(ജോർജ്ജ് ഓലിക്കൽ, പ്രസിഡന്റ ഇന്ത്യ പ്രസ്ക്ലബ് ഫിലാഡൽഫിയാ ചാപ്റ്റർ)
രാജു ശങ്കരത്തിൽ പത്രാധിപനായി മലയാളി മനസ് ഓൺലൈൻ പത്രം ഫിലാഡൽഫിയായിൽ നിന്നും ആരംഭിക്കുന്നു എന്നറിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്.
സാമൂഹ്യമാധ്യമങ്ങളുടെ അതിപ്രസരം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വാർത്തകളുടെ മൂല്യത്തിന് ഇടിവ് തട്ടിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങൾ വേണ്ടതും വേണ്ടാത്തതുമായ വാർത്തകൾ കൊണ്ട് തട്ടാനുള്ള വേദിയായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ആദർശനിഷ്ടമായ പത്ര പ്രവർത്തനം നടത്താൻ രാജു ശങ്കരത്തിന്റെ അനുഭവങ്ങളും ദീർഘകാല പരിചയവും മുതൽക്കൂട്ടാകും എന്ന് എനിക്ക് ഉറപ്പുണ്ട്.
ജനാധിപത്യത്തിന്റെ നാലാം തൂണായി കണക്കാക്കപ്പെടുന്ന മാധ്യമം ജനങ്ങൾ ക്കെതിരെയുള്ള ഏതു പ്രവർത്തിയെയും ചൂണ്ടിക്കാണിക്കാൻ കഴിയണം. പത്രപ്രവർത്തനം ജനാഭിലാഷത്തെ രൂപപ്പെടുത്താനുളള എകോപായമാണെന്ന് നമ്മുടെ രാഷ്ട്രപിതാവായിരുന്ന ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ജനഹിതം മനസ്സിലാക്കി അവയ്ക്ക് പ്രകാശനം നൽകാൻ മലയാളി മനസ്സിന് കഴിയട്ടെ. രാജു ശങ്കരത്തിലിന്റെ സംരംഭത്തിന് ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക. ഫിലാഡൽഫിയ ചാപ്റ്ററിന്റെ ആശംസകളും ഭാവുകങ്ങളും.
