17.1 C
New York
Sunday, May 28, 2023
Home Special 🌸"ഇന്നത്തെ ചിന്താവിഷയം"🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

🌸”ഇന്നത്തെ ചിന്താവിഷയം”🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

എല്ലാറ്റിനേയും ഇഷ്ടപ്പെടാനാകട്ടെ
………………………………………………………………

ഒരാൾ തൻ്റെ ഭവനാങ്കണത്തിലൊരു പൂന്തോട്ടമുണ്ടാക്കി. അതിൽ ഒരു ജമന്തിയുമുണ്ടായിരുന്നു. യഥാർത്ഥത്തിൽ ആ പൂന്തോട്ട ഉടമയ്ക്ക് ജമന്തിയോട് അത്ര ഇഷ്ടമൊന്നുമില്ലായിരുന്നു. പക്ഷെ, അയാളെ ഞെട്ടിപ്പിച്ചുകൊണ്ട് പെട്ടന്നു തന്നെ ജമന്തി എല്ലായിടത്തേക്കും പടർന്നു. എത്ര ഇല്ലാതാക്കാൻ നോക്കിയിട്ടും അവ പടർന്നു കൊണ്ടേയിരുന്നു. നിരാശനായ തോട്ടമുടമ അവസാനം, പൂന്തോട്ട പരിപാലനത്തിൽ വിദഗ്ധനായ തൻ്റെ സുഹൃത്തിനെ സമീപിച്ചു. “ഇനി ഞാനെന്താണു ചെയ്യേണ്ടത് ” അയാൾ സുഹൃത്തിന്നോടു ചോദിച്ചു, സുഹൃത്ത് പറഞ്ഞു: “താൻ ആ പൂക്കളെ ഇഷ്ടപ്പെടാൻ ശ്രമിക്കുക ”

പല കാര്യങ്ങളോടും, എന്തുകൊണ്ടാണ് നമുക്ക് അനിഷ്ടമെന്ന് ചോദിച്ചാൽ, പ്രത്യേകിച്ചു കാരണമൊന്നും പറയാൻ ഉണ്ടാകില്ല. എന്തുകൊണ്ടെന്നു പോലുമറിയാതെ, നാം വെച്ചു പുലർത്തുന്ന അനിഷ്ടം, ഒരായുസ്സു മുഴുവൻ നാം കൊണ്ടു നടന്നെന്നും വരും. കാരണം കണ്ടെത്താനായാൽ, ആ കാരണത്തിന്നു പരിഹാരമുണ്ടാക്കിയാൽ മതി. പറഞ്ഞു തീർക്കണമെങ്കിൽപ്പോലും, തക്കതായ ഒരു പ്രശ്നം വേണം. അതുപോലും ഇല്ലാതെ തുടരുന്ന പിണക്കങ്ങൾക്കെങ്ങനെ പ്രതിവിധി കണ്ടെത്താനാകും. മറ്റാരോ പറഞ്ഞു പരത്തിയ അവാദങ്ങളുടെ പേരിൽ ഉടലെടുത്ത അപ്രീയവും കൊണ്ട് ആയുസ്സു മുഴുവൻ നടക്കുന്നവരുണ്ട്.

ഇഷ്ടമില്ലാത്ത എല്ലാത്തിനേയും ഇല്ലാതാക്കുമ്പോളാണ് പലർക്കും അത്മസംതൃപ്തി ലഭിക്കുക. എന്നാൽ, നാമൊന്നൊർക്കണം ഒരോ ജീവിയും ജന്മമെടുക്കുന്നതും വളരുന്നതും, അതിൻ്റേതായ നിയോഗങ്ങൾക്കായിട്ടാണ്. ഒന്നിൻ്റെയും ആത്യന്തിക ലക്ഷ്യം, മറ്റൊന്നിനു ആസ്വാദ്യകരമാകലോ,വളമാകലോ അല്ല. സ്വന്തം ധർമ്മ നിർവഹണത്തിലൂടെ, സ്വന്തം നിയോഗങ്ങൾ പൂർത്തികരിക്കുകയാണ് ഓരോന്നിന്റെയും ലക്ഷ്യം. നമുക്കിഷ്ടപ്പെട്ട നിറത്തിലും വലുപ്പത്തിലും പൂക്കൾ വിരിയണമെന്നു വാശി പിടിക്കാതെ, ലഭ്യമായ പൂക്കളെ നമ്മുക്ക് ഇഷ്ടപ്പെടാനാകട്ടെ.

സർവ്വേശ്വരൻ തുണയ്ക്കട്ടെ..  എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം!

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാക്കാത്തോട് പാലം നവീകരിക്കുന്നു.

കോട്ടയ്ക്കൽ:ആര്യവൈദ്യശാലയ്ക്കു സമീപത്തെ കാക്കാത്തോട് പാലം വീതി കൂട്ടി നവീകരിക്കാൻ ഭരണാനുമതി ലഭിച്ചു. 5 കോടി രൂപ ചെലവഴിച്ചാണ് മരാമത്ത് വകുപ്പ് പാലം പുതുക്കിപ്പണിയുന്നത്. വർഷങ്ങളുടെ പഴക്കമുള്ള പാലത്തിൽ നിർമിച്ചതിനുശേഷം അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. കൈവരികൾക്കും തൂണിനുമെല്ലാം...

അപകടമേഖലയായ നദിയുടെ കടവുകളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം: ഉല്ലസിക്കുന്നവർ വെള്ളത്തിൽ പതിയിരിക്കുന്ന അപകടം തിരിച്ചറിയുന്നില്ല

കേരളത്തിലെ നദികളിലെ അപകടം നിറഞ്ഞ കടവുകളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം എന്ന് ആവശ്യം ഉയര്‍ന്നു . പണ്ട് വെച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ കാലപ്പഴക്കം, വെള്ളപൊക്കം മൂലം നശിച്ചു . വേനല്‍ കാലത്ത് ആണ്...

കലയുടെ വിസ്മയമൊരുക്കി അരങ്ങ് 2023 കുടുംബശ്രീ ജില്ലാതല കലോത്സവം;ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് റാന്നി അങ്ങാടി സിഡിഎസിന്

പത്തനംതിട്ട കുടുംബശ്രീയുടെ ജില്ലാതല കലോത്സവം അരങ്ങ് 2023 ഒരുമയുടെ പലമയില്‍ റാന്നി അങ്ങാടി സിഡിഎസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. നാടോടി നൃത്തം, സംഘ നൃത്തം, തിരുവാതിര, നാടകം, ഫാന്‍സിഡ്രസ്, അലാമിക്കളി, തുടങ്ങിയ 36...

പ്രശസ്ത കാർട്ടൂണിസ്റ്റും സംവിധായകനുമായ ചേർത്തല ഹാരീസ് വരച്ച കാർട്ടൂൺ

പ്രശസ്ത കാർട്ടൂണിസ്റ്റും സംവിധായകനുമായ ചേർത്തല ഹാരീസ് വരച്ച കാർട്ടൂൺ
WP2Social Auto Publish Powered By : XYZScripts.com
error: