17.1 C
New York
Thursday, August 18, 2022
Home Special കേരളം ആത്മഹത്യകളുടെ ഹബ്ബോ? (സുബി വാസു തയ്യാറാക്കിയ "ഇന്നലെ - ഇന്ന് - നാളെ")

കേരളം ആത്മഹത്യകളുടെ ഹബ്ബോ? (സുബി വാസു തയ്യാറാക്കിയ “ഇന്നലെ – ഇന്ന് – നാളെ”)

സുബി വാസു നിലമ്പൂർ

ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ലെങ്കിലും ഇന്ന് ആത്മഹത്യ കൊണ്ട് പരിഹാരം നേടുന്നവരുടെ എണ്ണം കേരളത്തിൽ വളരെയധികം വർദ്ധിച്ചിരിക്കുന്നു. മരണം അവർക്കൊരു ഒളിച്ചോട്ടമാണ് തങ്ങളുടെ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാനുള്ള വ്യഗ്രതയിൽ മരണത്തെ കൂട്ടുപിടിക്കുന്നു. ആത്മഹത്യ ചെയ്യുന്നവരിൽ യുവാക്കളെന്നോ, യുവതികളെന്നോ, വൃദ്ധരെന്നോ, പഠിപ്പുള്ളവരെന്നോ, ജോലിയുള്ളവരെന്നോ വത്യാസം ഇല്ല. പലരും പല സാഹചര്യങ്ങളിൽ ജീവിതമുപേക്ഷിക്കുന്നു.

മുൻപൊക്കെ വ്യക്തി ആത്മഹത്യകൾ ആയിരുന്നെങ്കിൽ ഇന്ന് കുടുംബത്തോടെയുള്ള ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് കേരളം ആത്മഹത്യകളുടെ ഹബ്ബ് ആയി മാറി കഴിഞ്ഞിരിക്കുന്നു.

ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ പുറത്തുവന്ന വാർത്തകൾ നോക്കിയാൽ അറിയാം ആത്മഹത്യ ചെയ്യപ്പെടുന്ന വരുടെ എണ്ണം ഓരോ നാളും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. തികച്ചും ഒരു അരക്ഷിത അവസ്ഥയിലേക്കാണ് കേരളത്തിലെ ജനങ്ങൾ പോകുന്നത് ആത്മഹത്യയുടെ കാരണങ്ങൾ തേടി ഇറങ്ങുമ്പോഴും പലപ്പോഴും നിസാര കാര്യങ്ങൾക്കാണ് ജീവനെ ബലി കൊടുത്തിരിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്.

പരീക്ഷകളുടെ ഫലം വന്നപ്പോൾ വിദ്യാർത്ഥികളുടെ ആത്മഹത്യ, അതിനിനിയും ഒരു മാറ്റവും വന്നിട്ടില്ല.മാർക്ക് കുറയുന്നതും കൂടുന്നതും മക്കളേ ഒരുപാട് സ്വാധീനിച്ചു കൊണ്ടിരിക്കുന്നു. പഠിപ്പിൽ മുന്നിൽ ഇല്ലെങ്കിൽ, ഫുൾ എ പ്ലസ് കിട്ടിയില്ലെങ്കിൽ അവിടെ ജീവിതം തീർന്നുവെന്നാണ് പല കുട്ടികളും കരുതുന്നത്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല രക്ഷിതാക്കൾ അങ്ങനെ ഒരു മനോഭാവത്തോടെയാണ് അവരോട് ഇടപഴകുന്നത്. അവരെ മാനസിക സംഘർഷത്തിലേക്കു നയിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

ആത്മഹത്യകളുടെ കാരണങ്ങൾ പലതാണു.പ്രണയ നൈരാശ്യവും സ്വത്ത് പ്രശ്നവും, മാനസികവൈകല്യം, ശാരീരിക വൈകല്യങ്ങൾ, ലഹരി, കടങ്ങൾ തുടങ്ങി ഒട്ടേറെ കാരണങ്ങൾ നമുക്ക് കാണാമെങ്കിലും അതിലുപരി ഓരോ മനുഷ്യന്റെയും മനസ്സ് അസ്വസ്ഥമാണ്. അസ്വസ്ഥത നിറഞ്ഞ മനസ്സിലെ ചിന്തകളുടെ ഭാരത്താൽ ഒരുപക്ഷേ പെട്ടെന്നുള്ള എടുത്തുചാട്ടവും ഇത്തരത്തിലുള്ള ആത്മഹത്യകൾ പെരുകുന്നതിനു കാരണമാകാം.

വിദ്യാഭ്യാസപരമായും സാമൂഹികപരമായും സാമ്പത്തികപരമായും ഏറെ മുന്നിലാണ് കേരളത്തിൻറെ സ്ഥാനം.അതുകൊണ്ടുതന്നെ ഉയർന്ന ജീവിത നിലവാരം ആണ് മലയാളികൾക്കുള്ളത്. എന്നാൽ മാനസികമായി മലയാളികൾ വളരെ ദുർബലർ ആണെന്നതിന്റെ തെളിവാണ് ഉയർന്ന ആത്മഹത്യനിരക്കുകൾ.നിസ്സാര പ്രശ്നങ്ങൾ പോലും നേരിടാനാകാതെ കുടുംബമൊന്നാകെ ആത്മഹത്യ ചെയ്യുന്ന പ്രവണത
അടുത്തകാലത്തായി വളരെയധികം വർധിച്ചിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളിൽ ഒന്നും ഇല്ലാത്ത രീതിയിൽ കുടുംബ ആത്മഹത്യകൾ വർധിച്ചുവരുന്നത് കേരളത്തിലെ സാമൂഹ്യ വ്യവസ്ഥയിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ട് എന്നതിൻറെ തെളിവാണ്.ഒരുമിച്ച് ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരുമിച്ച് മരിക്കുക എന്ന ചിന്താഗതിഉയർന്നു വരികയാണ്.സാമൂഹ്യപരമായി ഒറ്റപ്പെട്ടു പോകുമോ എന്ന ചിന്തയാണ് ഇതിനു കാരണം.

ആത്മഹത്യക്കെതിരെ സർക്കാരും സന്നദ്ധ സംഘടനകളും അണിനിരന്നു
നിരന്തരം പരിശ്രമിക്കുന്നുണ്ടെങ്കിലും ആത്മഹത്യകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. എന്നാലും ഇവരൊക്കെ ഇടപെട്ടു കുറെ ആത്മഹത്യകൾ ഇല്ലാതാക്കാൻ കഴിഞ്ഞു അല്ലെങ്കിൽ കേരളം ഇന്ത്യയുടെ ആത്മഹത്യ തലസ്ഥാനം ആയി മാറിയേനെ.

കേരളത്തിലെ ആത്മഹത്യകളിൽ വില്ലൻ സ്ഥാനങ്ങളിൽ നിൽക്കുന്നത് കുടുംബ പ്രശ്നങ്ങൾ തന്നെയാണ്.കുടുംബാംഗങ്ങൾ തമ്മിലുള്ള പരസ്പര സഹകരണമില്ലായ്മയും, ഈഗോ പ്രശ്നങ്ങളും, ദാമ്പത്യ പ്രശ്നങ്ങളും പലപ്പോഴും ആത്മഹത്യയിലേക്ക് നയിക്കുന്നു.കേരളത്തിൽ 45 ശതമാനം ആളുകളും ആത്മഹത്യ ചെയ്യുന്നത് കുടുംബ പ്രശ്നങ്ങളിലാണ്.

കുടുംബപ്രശ്നങ്ങൾ കഴിഞ്ഞാൽ പിന്നെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതിന്റെ പ്രധാന കാരണങ്ങൾ രോഗങ്ങളും അതുവിതച്ച ദുരിതങ്ങളും, സാമ്പത്തിക തളർച്ചയുമാണ് യുവാക്കളെ ആത്മഹത്യയിലേക്ക് നയിക്കുന്നത് തൊഴിലില്ലായ്മയും കടവുമാണ്. യുവാക്കളെ സംമ്പന്ധിച്ച അവർക്ക് ജീവിക്കാൻ തൊഴിലും, പണവും വേണം. എന്നാൽ തൊഴിലില്ലായ്മ എന്നത് അതും അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ കേരളത്തിൽ അതിന്റെ ഏറ്റവും ഉച്ചസ്ഥായിയിൽ ആണ് അതുകൊണ്ട് തന്നെ തനിക്കിഷ്ടപെട്ട തൊഴിൽ കിട്ടാതെ പലരും അസംതൃപ്തരാണ്. തൊഴിൽ ഇടങ്ങളിലെ ചൂഷണവും, മാനസിക പ്രശ്നങ്ങളും യുവാക്കളെ ആത്മഹത്യയിലേക്ക് എത്തിക്കുന്നു.

നമ്മുടെ കുട്ടികളുടെ മനകരുത്ത് ചോർന്നുപോകുന്നുണ്ടോ? സാഹചര്യങ്ങളെ നേരിടാനുള്ള മാനസിക ആരോഗ്യം നഷ്ടപ്പെടുന്ന ഒരു തലമുറയായി മാറുന്നുണ്ടോ? ‍ സാക്ഷര കേരളത്തിലെ കുട്ടികളുടെ ആത്മഹത്യയെ (Suicide) കുറിച്ച് പഠിച്ച പൊലീസ് റിപ്പോർട്ട്  കണ്ടാൽ ആരും ‍ ‍ഞെട്ടിപോകും.  കഴിഞ്ഞ വർഷം 345 കുട്ടികളാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. മുൻ വർഷങ്ങളുടെ കണക്ക് പരിശോധിക്കുമ്പോഴാണ് ആത്മഹത്യനിരക്കിലുണ്ടായ വർദ്ധന എത്രത്തോളമുണ്ടെന്നുള്ളത് വ്യക്തമാകുന്നത്.

കുട്ടികളിലെ ആത്മഹത്യയുടെ കാരണങ്ങൾ തേടിപോകുമ്പോൾ നമ്മൾ കൂടുതൽ ഞെട്ടും. നമ്മുടെ സമൂഹത്തിന്റെ പരിവർത്തനം ശരിയായ ദിശയിൽ അല്ല എന്ന് ഒറ്റനോട്ടത്തിൽ നമുക്ക് മനസിലാകും.മൊബൈൽ ഫോണുകളുടെ ഉപയോഗവും, കുടുംബങ്ങളിലെ ചിദ്രതയും, ലഹരിയുടെ കെണികളും ഏറ്റവും കൂടുതൽ അകപ്പെട്ടത് കുട്ടികളാണ്.വിഷാദങ്ങൾക്കും, ചൂഷണത്തിനും അടിമപെട്ട് ആത്മഹത്യയിൽ അഭയം തേടുന്ന കുട്ടികൾ. അതിനുള്ള കാരണം വേറൊന്നുമല്ല കുടുംബങ്ങളിലെ അഭിപ്രായഭിന്നതകളും, കുടുംബകലഹങ്ങളും അവരിൽ ഉണ്ടാക്കിയ അരക്ഷിതാവസ്ഥ തന്നെ..

സുബി വാസു നിലമ്പൂർ

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: