യമാക്കി എത്രയൊക്കെ മറച്ചുവച്ചാലും എന്നെങ്കിലുമൊരിക്കൽ അസത്യം സത്യമായി മാറുകതന്നെ ചെയ്യും.”