17.1 C
New York
Friday, July 1, 2022
Home Special ജൂൺ 19 വായനാദിനം .... ✍അഫ്സൽ ബഷീർ തൃക്കോമല

ജൂൺ 19 വായനാദിനം …. ✍അഫ്സൽ ബഷീർ തൃക്കോമല

✍അഫ്സൽ ബഷീർ തൃക്കോമല

1909 മാർച്ച് 1 ന് ആലപ്പുഴയിൽ ജനിച്ച പുതുവായിൽ നാരായണപ്പണിക്കർ എന്ന പി. എൻ പണിക്കർ 1995 ജൂൺ 19.ന് അന്തരിച്ചു അദ്ദേഹത്തിന്റെ ചരമ ദിനമാണ്‌ വായനാ ദിനമായി ആചരിക്കുന്നത് സുഹൃത്തുക്കൾക്കൊപ്പം വീടുവീടാന്തരം കയറി ഇറങ്ങി പുസ്തകങ്ങൾ ശേഖരിച്ച്‌ ‘സനാതനധർമം’എന്ന പേരിൽ വായനശാല ആരംഭിച്ചാണ് അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിച്ചത്.

1945 സെപ്റ്റംബറിൽ “തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനം “സംഘടിപ്പിച്ചു.1947 ൽ രജിസ്റ്റർ ചെയ്ത ഗ്രന്ഥശാലാസംഘം 1949 ജൂലൈയിൽ തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്ന പേരിലായി . 1958 ൽ കേരള ഗ്രന്ഥശാലാസംഘം രൂപികരിച്ചു . ഗ്രന്ഥശാല ഗ്രാമങ്ങളിൽ മുഴുവൻ വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചു .1970 നവംബർ -ഡിസംബർ മാസങ്ങളിൽ’വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക ‘ എന്ന മുദ്രാവാക്യവുമായി പാറശ്ശാല മുതൽ കാസർഗോഡ് വരെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കാൽനടയായി നടത്തിയ സാംസ്കാരിക ജാഥ കേരള ചരിത്രത്തിലെ നാഴികക്കല്ലാണ് .

നിരക്ഷരതാനിർമാർജ്ജനത്തിനായി 1977-ൽ കേരള അനൗപചാരിക വിദ്യാഭാസ വികസന സമിതിക്ക് (KANFED : കാൻഫെഡ് (Kerala Non formal Education) രൂപം നൽകി. ആത്മവിശ്വാസവും ആശയവിനിമയശേഷിയും അറിവും നേടുന്നതിൽ വായനയ്ക്ക് പ്രഥമ സ്ഥാനമുണ്ട് .കൂടാതെ മികച്ച വിനോദോപാധികൂടിയാണ് വായന എന്നതിൽ സംശയമില്ല .

വര്ത്തമാന കാലത്തു ഇലക്ട്രോണിക് മാദ്ധ്യമങ്ങളുടെ അതി പ്രസരവും സമൂഹ മാധ്യമങ്ങളുടെ കടന്നു വരവും വായനയുടെ തലങ്ങളെ മാറ്റിമറിച്ചിട്ടുണ്ടെങ്കിലും പുസ്തകങ്ങളുടെ വിപണനം അനുദിനം വർധിക്കുന്നു എന്നതു ശുഭ സൂചനയാണ് .കഴിഞ്ഞ വര്ഷം മുതൽ ഇന്ത്യയിലെ ഇരുപത്തിയൊന്ന് സംസ്‌ഥാനങ്ങളിൽ കൂടി വായനാദിനം ആഘോഷിക്കാൻ തീരുമാനിച്ചതിൽ മലയാളികൾക്ക് ഏറെ അഭിമാനിക്കാം .”ആദിയിൽ വചനമുണ്ടായി വചനം ദൈവമാകുന്നു” എന്നു ബൈബിളും “ജ്ഞാന തൃഷ്ണ മനുഷ്യനെ വിവേകമുള്ളവനാക്കുന്നു” എന്നു മനുസ്മൃതിയും ,”സൃഷ്ടാവിന്റെ നാമത്തിൽ നീ വായിക്കുക” എന്നു ഖുർആനും ആഹ്വാനം ചെയ്യുന്നത് വായനയുടെ പ്രസക്തി ലോകത്തെ മനസിലാക്കുവാൻ തന്നെയാണ്‌ .

“വായിച്ചാലും വളരും വായിച്ചില്ലങ്കിലും വളരും.വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും” എന്ന കുഞ്ഞുണ്ണി മാഷിന്റെ നിരീക്ഷണം അർത്ഥവത്താണ്. കൂടാതെ കുശലം ചോദിക്കുമ്പോൾ ഏതു പുസ്തകമാണിപ്പോൾ വായിക്കുന്നത് ?എന്നതായിരിക്കട്ടെ പ്രഥമ ചോദ്യം?

ഏവർക്കും വായനാദിനാശംസകൾ …….

✍അഫ്സൽ ബഷീർ തൃക്കോമല

Facebook Comments

COMMENTS

- Advertisment -

Most Popular

ഫോമാ ഗ്ലോബൽ കൺവെൻഷൻ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി ജോയ് കൂടാലിയെ തിരഞ്ഞെടുത്തു.

കൈരളി ഓഫ് ബൽടിമോർ മുൻകാല പ്രസിഡൻ്റും കൂടാതെ സെക്രട്ടറി ,ട്രഷറർ എന്നീ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച ജോയ് കൂടാലിയെ ഗ്ലോബൽ കൺവെൻഷന്റെ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി തിരഞ്ഞെടുത്തതായി ക്യാപ്പിറ്റൽ റീജിയൺ ആർ.വി.പി തോസ്...

ഡെപ്യൂട്ടി സ്പീക്കറുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് ആരംഭിച്ചു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. കൃഷിയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍...

റവന്യു ഫയല്‍ അദാലത്തിന് ജില്ലയില്‍ തുടക്കമായി

റവന്യു ഫയല്‍ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വില്ലേജ് ഓഫീസില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പത്തനംതിട്ട വില്ലേജ് ഓഫീസിലെ ഫയലുകളാണ് തീര്‍പ്പാക്കുന്നതിനു നല്‍കിയത്. തീര്‍പ്പാക്കാനുള്ള...

പേവിഷബാധ: പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം: ഡിഎംഒ

അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: