ഇന്ന് ജൂൺ 19. വായനാ ദിനം ഗ്രന്ഥ ശാലാ പ്രസ്ഥാന നസ്ഥാപകനായ പി.എൻ പണിക്കർ സാറിനെ അനുസ്മരിച്ച കൊണ്ടു ഞാൻ എന്റെ അച്ഛനെക്കുറിച്ചു പറയട്ടെ.
വായിച്ചു വളരണം എന്ന ആശയം ഞങ്ങൾ മക്കളുടെ ചെവിയിലേക്ക് ഓതിത്തരുകയും അതിനു വേണ്ടി പുസ്തകങ്ങൾ കൊണ്ടുവന്നു തരുകയും ചെയ്തിരുന്നു എന്റെ അച്ഛൻ – അച്ഛന്റെ പ്രിയ സുഹൃത്തായിരുന്നു സാഹിത്യ പ്രവർത്തക സഹകരണ സംഘം സെക്രട്ടറി പി.മാധവൻ നായർ സാർ. അദ്ദേഹം ധാരാളം പുസ്തകങ്ങൾ കൊടുത്തു വിടുമായിരുന്നു.
മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ വലിയ – (പേജുകൾ ധാരാളമുള്ള ) പുസ്തകങ്ങൾ വായിക്കുക എന്നത് ഞാനും ചേച്ചിയും ഒരു മത്സരം പോലെ കണ്ടിരുന്നു..
പാറപുറത്തിന്റേയും, കാനത്തിന്റേയും നോവലുകൾ ലൈബ്രറിയിൽ നിന്നും എടുക്കും. പക്ഷെ എല്ലാത്തരം പുസ്തകങ്ങൾ യാത്രാവിവരണം ലേഖനം – കഥകൾ കവിതകൾ എല്ലാം വായിക്കും. ഉദയഭാനു സാറിന്റെ ലേഖനങ്ങൾ വായിക്കുമ്പോഴാണ ഗദ്യത്തിലും അലങ്കാര പ്രയോഗം സാധ്യമാകും എന്നു മനസ്സിലായത്.
നല്ല നല്ല ഗദ്യഭാഗങ്ങൾ കാണാതെ പഠിച്ചിരുന്നു. എന്നെ എഴുത്തിലേക്ക് കൈപിടിച്ചു കയറ്റിയത് ഈ വായനാ ശീലമാണ്..എന്റെ അച്ഛൻ താങ്ങും തണലുമായി ഒപ്പം നിന്നു.
ഇന്ന് ഈ വായനയുണ്ട് എന്നു പറയുന്നവരോട് ഞാൻ പറയുന്നു പുസ്തകം കൈയ്യിലെടുത്തു വായിക്കുന്ന ആ ഉന്മേഷം ഈ വായനയിലൂടെ ലഭിക്കില്ല എന്ന്
പുതിയ പുസ്തകത്തിന്റെ സുഗന്ധം എന്നാണ് പറയുന്നത്. അതനുഭവിച്ചു തന്നെ അറിയണം.
ഈ വായയും വായന തന്നെ. പക്ഷെ പുസ്തകം എടുത്തു വായിക്കുന്ന കൃത്യതയുണ്ടാവുമോ എന്നത് സംശയം തന്നെ.
എന്തായാലും ഓരോ വായനാ ദിനവും അച്ഛനെ കൺമുന്നിൽ കാണും പോലെയാണ്
ചെറുപ്പത്തിൽ വായനാ ശീലമുണ്ടാക്കിയാൽ പിന്നീടതു മാറ്റാൻ കഴിയില്ല.
സ്നേഹധനനായ എന്റെ അച്ഛന്റെ സ്മരണയ്ക്കു മുന്നിൽ പൂക്കൾ അർപ്പിച്ചു കൊണ്ട് ഈ വായനാ ദിനം വായിച്ച് ആഘോഷിക്കുകയാണു ഞാൻ. കെ.ആർ.മീരയുടെ ഘാതകൻ വായിച്ചു കൊണ്ടിരിക്കുകയാണ്..
ശ്രീകുമാരി ശങ്കരനെല്ലൂർ