17.1 C
New York
Thursday, August 11, 2022
Home Special സമസ്ത കേരള ജംഈയത്തുൽ ഉലമയുടെ 102 വർഷം.

സമസ്ത കേരള ജംഈയത്തുൽ ഉലമയുടെ 102 വർഷം.

✍അഫ്സൽ ബഷീർ തൃക്കോമല

1921ൽ അരങ്ങേറിയ മലബാർ കലാപത്തെ തുടർന്ന് ഉണ്ടായ മുസ്ലിം നവോത്ഥാനത്തിൻറെ പുതു പിറവിയാണ് “സമസ്ത കേരള ജംഈയത്തുൽ ഉലമ ” സലഫി പ്രസ്ഥാനക്കാർ യാഥാസ്ഥിതിക ആചാരങ്ങൾക്കെതിരായി സംഘടിച്ചതാണ് കേരളത്തിൽ അസംഘടിതരായ പ്രവർത്തിച്ചിരുന്ന യാഥാസ്തിക പണ്ഡിതന്മാരെ സംഘടിക്കാൻ പ്രേരിപ്പിച്ചത്. അന്നത്തെ പരിഷ്കരണ വാദികൾ എന്ന പേരിൽ വന്നവർ “കേരള മുസ്‌ലിം ഐക്യസംഘം “എന്ന പേരിൽ ആദ്യം സംഘടന രൂപീകരിച്ചു .തുടർന്ന് യാഥാസ്ഥിതികർ പരിഷ്കർത്താക്കൾ എന്നവകാശപെടുന്നവർക്കെതിരെ “ജംഇയ്യത്തുൽ ഉലമയെന്ന”പേരിൽ പണ്ഡിത സഭ കൂടാനുള്ള തീരുമാനമെടുത്തു .ഇതോടെ യാഥാസ്ഥിതികരും സലഫികളും തമ്മിൽ ആശയപരമായ ഏറ്റു മുട്ടലുകൾക്ക് കളമൊരുങ്ങി .

പിന്നീട് 1924ൽ മലബാറിലെ പാരമ്പര്യ വാദികളായ പണ്ഡിത ശ്രേഷ്ടർ രണ്ടാം യോഗം കൂടുകയും “കേരള ജംഇയ്യത്തുൽ ഉലമ “എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. എന്നാൽ പരിഷ്ക്കരണവാദികൾ എന്ന് അവകാശപ്പെടുന്നവർ ഈ പേരിൽ സംഘടന റജിസ്റ്റർ ചെയ്യുകയും തുടർനടപടികളുമായി മുന്നോട്ട് പോവുകയും ചെയ്തിരുന്നതിനാൽ സംഘടനയുടെ പേര് “സമസ്ത കേരള ജംഇയ്യത്തുൽ ഉലമ” എന്ന് മാറ്റേണ്ടതായി വന്നു .പ്രസ്തുത യോഗത്തിൽ മലബാറിന്റെ എല്ലാ മേഖലകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തിരുന്നു.

1926 ജുൺ-26 ന് കോഴിക്കോട് ഖാളിയായിരുന്ന സയ്യിദ് ശിഹാബുദ്ധീൻ ചെറുകുഞ്ഞിക്കോയ തങ്ങളുടെ അധ്യക്ഷതയിൽ കോഴിക്കോട് ടൗൺഹാളിൽ ചേർന്ന യോഗത്തിലാണ് വരക്കൽ മുല്ലക്കോയ തങ്ങൾ പ്രസിഡന്റായി നാൽപതു അംഗ മുശാവറ അംഗങ്ങളും ഉൾപ്പടെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അതുകൊണ്ടാണ് സമസ്തയുടെ 96 ആം വാർഷീകം ആഘോഷിക്കുന്നത്. പിന്നീട് 1934 നവംബർ 12 നാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ സൊസൈറ്റി രജിസ്ട്രേഷൻ ആക്ട് പ്രകാരം കോഴിക്കോട് ജില്ലാ രജിസ്റ്റർ ഓഫീസിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്.1955 ജൂൺ 26 നു കൊല്ലത്ത് പാരമ്പര്യവാദികളായ പണ്ഡിതർ ഒത്തുകൂടുകയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആശീർവാദത്തോടെ “തിരു-കൊച്ചി ജംഇയ്യത്തുൽ ഉലമ” എന്ന പേരിൽ ഒരു സ്വതത്ര സംഘടന രൂപീകരിക്കുകയും ചെയ്തു. “തിരു-കൊച്ചി ജംഇയ്യത്തുൽ ഉലമ”യെ പിന്നീട്” ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ” എന്ന് പുനർനാമകരണം ചെയ്തു.

അങ്ങനെ സമസ്ത കേരളം മുഴുവൻ പടർന്നു പന്തലിച്ചു .ഇസ്‌ലാം മത വിദ്യാഭ്യാസത്തിനു പുത്തൻ ദിശാ ബോധം നൽകിയ ഇസ്ലാമിക വിദ്യാഭ്യാസ ബോർഡ് സമസ്തക്ക് അവകാശപ്പെട്ടതാണ് .മാത്രമല്ല കരിക്കുലത്തിൽ പാഠഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കാവശ്യമായ പരമാവധി കാര്യങ്ങളും ഇസ്‌ലാമിന്റെ ഇന്നലെയും ഇന്നും ഭാവിയെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടും ഉൾപ്പെടുത്തിയിട്ടുണ്ട്.

മത വിദ്യാഭ്യാസ രംഗത്ത്‌ മാത്രമല്ല ഭൗതികവിദ്യാഭ്യാസ മേഖലകളിലും സമസ്ത പ്രവർത്തിച്ചുവരുന്നു. കേരളത്തിലെ ഒരു ഇസ്‌ലാം മത സംഘടന നടത്തുന്ന ഉന്നത ഭൗതീക വിദ്യാഭ്യാസ സ്ഥാപനമാണ്‌ സമസ്തയുടെ കീഴിൽ സ്ഥിതി ചെയ്യുന്ന എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ്. ഇതുകൂടാതെ സമസ്തയുടെ വിവിധ വിദ്യാഭ്യാസ ട്രെസ്റ്റുകളുടെ കീഴിലായി ആർട്സ്‌ & സയൻസ് കോളേജുകൾ, ടിടിസി, ബി.എഡ്, എം.എഡ്, കോളേജുകൾ, ഐ.ടി.സി,പൊളിടെക്നിക്, കോളേജുകൾ, ഇംഗ്ലീഷ് മലയാളം മീഡിയം സ്കൂളുകൾ അങ്ങനെ നിരവധി സ്ഥാപങ്ങൾ .കൂടാതെ സമസ്തയുടെ ഒരു പ്രമുഖ സ്ഥാപനമായ കോഴികോട് ജില്ലയിലെ നന്തിയിൽ സ്ഥിതിചെയ്യുന്ന ജാമിഅ ദാറുസ്സലാം അൽ ഇസ്ലാമിയ്യയുടെ കീഴിൽ ഒരു എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുന്നു.

ഏതാണ്ട് 102 വർഷത്തെ ചരിത്രമുള്ള സമസ്തയിൽ പല കാലങ്ങളിലും പിളർപ്പുണ്ടാകുകയും ലയനങ്ങളുണ്ടാകുകയും ഒക്കെ ചെയ്തിട്ടുണ്ട് .അതൊക്കെ സ്വാഭാവികമായ പ്രതിഭാസം മാത്രമാണ് .അൽ ബയാൻ എന്നപേരിൽ സമസ്ത സ്വന്തമായി അറബി മുഖപത്രം ഇറക്കിയിട്ടുണ്ട്. സുന്നി അഫ്കാർ വാരിക, സത്യധാര ദ്വൈവാരിക, ഗൾഫ്‌ സത്യധാര മാസിക, സത്യധാര(കന്നഡ), കുരുന്നുകൾ കുട്ടികളുടെ മാസിക (മലയാളം, കന്നഡ), അൽ മുഅല്ലിം മാസിക, സന്തുഷ്ട കുടുംബം മാസിക, തെളിച്ചം മാസിക എന്നീ പ്രസിദ്ധീകരണങ്ങൾ സമസ്തയുടെ പേരിലുണ്ട് . സമസ്ത യുടെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും അച്ചടിക്കുന്നതിനായി സമസ്ത കോഴിക്കോട്ട് പ്രസ്സും ബുക്ക്‌ ഡിപ്പോയും നടത്തുന്നുണ്ട് അതിനു കീഴിൽ130ഓളം സബ് ഡിപ്പോയും പ്രവർത്തിക്കുന്നുണ്ട്. “സുപ്രഭാതം “എന്ന പേരിൽ ഒരു വർത്തമാന പത്രവുമുണ്ട് .

സമസ്തയുടെ തന്നെ മറ്റൊരു പ്രമുഖ സ്ഥാപനമായ പട്ടിക്കാട് ജാമിഅ: നൂരിയ്യ: അറബിക്കോളേജിൻറെ ആഭിമുഖ്യത്തിലാണ് “അന്നൂർ “എന്ന പേരിൽ അറബിക് മാസിക പുറത്തിറക്കുന്നുണ്ട് .കേരളത്തിലെ 5800 ഓളം വരുന്ന മുസ്ലിം മഹല്ലുകളിൽ ഭൂരിപക്ഷത്തിന്റെയും പതിനായിരത്തോളം വരുന്ന ഇസ്ലാം മത വിദ്യാഭ്യാസ സ്ഥാപനങ്ങളായ മദ്രസ്സകൾക്കും നേതൃത്വം നൽകുന്നതും സമസ്തയാണ്. കൂടാതെ ഗൾഫ് രാജ്യങ്ങളിലും മലയാളി സാന്നിധ്യമുള്ള മറ്റു പ്രദേശങ്ങളിലും സമസ്ത മത വിദ്യാഭ്യാസത്തിൽ മുന്പന്തിയിലുണ്ട് .

കേരളത്തിലെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ പകരം വെക്കാനില്ലാത്ത സാന്നിധ്യമായ
നൂറ്റി രണ്ടു വർഷത്തെ പാരമ്പര്യം അവകാശപ്പെടാവുന്ന പ്രസ്ഥാനമായ സമസ്ത മുസ്‌ലിം സമുദായത്തിൽ ഉയർന്നു വരുന്ന തീവ്രവാദ പ്രവണതകളെ അകറ്റി നിർത്താനായുള്ള തീവ്ര പ്രയത്നം നടത്തിയിട്ടുണ്ട് .

മഹാ വ്യാധിയുടെ കാലത്തു വിദ്യാഭ്യാസത്തിനായി ഓൺലൈൻ ക്‌ളാസ്സുകളും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വിദ്യാഭ്യാസം കാലോചിതമാക്കാനും ശ്രമിച്ചുട്ടുണ്ട് .ഒട്ടനവധി പണ്ഡിത ശ്രേഷ്ടന്മാരുടെ അധ്വാനമാണ് ഈ പ്രസ്ഥാനം. ഇനിയുള്ള കാലങ്ങളിലും സമസ്ത നമ്മോടൊപ്പം സജീവമായി നിലനിൽക്കും. ഒരു നൂറ്റാണ്ടു പിന്നിട്ട വിശുദ്ധിയുമായി തുടരുന്ന സമസ്തക്ക് എല്ലാവിധ ആശംസകൾ നേരുന്നു ………..

✍അഫ്സൽ ബഷീർ തൃക്കോമല

Facebook Comments

COMMENTS

- Advertisment -

Most Popular

സാൻഫ്രാൻസിസ്കോ ഒഐ സിസി യൂഎസ്എ : സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോത്ഘാടനവും-ഓഗസ്റ്റ്   14 ന്

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യൂഎസ്‌എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തും.     ഓഗസ്റ്റ്  14...

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: