17.1 C
New York
Wednesday, August 17, 2022
Home Special കാലവർഷം അന്നും ഇന്നും ✍സുബാല

കാലവർഷം അന്നും ഇന്നും ✍സുബാല

✍സുബാല

പണ്ടു കാലവർഷത്തിൻ നാളുകൾ പട്ടിണി ആയിരുന്നെങ്കിലും ഭീതിജനകമായിരുന്നില്ല. വെള്ളം വരവുണ്ടെന്നറിഞ്ഞാൽ, തോടുകൾ നിറഞ്ഞു കവിയുമ്പോൾ അക്കരെ ഇക്കരെ നിന്നു കൂക്കുവിളികളും ഊത്ത പിടിക്കലുമായി. ഉറങ്ങുന്നവരെ പോലും ഉണർത്തി പാതിരാവിൽ പോലും എങ്ങും ആൾക്കാർ സജീവമായിരുന്നു. അന്നു വെള്ളപ്പൊക്കം ആഘോഷം ആയിരുന്നു. മതിലുകളില്ലാതെ, ജാതി മത ചിന്തകളില്ലാതെ പരസ്പരം അറിഞ്ഞു ഒത്തൊരുമയോടെ, കൊണ്ടും കൊടുത്തും കഴിഞ്ഞിരുന്ന കാലം. ഇന്നതു ഓർമ്മകളിൽ മാത്രം ഒതുങ്ങി. ആ ദിനങ്ങൾ ആർക്കും ഭയമുണ്ടായിരുന്നില്ല. ചുറ്റും വെള്ളം നിറഞ്ഞാലും വീടുകളിൽ തന്നെ കഴിഞ്ഞ കാലം. ഇന്നത്തെ പോലുള്ള കോൺക്രീറ്റു കെട്ടിടങ്ങൾ പോലും ഇല്ലായിരുന്നു ഒലക്കുടിലുകളും ഓടിട്ട വീടുകളും മാത്രമേ ഉണ്ടായിരുന്നുള്ളു അക്കാലം.

മഴ എന്നു കേൾക്കുമ്പോൾ തന്നെ മനസ്സിനൊരു കുളിരായിരുന്നു. മഴ കാണുന്നത്, നനയുന്നത് ആഹ്ലാദമായിരുന്നു. മഴ മനസ്സിൽ പ്രണയം നിറച്ചിരുന്നു.

ഇന്നു കാലം മാറി മഴയെന്നു കേട്ടാൽ ഭീതിയായി. സംഹാരതാണ്ഡവമാടുന്ന മഴ, ആർത്തലച്ചെത്തുന്ന വെള്ളത്തിൽ മനുഷ്യർ നിസ്സഹായരാകുന്നു. തോടുകളൊക്കെ റോഡുകളായി. സ്വാർത്ഥത ഏറിയ മനുഷ്യർ തോടുകൾ നിരത്തി മതിൽ കെട്ടി ത്തിരിച്ചു വസ്തുവിന്റെ വിസ്ത്തീർണ്ണം കൂട്ടി. വെള്ളത്തിനൊഴുകാൻ ഇടമില്ലാതായി. ഉള്ളയിടങ്ങളിൽ സുഗമമായി ഒഴുകാനാവാതെ മാലിന്യക്കൂമ്പാരങ്ങളും നിറച്ചു. ഇന്നു വെള്ളം എത്തുമ്പോൾ എങ്ങും കൂക്കുവിളിയില്ല ഊത്ത പിടുത്തമില്ല, അന്യോന്യം അറിയുന്നു പോലുമില്ല. വെള്ളം ദൂരെയെത്തുമ്പോഴേ, പ്രാണരക്ഷാർദ്ധം സ്വയം എവിടേക്കെങ്കിലും ഓടി ഒളിക്കാൻ വെപ്രാളമായി. അടുത്ത മതിലിനുള്ളിൽ എന്തെന്നു പോലും അറിയാതെ. എന്ത് ചെയ്യാം, പോകണ്ട വഴി തടസ്സപ്പെട്ടാൽ കാണും വഴിയേ പോകയല്ലേ നിർവ്വാഹമുള്ളൂ. അതു കോൺക്രീറ്റു മാളിക തകർത്തായാലും കുറ്റം പറയാൻ ആവില്ലല്ലോ. അതിനെവിടെക്കൂടെയെങ്കിലും ഒഴുകിയല്ലേ പറ്റൂ.

തനതായ ഭൂപ്രകൃതിയെ മനുഷ്യർ അവരുടെ ഇച്ഛക്കൊത്തു, മാറ്റിയെടുത്തപ്പോൾ പ്രകൃതി ഇടയ്ക്കിടെ മനുഷ്യനുമായി ഇടയുന്നു. സംഹാരകാരിണിയായി മാറുന്നു. ജീവിതം താറുമാറാക്കുന്നു ജീവനുകൾ എടുക്കുന്നു. എന്നിട്ടും വിഡ്ഢിയായ മനുഷ്യൻ പഠിക്കാതെ ഇരിക്കും കൊമ്പ് മുറിച്ചു കൊണ്ടേയിരിക്കുന്നു😔

സുബാല🖊️

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: