ആധുനിക കവിത്രയത്തിൽ ശബ്ദ സൗകുമാര്യം കൊണ്ടും, കാവ്യശൈലിയിലെ സർഗ്ഗാത്മകത കൊണ്ടും അനുഗ്രഹീതനാണ് മഹാകവി വള്ളത്തോൾ നാരായണ മേനോൻ.
മലയാള കവിതയുടെ ചരിത്രത്തിൽ ഒരു കാലഘട്ടത്തിന്റെ പ്രതിനിധിയായിരുന്നു വള്ളത്തോൾ.1878 ഒക്ടോബർ 16ന് തിരൂരിന് സമീപമുള്ള ചെന്നര എന്ന ഗ്രാമത്തിൽ കുട്ടിപ്പാറുവമ്മയുടെയും ദാമോദരൻ ഇളയതിന്റെയും മകനായി വള്ളത്തോൾ ജനിച്ചു. വളരെ ചെറുപ്പത്തിലേ സംസ്കൃത ശ്ലോകങ്ങൾ അദ്ദേഹം എഴുതി തുടങ്ങി.
മണിപ്രവാളകൃതി രചിച്ചു കൊണ്ടാണ് പന്ത്രണ്ടാം വയസിൽ മലയാള സാഹിത്യലോകത്തിലേക്ക് അദ്ദേഹം പ്രവേശിച്ചത്. വളരെ ചെറുപ്പത്തിൽ തന്നെ അഷ്ടാഗഹൃദയം, സംസ്കൃതം, തർക്ക ശാസ്ത്രം എന്നിവ അഭ്യസിച്ചു.
കൂട്ടുകാരുമൊത്തു കാവ്യ രചനാ മത്സരത്തിൽ ഏർപ്പെടുന്നത് അദ്ദേഹത്തിന്റെ മുഖ്യ വിനോദമായിരുന്നു. എപ്പോഴും ഒന്നാം സ്ഥാനം നേടുന്നത് വള്ളത്തോൾ ആയിരുന്നു.16 വയസ്സ് ആയപ്പോഴേക്കും സാഹിത്യലോകം അദ്ദേഹത്തെ ശ്രദ്ധിച്ചു തുടങ്ങി.
മലയാള ഭാഷയെ ലോകത്തിനു മുൻപിൽ ധൈര്യമായി അവതരിപ്പിച്ചതും, മലയാളത്തിന്റെ തനത് കലയായ കഥകളിയെ പരിപോഷിപ്പിച്ചതും ഇദ്ദേഹമാണ്.
ഭാഷാപോഷിണി സഭ സംഘടിപ്പിച്ച കവിതാ മത്സരത്തിൽ ഒന്നാമതായതോടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടുതുടങ്ങി.തുടർന്നു ഭാഷപോഷിണി, കേരളസഞ്ചാരി തുടങ്ങിയസാഹിത്യ പ്രസിദ്ധികരണങ്ങളിൽ വള്ളത്തോളിന്റെ രചനകൾ പ്രസിദ്ധികരിച്ചു തുടങ്ങി.
പല സാഹിത്യ മത്സരങ്ങളിലും പത്രാധിപ സ്ഥാനം വഹിച്ചിട്ടുണ്ട്. കേരളകല്പദ്രുമം (തൃശൂർ) പ്രസ്സിന്റെ മാനേജർ, കേരളോദയം, ആത്മപോഷിണി, എന്നിവയുടെ പത്രാധിപർ എന്നി നിലകളിലും പ്രവർത്തിച്ചു.
കാലഘട്ടത്തിൽ തന്നെ നിരവധി പുരാണങ്ങളും മലയാളത്തിലേക്ക് തർജ്ജമ ചെയ്തു.1909 ൽ വാല്മീകി രാമായണം പ്രസിദ്ധികരിച്ചതോടെ അദ്ദേഹം ഏറെ പ്രശസ്തനാക്കി. ചിത്രയോഗം എന്ന മഹാകാവ്യവും പ്രസിദ്ധികരിച്ചു.
ദേശാഭിമാനിയായിരുന്ന അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പ്രവർത്തിച്ചിരുന്നു. 1924 ൽ വൈക്കം സത്യാഗ്രഹം നടന്നപ്പോൾ ഗാന്ധിജിയെ സന്ദർശിച്ചു. ഗാന്ധിജിയുടെ ആരാധകയിരുന്ന വള്ളത്തോൾ മഹാത്മാ ഗാന്ധിയെക്കുറിച്ചെഴുതിയ “എന്റെ ഗുരുനാഥൻ “എന്ന കൃതിഏറെപ്രശസ്തമാണ്.
അണുബാധയെ തുടർന്ന് ബധിരനായ അദ്ദേഹം അനുഭവത്തിന്റെ പശ്ചാത്തലത്തിൽ ബാധിര വിലാപം “എന്ന ഖണ്ഡകാവ്യം രചിച്ചു.
കൊച്ചി രാജാവ് “കവി. സാർവ്വഭൗമൻ ” എന്ന ബിരുദവും 1947 ൽ മദ്രാസ്സ് ഗവണ്മെന്റ് “കേരളത്തിന്റെ ആസ്ഥാനകവി ” എന്ന സ്ഥാനവും നൽകി അദ്ദേഹത്തെ ആദരിച്ചു. കൂടാതെ ഇന്ത്യ ഗവണ്മെന്റ് പത്മഭൂഷൺ ബഹുമതിയും നൽകി അദ്ദേഹത്തെ ആദരിച്ചു. കേരളത്തിൽ നിന്നും ആദ്യമായി പത്മഭൂഷൺ ബഹുമതി നേടിയത് മഹാകവി വള്ളത്തോൾ ആണ്.
കേരള സാഹിത്യ പരിഷത്തിന്റെ അധ്യക്ഷൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഉപാധ്യക്ഷൻ, എന്നി നിലകളിലും പ്രവർത്തിച്ചു
കേരളവാല്മീകി, കേരള ടെന്നിസൺ, ശബ്ദസുന്ദരൻ , സംസ്ഥാന കവി, വാഗ്ദേവതയുടെ പുരുഷവതാരം, ദേശീയ ഗായകൻ, മലയാള സാഹിത്യത്തിന്റെ പൂങ്കുയിൽ, കഥകളിയുടെ സമുദ്ധരകൻ എന്നി അപര നാമങ്ങളിൽ അദ്ദേഹം അറിയപ്പെട്ടു.
വിവർത്തകൻ എന്ന നിലയിൽ വള്ളത്തോളിന്റെ സംഭാവനകൾ മഹത്താണ്. വാല്മീകി രാമായണത്തിന് പുറമെ അഭിജ്ഞാനശാകുന്തളം ,ധൃഗ്വേദം, മാതംഗലീല, പത്മ പുരാണം,മാർക്കണ്ടെയപുരാണം, വാമന പുരാണം, മത്സ്യപുരാണം, ഊര്ഭംഗം, മധ്യമ വ്യായോഗം, അഭിഷേകനാടകം, സ്വപ്‍നവാസവദത്തം തുടങ്ങിയവയും അദ്ദേഹം വിവർത്തനം ചെയ്തു.
വള്ളത്തോളിന്റെ പ്രധാന കൃതികൾ
അച്ഛനും മക്കളും,
ചിത്രയോഗം
എന്റെ ഗുരുനാഥൻ, ബധിര വിലാപം
ബാപ്പുജി,
ബന്ധനസ്ഥനായ അനിരുദ്ധൻ,
ശിഷ്യനും മകനും,
ദണ്ഡകാരണ്യം.
1958 മാർച്ച് 13ന് മഹാകവി വള്ളത്തോൾ അന്തരിച്ചു.മഹാകവിക്ക് പ്രണാമം 🙏🏽🙏🏽🌹🌹
ജിത ദേവൻ✍
Good writing