മരണപ്പെട്ടു വർഷങ്ങൾ പിന്നിട്ടെങ്കിലും എന്റെ വാപ്പിച്ചിയുടെ ഓർമ്മകൾ പോലും എനിക്ക് സുരക്ഷിതമാണ്. ഓർമ്മകളിൽ ഒരുപാടുണ്ട് പറയുവാൻ വയ്യാതാകുമ്പോൾ ഇപ്പോഴും ഞാൻ ഇത്ര മുതിർന്നിട്ടും വിളിക്കുന്നത് വാപ്പിച്ചിയെയാണ്.
ഇടയ്ക്ക് ഞാൻ പഠിക്കുന്ന സ്കൂളിൽ വരുന്ന എന്റെ സ്നേഹനിധി. എന്നെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയ അറിവിന്റെ പാലാഴി. .ഞങ്ങൾക്ക് കുട്ടിക്കൂട്ടങ്ങൾക്കു കഥപറഞ്ഞു തരുമ്പോൾ ആകാംഷയുടെ മുൾമുനയിൽ നിർത്തി ഞങ്ങളെ വിസ്മയിപ്പിക്കുന്ന കഥാകാരൻ. ബഹുമാനത്തിന്റെ പേടി ഞങ്ങളിൽ നിറച്ച ബഹുമാന്യ പിതാവ്. പ്രാർത്ഥനയ്ക്ക് പോകുന്നിടങ്ങളിൽ എന്റെ കൈ കൂടി പിടിച്ച് കൂടെ കൂട്ടുന്ന സ്നേഹത്തിന്റെ നിറകുടം. വെളുത്ത വസ്ത്രം ധരിച്ചു കണ്ണട വച്ച് വരുന്ന ഗംഭീര്യനായ പിതാവ്. മറ്റുള്ളവരെ സഹായിക്കണമെന്ന് പഠിപ്പിച്ച കാരുണ്യത്തിന്റെ നിറകുടം സ്നേഹവാത്സല്യം…അങ്ങനെ ഒരുപാടൊരുപാട്… എഴുതിയാൽ തീരാത്ത അത്ര..എന്റെ വാപ്പിച്ചി.എന്റെ പുന്നാര മുത്ത്..🥰.
ഇന്നൊരു ദിനം മാത്രമല്ല എല്ലാം ദിവസവും അവരുടേത് കൂടിയാണ്. അല്ലലറിയാതെ മുണ്ടുമുറുക്കിയുടുത്തു മക്കളെ നേരിന്റെ പാതയിൽ നല്ല നിലയിൽ എത്തിക്കുവാൻ അഹോരാത്രം കഷ്ടപ്പെടുന്ന സ്വയം ഉരുകുന്ന മെഴുകുതിരികൾ.. വിയർപ്പിന്റെ ഉപ്പുരസം കൊണ്ട് മക്കളുടെ ജീവിതം മധുരമാക്കിത്തീർക്കുന്ന മഹാകാവ്യമായ പിതാക്കന്മാർക്ക്.. സ്നേഹവും കരുതലും കാവലും സഹനവുമായ പിതാക്കന്മാർക്ക്.(മണ്മറഞ്ഞു പോയ സ്നേഹനിധികളായ അച്ചന്മാർക്കുകൂടി )…
ഒത്തിരി സ്നേഹത്തോടെ.. എല്ലാവർക്കും Father’s day ആശംസിച്ചുകൊണ്ട്.. നിങ്ങളുടെ സ്വന്തം കൂട്ടുകാരി
ഷീജ പടിപ്പുരക്കൽ 🙏