നിശ്ചിതകാല തൊഴിൽ കരാർ നിയമനത്തിനായി തൊഴിൽനിയമം പൊളിച്ചെഴുതൽ വഴി കോർപ്പറേറ്റ് നിയമം അടിച്ചേൽപ്പിക്കുവാൻ, ദൃതഗതിയിലുള്ള നിയമഭേദഗതി,
നിശ്ചിത കാലമെന്ന തൊഴിൽ വ്യവസ്ഥ പോലും അപ്രസക്തമാകുന്നു,
തൊഴിൽ സുരക്ഷ പൂർണ്ണമായി ഇല്ലായ്മ ചെയ്യുന്ന നിയമം. സേനയിലേക്ക് സൈനികരെ എടുക്കുന്ന ഒരു സ്വാർത്ഥ താല്പര്യ പദ്ധതി താത്കാലിക മാത്രമായി “അഗ്നിപഥ് ”
രാജ്യത്തിന്റെ സുരക്ഷക്കായുള്ള സൈനികരെ ഇത്ര ലാഘവത്തോടെ
തെരഞ്ഞെടുക്കുന്ന സമ്പ്രദായത്തോട് പൊരുത്തപ്പെടാനാവുന്നില്ല,
ഒരു പക്ഷെ എന്റെ ശരീരത്തിലോടുന്ന ഓരോ തുള്ളി രക്തവും രാജ്യത്തിന് വേണ്ടി 28 വർഷത്തെ സേവനം ചെയ്ത ഒരു സൈനികന്റെ മക്കളായതു കൊണ്ടും ആവാം.
നാലുവർഷത്തെ സർവീസിൽ 25 ലക്ഷത്തിന്റെ സൗജന്യ ഇൻഷുറൻസ് പാക്കേജും, നാലു വർഷത്തെ സേവനത്തിന് ശേഷം നൽകുന്ന നിശ്ചിത തുക നികുതി രഹിതമാണെന്ന പ്രത്യേകത കൂടി നൽകി കൊണ്ട് “അഗ്നിപഥ് ” ലേക്ക് ആകർഷിക്കാൻ സ്ത്രീകളെയും പുരുഷൻമാരെയും ഉൾപ്പെടുത്തി നിയമം കൊണ്ടു വരുമ്പോൾ രാജ്യം ആളികത്തുകയാണ്, നിലപാട് വ്യക്തമാക്കി നിരവധി പേർ
അണിനിരക്കുമ്പോൾ, പത്തുലക്ഷം പേർക്ക് തൊഴിലെന്ന് പറയുമ്പോഴും പ്രതിഷേധത്തിന്റെ തീ കനൽ കത്തുന്നത് എന്തിനെന്ന് ചിന്തിക്കേണ്ട വിഷയമല്ലെ?
ആശങ്കങ്ങൾ അനവധിയാണ്. “അഗ്നിപഥ് ” നാലു വർഷം കൊണ്ട് എന്തു ചെയ്യാനാവും ഒരു സൈനികന് രാജ്യത്തിന് വേണ്ടി, ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങൾക്ക് അഗ്നിപരീക്ഷണമായി “അഗ്നിപഥ് ”
പദ്ധതി രാജ്യതാല്പര്യം മുൻനിർത്തി പിൻവലിക്കുമോ?
പ്രതിഷേധത്തിൽ രാജ്യം കത്തുമ്പോൾ പ്രതിരോധത്തിലായി “അഗ്നിപഥ് ”
“അഗ്നിപഥ് ” കൊണ്ട് ഗുണം ആർക്കൊക്കെ കാത്തിരുന്ന് കാണാം.
✍️ബീനാ പൂഞ്ഞാർ